Category: Push

Total 1835 Posts

കീഴരിയൂര്‍ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പരേതനായ പള്ളിക്കല്‍ മീത്തല്‍ ഹസ്സന്‍ കുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മകന്‍: അഷറഫ്, മരുമകള്‍: ഷമീറ കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: കുഞ്ഞാമിന വാല്യക്കോട്, സൈനബ കീഴരിയൂര്‍, അബ്ദുറഹിമാന്‍ പയ്യോളി (ബഹറൈന്‍), പരേതരായ മറിയം , കുഞ്ഞമ്മദ്, ഇബ്രാഹിം, നഫീസ .

കര്‍ണാടകയിലെ ഷിമോഗയില്‍ വാഹനാപകടം; ബാലുശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബാലുശ്ശേരി: കര്‍ണാടകയിലെ ഷിമോഗയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മല്‍ ബബിലാഷ് ആണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരം ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് പോകുന്നവഴി ലോറി ഇടിക്കുകയായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വിലാസിനി. ഭാര്യ: ഷീബ. മകള്‍: സങ്കീര്‍ണ. സഹോദരി: പരേതയായ ബവിത. സഞ്ചയനം ബുധനാഴ്ച.

ആരുമില്ലാത്ത തക്കം നോക്കി പതുങ്ങിയെത്തി, മേശയിലെ പണം മുഴുവന്‍ വാരിയെടുത്തു, എല്ലാത്തിനും സാക്ഷിയായി സി.സി.ടി.വി ക്യാമറ; മൂടാടിയിലെ മോഷണത്തിന്റെ വീഡിയോ ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന്

top1] മൂടാടി: മൂടാടി ബസ് സ്‌റ്റോപ്പിന് സമീപത്തെ കടയില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. മുടി നീട്ടി വളര്‍ത്തിയ യുവാവ് കടയില്‍ കയറുന്നതിന്റെയും മേശയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു മോഷണം നടന്നിരുന്നത്. മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും

നടുവണ്ണൂരിന്റെ സ്മിതചിത്രം വിമാന ചിറകേറി ആകാശത്തെ തഴുകി, തെന്നലിനോട് കിന്നാരം പറഞ്ഞ് മേഘപാളികളെ കീറിമുറിച്ച് പറന്നുയരും; അഭിമാനമായി ജി.എസ്. സ്മിത

നടുവണ്ണൂര്‍: നടുവണ്ണൂരിന്റെ സ്മിതചിത്രം വിമാന ചിറകേറി ആകാശത്തെ തഴുകി, തെന്നലിനോട് കിന്നാരം പറഞ്ഞ് മേഘപാളികളെ കീറിമുറിച്ച് ഉയരങ്ങള്‍ കീഴടക്കാനായി പറന്നുയരും. കൊച്ചി മുസ്‌റിസ് ബിനാലെയുടെ പെരുമയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 – 800 വിമാനം പറക്കുമ്പോള്‍ അതിന്റെ വാലറ്റത്തെ ചിറകുകളില്‍ ഇനി കാവില്‍ കുളമുള്ളതില്‍ ജി.എസ്. സ്മിതയെന്ന അനുഗ്രഹീത ചിത്രകാരിയുടെ കരവിരുതില്‍ വിരിഞ്ഞ

വ്യൂ പോയിന്റ്, പവലിയന്‍, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട് എന്നിവയെല്ലാം റെഡി; വയലടയില്‍ ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂര്‍ത്തിയായി, സഞ്ചാരികള്‍ക്ക് സ്വാഗതം

ബാലുശ്ശേരി: ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂര്‍ത്തിയായി സഞ്ചാരികളെ സ്വാഗതം ചെയ്ത് വയലട. വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി ഇന്ന് പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.   ഒന്നാം ഘട്ട വികസനത്തിനായി 3.04 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 3 കോടി 52000 രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.

‘ശരീരത്തിൽ സംശയാസ്പദമായ മുറിവുകൾ, മൂക്കിൽ നിന്ന് രക്തം’; ബാലുശ്ശേരി എകരൂലിൽ പതിനഞ്ചുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

ബാലുശ്ശേരി: ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു. സംശയാസ്പദമായി ചില മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും മരിച്ച അര്‍ച്ചനയുടെ ‘അമ്മ സചിത്ര പറയുന്നു. അര്‍ച്ചനയെ അമ്മൂമ്മയുടെ വീട്ടില്‍ ആക്കിയിട്ടാണ് സചിത്ര രാവിലെ ജോലിക്ക് പോയത്. സ്കൂളിലേയ്ക്ക് പോകാന്‍

നാട്ടുകാര്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍, ഏത് സമയത്തു വിളിച്ചാലും ഓടിയെത്തുന്ന സഹായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്; തോലേരി സ്വദേശി ഉമേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തുറയൂര്‍: ഏത് സമയത്തും എന്തിനും ഓടിയെത്തുന്ന യുവാവ്, നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍ ഇന്ന് അന്തരിച്ച തോലേരി സ്വദേശി ചെറിയമോപ്പവയല്‍ ഉമേഷിന് (53)നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. രാത്രി ഒന്‍പതുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. തോലേരി പ്രദേശത്തെ സന്നദ്ധ -സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ഉമേഷ്. അതിനാല്‍

കരുവണ്ണൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂഴിത്തോട് സ്വദേശിയായ ബസ് ജീവനക്കാരന്‍ മരിച്ചു

പേരാമ്പ്ര: ഇന്നലെ കരുവണ്ണൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ജീവനക്കാരന്‍ മരിച്ചു. പൂഴിത്തോട് കുട്ടനാപറമ്പില്‍ ജിനീഷ് (അജേഷ്) ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദിനാന്‍ ബസ്സും ലോറിയും തമ്മില്‍ കരുവണ്ണൂരില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് ദൂരെ തെറിച്ചു വീണ ജിനീഷിനെ

നാട്ടിലാകെ ഓടിനടന്ന് കാട്ടുപന്നി, പരിഭ്രാന്തരായി ജനങ്ങള്‍; പേരാമ്പ്രയില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. എരവട്ടൂര്‍ സ്വദേശികളായ സന്ധ്യ ചാലില്‍, അസ്സന്‍ മുളങ്കുന്നില്‍, സുരേന്ദ്രന്‍, പേരാമ്പ്ര ഹൈസ്‌കൂളിന്‍ സമീപം താമസിക്കുന്ന സതീശന്‍, സുനി, കല്ലോട് സ്വദേശികളായ ശ്രീജിത്ത്, വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള ആറു പേരെ കല്ലോട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മെഡിക്കല്‍

കുരങ്ങന്‍ കൈവശപ്പെടുത്തിയ താക്കോല്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണു; താമരശ്ശേരി ചുരത്തില്‍ യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടു

താമരശ്ശേരി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ് യാത്രക്കാരന് പരിക്ക്. മലപ്പുറം പൊന്‍മള സ്വദേശി അയമുവാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ കുരങ്ങ് താഴേക്ക് പോയപ്പോള്‍ അതിനെ പിന്തുടരുകയായിരുന്നു. തുടർന്ന് കൊക്കയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതനിടെ പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി ഇയാളെ രക്ഷപ്പെടുത്തി. സാരമായി പരുക്കേറ്റ

error: Content is protected !!