പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശുചീകരണം മെയ് 29 ന്
പേരാമ്പ്ര: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തനം മെയ് 29 ന് നടക്കും. പേരാമ്പ്ര ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് ശുചീകരണം നടത്തുന്നത്.
പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള 352 സി.പി.എം ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയാണ് പരിപാടി നടക്കുക. ജൈവമാലിന്യം വീട്ടുപരിസരത്ത് സംസ്കരിക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ്മസേനയ്ക്ക് കൈമാറും.
ശുചീകരണ പ്രവര്‍ത്തനത്തില്‍ 4500 ഓളം പാര്‍ട്ടി അംഗങ്ങളും വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും പങ്കാളികളാകും. നൊച്ചാട് പഞ്ചായത്തിലെ കിളിയായി കോളനിയിലാണ് പരിപാടിയുടെ ഏരിയാ തല ഉദ്ഘാടനം നടക്കുക.