Category: Push

Total 1835 Posts

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി

കൊയിലാണ്ടി: വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി. മന്ദമംഗലം സ്വദേശിനിയായ ആരതിയെയാണ് കബഡി പരിശീലകയായ രോഷ്ണി മുഖത്തടിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി രോഷ്ണി ആരതിയെ കൊയിലാണ്ടി സ്‌റ്റേഡിയത്തിലേക്ക് വിളിപ്പിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരിശീലനത്തിനെത്തിയ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ മുഖത്തടിച്ചത്.

ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; കേരളത്തിൽ വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് മുന്നോട്ട് പോകുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതൽ വേഗതയോടെ വടക്ക് ദിശയിൽ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി,

കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടുവള്ളി: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറയിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയതായിരുന്നു നസീർ. ശക്തമായ മഴക്കിടെയുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടനെ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കുഞ്ഞയമ്മദ് ഹാജിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ഹസ്ബിജ. സഹോദരങ്ങൾ:

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ജൂണ്‍ 15 മുതൽ തലശ്ശേരിയിൽ; പേരാമ്പ്രയിൽ നിന്നുള്ളവർക്കും പങ്കെടുക്കാം, വിശദാംശങ്ങൾ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ്

കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

ഓവുചാല്‍ നിര്‍മ്മാണമുള്‍പ്പെടെ നവീകരണം ഇനിയും പൂര്‍ത്തിയായില്ല; മഴപെയ്യുന്നതോടെ ചെളിക്കുളമായി കുറ്റ്യാടി തൊട്ടില്‍പാലം റോഡ്

കുറ്റ്യാടി: കുറ്റ്യാടി ടൗണ്‍ വനീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മഴക്കാലമായിട്ടും പൂര്‍ത്തിയാവാത്തത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. നിര്‍മ്മാണം മുടങ്ങിയതിനാല്‍ മഴപെയ്യുന്നതോടെ ടൗണില്‍ ഗതാഗതകുരുക്കും വെള്ളക്കെട്ടും രൂക്ഷമാവുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. കുറ്റ്യാടിയില്‍ നിന്നും മരുതോങ്കരഭാഗത്തേയ്ക്ക് പോകുന്ന റോഡ് തുടങ്ങുന്ന ഭാഗത്തെ ഓവുചാല്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് മാറ്റിയിട്ട് കുറച്ചു ദിവസങ്ങളായി. മഴ പെയ്യുന്നതോടെ

മഴപെയ്തതോടെ ദുരിതമൊഴിയാതെ പുലപ്രക്കുന്ന് നിവാസികള്‍; അനിയന്ത്രിത ഖനനം നടത്തിയ പ്രദേശങ്ങളില്‍ നിന്നും മണ്ണും ഉരുളന്‍ കല്ലുമുള്‍പ്പെടെ ഒലിച്ചിറങ്ങി, റോഡ് അപകടാവസ്ഥയില്‍

മേപ്പയ്യൂര്‍: മഴപെയ്തതോടെ അനിയന്ത്രിത മണ്ണ് ഖനനം നടത്തിയിരുന്ന മേപ്പയ്യൂര്‍ നാലാംവാര്‍ഡിലെ പുലപ്രക്കുന്ന് പരിസരവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞദിവസം രാത്രിപെയ്ത കനത്തമഴയില്‍ കുന്നില്‍ ഇളക്കിയിട്ട മേല്‍മണ്ണ്, കല്ല് എന്നിവ താഴേക്കൊലിച്ചിറങ്ങി റോഡിലും പരിസരവാസികളുടെ വീട്ടുപറമ്പുകളിലും മുറ്റങ്ങളിലും വരെ നിറഞ്ഞിരിക്കയാണ്. പ്രദേശങ്ങളില്‍ നിന്നും മണ്ണ് ഖനനം നടക്കുന്ന സമയത്തുതന്നെ നാട്ടുകാര്‍ ഈ ആശങ്ക അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ മഴ പെയ്തതോടെ

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (06/06/23) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം മൂന്നാം പട്ടയമേള ജൂൺ 12ന് സംസ്ഥാന സർക്കാരിന്റെ മൂന്നാം പട്ടയമേള ജില്ലയിൽ ജൂൺ 12 ന് രാവിലെ 9:30 ന് ജൂബിലി ഹാളിൽ നടക്കും.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി സംരക്ഷണ

പിടിയിലായത് പന്തിരിക്കരയിലെ ഇർഷാദ് വധക്കേസ് പ്രതി: ലഹരി നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ താമരശ്ശേരി ചുരത്തിൽ തള്ളിയ സംഭവത്തിൽ വഴിത്തിരിവ്

പേരാമ്പ്ര: ബിരുദ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്. കേസിൽ പിടിയിലായ യുവാവ് പന്തിരിക്കരയിലെ ഇർഷാദ് വധക്കേസിലെ പ്രതിയെന്ന് പോലീസ് അറിയിച്ചു. കല്‍പ്പറ്റ കടുമിടുക്കില്‍ സ്വദേശി ജിനാഫ്(32) ആണ് പിടിയിലായത്. വിദേശത്ത് നിന്ന് സ്വർണ്ണം എത്തിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടർന്നാണ് സ്വര്‍ണ്ണക്കടത്ത് സംഘം പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍

അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷവാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്: കല്ലായി ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് തസ്തികയിൽ താൽകാലിക ഒഴിവിലേക്ക് ദിവസവേദനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് പകർപ്പുകൾ ഉൾപ്പെടെ ജൂൺ 8 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2323962 കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ

error: Content is protected !!