Category: Push

Total 1835 Posts

ഹാട്രിക്ക് തിളക്കത്തില്‍ കൂരാച്ചുണ്ടിന്റെ അഭിമാന താരം; കുഞ്ഞാറ്റയുടെ നാല് ഗോളിന്റെ ചിറകേറി ജോര്‍ദാനെ 7-0 ത്തിന് തകര്‍ത്ത് ടീം ഇന്ത്യ

കോഴിക്കോട്: ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് കക്കയത്തിന്റെ മിന്നും താരമായ കുഞ്ഞാറ്റ. രാജ്യത്തിന് വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ കൂരാച്ചുണ്ട് കക്കയം സ്വദേശിനിയായ കുഞ്ഞാറ്റ എന്നുവിളിക്കുന്ന ഷില്‍ജി ഷാജി തന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹാട്രിക്കോടെ നാല് ഗോളുകളാണ് കുഞ്ഞാറ്റ നേടിയത്. ജോര്‍ദാനെ 7-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്ബോള്‍

സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരാണോ? വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ പെന്‍ഷന്‍ ഇല്ല

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താള്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് അടുത്തമാസം പുറത്താക്കും. ഈ മാസം 28 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള അവസാന തീയ്യതി. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം. വരുമാന

പഠനയാത്രയോടൊപ്പം മന്ത്രിയപ്പൂപ്പനെയും കണ്ട് മടക്കം; ബാലുശ്ശേരി മുണ്ടക്കര എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഡബിള്‍ ഹാപ്പി!

തിരുവനന്തപുരം: പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ബാലുശ്ശേരി മുണ്ടക്കര എ.യു.പി സ്‌കൂളിലെ കൊച്ചു കുട്ടികള്‍ക്കൊരു മോഹം. മന്ത്രിയപ്പൂപ്പനെ ഒന്ന് കാണണം. കുട്ടികളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ അധ്യാപകര്‍ തയ്യാറായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി സന്തോഷം. ശനിയാഴ്ച രാവിലെ മന്ത്രിയപ്പൂപ്പനെ കാണാന്‍ ഔദ്യോഗിക വസതിയായ റോസ്ഹൗസില്‍ എത്തിയ കുട്ടികളെ മധുരം നല്‍കിയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചത്. സംഘത്തില്‍ 44 കുട്ടികളും 14

നാല് പേർ ചേർന്ന് തടഞ്ഞു നിർത്തി, യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചു; കോഴിക്കോട് സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം

കോഴിക്കോട് : കോഴിക്കോടിലെ മടവൂരിൽ സ്വകാര്യ ബസ്സിന്‌ നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമമെന്ന് ആരോപണം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് പോകാൻ ഓട്ടോ ഡ്രൈവർമാർ ശ്രമിച്ചെന്നാണ് പരാതി. കൊടുവള്ളിയിൽ നിന്ന് മഖാമിലേക്ക് സർവീസ് നടത്തുന്ന ബസ്സിന്‌ നേരെയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. സംഭവത്തിൽ കുന്ദമംഗലം പോലീസ് അന്വേഷണം

‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കേരളാ ടീമിന് വേണ്ടി കളിക്കുന്നത്, ഇപ്പോള്‍ സെലക്ഷന്‍ കിട്ടിയതില്‍ ഏറെ സന്തോഷം’; സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമില്‍ ഇടം പിടിച്ച കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ടീമില്‍ സെലക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ടീമില്‍ കിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷയുണ്ടായിരുന്നു. കേരളാ ടീമിനെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമമിക്കുമെന്നും കൂരാച്ചുണ്ട് സ്വദേശി അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ

കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍

‘ഇനി കുറച്ചു നാള്‍ വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ താല്പര്യമില്ല’; ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മയ്ക്കരികിലേക്ക്

മേപ്പയ്യൂര്‍: ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മ ശ്രീലതയ്ക്കരികിലേക്ക്. കാണാതായ തന്റെ മകനെ തിരികെ ലഭിച്ചതിന്റെ സന്തേഷത്തിലായിരുന്നു ആ അമ്മ മനസ്സ്. ആരോടും പരാതിയില്ലെന്ന് ദീപക് കോടതി മുമ്പാകെ ബോധിപ്പിച്ചു. പയ്യോളി കോടതിയിലെത്തിയ അമ്മ ശ്രീലതക്കും അടുത്ത ബന്ധുവിനൊപ്പം ദീപക്കിനെ വിട്ടയച്ചു. ഇനി കുറച്ചു നാള്‍ വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ തനിക്ക് താല്പര്യമില്ലെന്നും

എനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി; യാത്ര സ്വന്തം താത്പ്പര്യമനുസരിച്ച്, ദീപക്ക് കോടതിയില്‍ മൊഴി നല്‍കി

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ പയ്യോളി കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. 2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. വീട്ടുകീരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്. സ്വന്തം താത്പ്പര്യമനുസരിച്ചാണ് യാത്ര പോയതെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്‍കി. തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി

കുറ്റ്യാടി ജലസേജന പദ്ധതിയെ കൈവിടാതെ സംസ്ഥാന ബജറ്റ്; കാര്‍ഷിക, കുടിവെള്ള മേഖലയ്ക്ക് ആശ്വാസമായ പദ്ധതിക്കായി അഞ്ച് കോടി രൂപ

കുറ്റ്യാടി: പ്രതിസന്ധികളില്‍ നിന്നും കുറ്റ്യാടി ജലസേജന പദ്ധതിയ്ക്ക മോചനം. 2023 സംസ്ഥാന ബജറ്റില്‍ പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത് 5 കോടി രൂപ. വര്‍ഷങ്ങളായി നവീകരണം കാത്തുകിടക്കുന്ന ഈ മേഖലയ്ക്ക് തുക വലിയ ആശ്വാസമാവും. പേരാമ്പ്ര, കുറ്റ്യാടി ഉള്‍പ്പെടെ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കിലെ ഭൂരിഭാരം ജനങ്ങളുടെയും കുടിവെള്ളം, കൃഷി ആവശ്യങ്ങള്‍ക്കായുള്ള പ്രധാന സ്രോതസ്സാണ് കുറ്റ്യാടി ജലസേജന പദ്ധതി.

അറിവില്ലായ്മയാണ് അപകടങ്ങളിലെ പ്രധാന വില്ലൻ; അപകടങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, വാഹനങ്ങളിലെ അഗ്നിബാധ എങ്ങനെ തടയാം?

കണ്ണൂരിൽ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്. ഇത്തരത്തിൽ വാഹനങ്ങളുടെ അഗ്നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്. പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായി തോന്നുന്ന വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്നതാണ് സത്യം. അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം. 1.ഫ്യൂവൽ ലീക്കേജ്

error: Content is protected !!