Category: Push
കെ ഫോണ്‍ എത്തി! കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ബാലുശേരിയിലും; കെ ഫോണ്‍ ആദ്യഘട്ടം നൂറ് കുടുംബങ്ങള്‍ക്ക്
ബാലുശ്ശേരി: കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പ് നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ ഫോണ്‍ ബാലുശേരിയിലും. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട് പഞ്ചായത്തുകളിലെ 100 കുടുംബങ്ങള്‍ക്ക് കെ.ഫോണ്‍ കണക്ഷന്‍ നല്‍കുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ മറ്റു പഞ്ചായത്തുകളിലും കണക്ഷന്‍ നല്‍കും. മൂന്ന് പഞ്ചായത്തുകളില്‍നിന്നായി പത്ത് ശതമാനം പട്ടികജാതി കുടുംബങ്ങള്‍ക്കും
കൊയിലാണ്ടി-അഞ്ചാംപീടിക റോഡില്‍ അരിക്കുളത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു; ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു
അരിക്കുളം: കൊയിലാണ്ടി അഞ്ചാംപീടിക റോഡില്‍ അരിക്കുളം സര്‍വീസ് സഹകരണ റോഡിന് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. പൈപ്പ് തകര്‍ന്ന് ശക്തമായി വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അരിക്കുളത്തുനിന്നുമുള്ള വാഹനങ്ങള്‍ കൊയിലാണ്ടി നടുവത്തൂര്‍ നടേരിക്കടവ് മുത്താമ്പി
സ്‌കൂള്‍വിട്ടാല്‍ മാനാഞ്ചിറയില്‍ ഒത്തുകൂടി പ്ലാനിങ്, രാത്രി വീട്ടിലുള്ളവര്‍ ഉറങ്ങിയശേഷം പുറത്തിറങ്ങും; വാഹനമോഷണവും കവര്‍ച്ചയും പതിവാക്കിയ അഞ്ചംഗ സംഘം പിടിയിലായപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോഴിക്കോട്: വാഹനമോഷണവും ക്ഷേത്രത്തിലെ കവര്‍ച്ചയും അടക്കമുള്ള കേസുകളില്‍ പ്രതിയായ അഞ്ചംഗസംഘം പിടിയിലായപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പിടിയിലായ സംഘത്തിലെ നാലുപേരും നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ്. പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍കൂടി ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂള്‍ വിട്ടാല്‍ മാനാഞ്ചിറയിലാണ് ഇവര്‍ ഒത്തുകൂടുക. തുടര്‍ന്ന് ഇവിടെയും ബീച്ചിലും കറങ്ങിനടന്ന് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് വീടുകളിലേക്ക്
ചങ്ങരോത്ത് അഞ്ചുവയസ്സുകാരി പനിയെത്തുടര്‍ന്ന് മരിച്ചു
ചങ്ങരോത്ത്: ചങ്ങരോത്ത് പനിയെത്തുടര്‍ന്ന് അഞ്ചുവയസ്സുകാരി മരിച്ചു. ചങ്ങരോത്ത് പഠിക്കല്‍ റഫീഖിന്റെ മകള്‍ റന ഫാത്തിമയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടിയെ ഇന്ന് പുലര്‍ച്ചെ അസുഖം കൂടുതയലായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ്. ഉമ്മ: സൗദ. സഹോദരങ്ങള്‍: റിഫ ഖദീജ, റിദ ഫാത്തിമ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ്
മുക്കം എന്‍.ഐ.ടിയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; മകന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍.ഐ.ടിയില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷന്‍ അജയകുമാര്‍ (56), ഭാര്യ ലിനി (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ചികിത്സയിലാണ്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഗ്യാസ് സിലിണ്ടര്‍
മോഷ്ടിച്ച് കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിന് ചെലവഴിക്കും, കൂടുതല്‍ പണം കിട്ടിയാല്‍ ഗോവയ്ക്ക് പോകും; വാഹന മോഷണവും തിരുവങ്ങൂരിലെ ക്ഷേത്രപാലന്‍ കോട്ട അമ്പലത്തില്‍ കവര്‍ച്ചയും, വിദ്യാര്‍ഥികളുള്‍പ്പെട്ട അഞ്ചംഗ സംഘം പിടിയില്‍
കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗിക്കാനായി വാഹനമോഷണവും ക്ഷേത്രക്കവര്‍ച്ചയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം പോലീസ് പിടിയില്‍. സംഘത്തില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. മറ്റ് നാലുപേരും വിദ്യാര്‍ഥികളാണ്. വെള്ളയില്‍, നാലുകുടിപ്പറമ്പ് ഷാഹിദ് അഫ്രീദിയാണ് (18) പ്രായപൂര്‍ത്തിയായ സംഘാംഗം. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ മൊഴിയെടുപ്പില്‍
മദ്യമോ സിന്തറ്റിക് ലഹരിമരുന്നുകളോ ഉപയോഗിച്ച് വണ്ടി ഓടിക്കാമെന്ന് കരുതണ്ട, പിടിവീഴും; പരിശോധിച്ചാൽ മിനിറ്റുകൾക്കകം ഫലം നൽകും, ആല്‍കോ സ്‌കാന്‍ വാനുമായി പോലീസ്
കോഴിക്കോട്: മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാനുമായി പോലീസ്. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക. വാഹനം വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
‘നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു, പിന്നാലെ തീഗോളമായി ബസ്’; പൂക്കിപറമ്പ് ബസ് അപകടത്തിൽ മരിച്ച കൂരാച്ചുണ്ട്, ചെമ്പനോടെ സ്വദേശികളായ അഞ്ച് ‘ജീസസ് യൂത്ത്’കാരുടെ കഥയുമായി ഡോക്യൂമെന്ററി വെബ് സീരീസ് കാണികളിലേക്ക്
പേരാമ്പ്ര: ബസ് കത്തിയമർന്നപ്പോൾ എരിഞ്ഞടങ്ങിയത് നിരവധി പേരുടെ സ്പനങ്ങളും പ്രതീക്ഷകളുമായിരുന്നു. കൂരാച്ചുണ്ട്, ചെമ്പനോടെ സ്വദേശികളടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ പൂക്കിപറമ്പ് ബസ് അപകടത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകളുമായി ‘soul fishers’ ഡോക്യൂമെന്ററി വെബ് സീരീസ് കാണികൾക്ക് മുന്നിലേക്ക് എത്തുന്നു. പേരാമ്പ്ര സ്വദേശികളാണ് വെബ് സീരിസിന്റെ അണിയറ പ്രവർത്തകർ. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2001 മാര്‍ച്ച് പതിനൊന്നിനാണ് സംസ്ഥാനത്തെ
പുസ്തകങ്ങളോടൊപ്പം കൂട്ടുകൂടാം, വായിച്ച് അറിവ് നേടാം; നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്-22 ഭാഗമായി മൂന്ന് ദിവസം നീളുന്ന പുസ്തകമേള
നടുവണ്ണൂർ: നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്-22 ഭാഗമായി പുസ്തകമേള സംഘടിപ്പിക്കുന്നു. ഒക്ടോബർ ആറ്, ഏഴ്, ഏട്ട് തിയ്യതികളിലായാണ് മേള നടക്കുന്നത്. ഒക്ടോബർ ആറിന് വെെകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പുസ്തകമേളയുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ നിർവഹിക്കും. ആധുനിക യുഗത്തിൽ മൊബൈൽ ഗെയിമുകളിലും സോഷ്യൽ മീഡിയകളിലും വ്യാപൃതരായ നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും നഷ്ടപ്പെട്ടു പോയ വായനാ സംസ്കാരം
മലപ്പുറത്ത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ കുട്ടികളെ കാർ ഇടിച്ച് തെറിപ്പിച്ചു, ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരൻ മരിച്ചു
കോഴിക്കോട്: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ പിന്നിൽ നിന്ന് കാർ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി മരിച്ചു. ചെറുകപ്പള്ളി ശാഫിയുടെ ഒമ്പത് വയസുള്ള മകൻ മുഹമ്മദ് ഷയാൻ ആണ് മരിച്ചത്. ആനക്കയം ആമക്കാടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ട് സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി കടയിൽ പോയതായിരുന്നു