Category: പയ്യോളി
പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിനു നേരെ അക്രമം; ജനൽ ചില്ലും മെയിൻ സ്വിച്ച് ബോർഡും അടിച്ചു തകർത്തു
പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതാ കൌൺസിലരുടെ വീടിനു നേരെ അക്രമം. ഇരുപത്തിയോന്നാം വാർഡ് കൗൺസിലർ ഫാത്തിമയുടെ പെരുമാൾ പുരത്തെ സി പി ഹൌസിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനൽ ചിലും മെയിൻ സ്വിച്ച് ബോർഡും ബൾബും അടിച്ചു തകർത്തു. ഇന്നലെ രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. ആരോ വീടിന്റെ കാളിങ് ബെൽ
ഇരിങ്ങൽ സർഗാലയ മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം ശൃംഖല; 95.34കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി
പയ്യോളി: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം പദ്ധതിയായ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സർഗാലയ ആർട് ആന്റ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം
ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി; അയനിക്കാട് കടലിൽ നിന്ന് നീന്തിയെത്തിയ കാട്ടുപന്നി കല്ലുകൾക്കിടയിൽ കുടുങ്ങി
പയ്യോളി: നാട്ടിലിറങ്ങി പറമ്പിലെ കൃഷിമുഴുവൻ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നിയുടെ വാർത്ത അടുത്തിടെയായി നിത്യേനയെന്നോണം നമ്മൾ കേൾക്കാറുണ്ട്. എന്നാലിപ്പോൾ കാട്ടുപന്നി കടലിലുമെത്തിയിരിക്കുകയാണ്. പയ്യോളി അയനിക്കാട് തീരത്താണ് കാട്ടുപന്നിയെ കണ്ടത്. കടലിൽ നീന്തിത്തളർന്ന് അവശനിലയിലായ കാട്ടുപന്നി കടൽഭിത്തിയിലെ കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കാട്ടുപന്നി നീന്തിവരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മണൽത്തിട്ട ഇല്ലാത്തതിനാൽ കടൽഭിത്തിയുടെ കല്ലുകൾക്കിടയിലേക്കാണ് നീന്തിക്കയറിയത്. മത്സ്യത്തൊഴിലാളിയായ തൈവളപ്പിൽ
ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് ക്ലാസുകള്‍; കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാര്‍ സ്കൂളിൽ കരിയര്‍ ക്ലിനിക് ക്ലാസുമായി സ്‌കൂള്‍ പി.ടി.എ
പയ്യോളി: വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ക്ലിനിക് സംഘടിപ്പിച്ച് കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ മുഴുവന്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കു മായാണ് കരിയര്‍ ക്ലാസ് സംഘടിപ്പിച്ചത്. ജനറല്‍ ഓറിയന്റേഷന്‍ ക്ലാസിനു ശേഷം ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തിപരമായ കൗണ്‍സിലിംഗ് ക്ലാസ്സ് കൂടി സംഘടിപ്പിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള പത്തോളം ഫാക്കല്‍റ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്കും
നാളെ പുലര്‍ച്ചെ മുതല്‍ പയ്യോളിയില്‍ ഗതാഗത നിയന്ത്രണം; വടകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വഴിമാറി വരണം- വരേണ്ടതിങ്ങനെ
പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി പയ്യോളിയില്‍ നാളെ ഗതാഗത നിയന്ത്രണം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണി മുതലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. ഈ വാഹനങ്ങളെല്ലാം നന്തിയില്‍ നിന്നും പള്ളിക്കര വഴി കീഴൂരിലേക്കും തുടര്‍ന്ന് തുറശ്ശേരിക്കടവ് വഴി വടകരയിലേക്കും വരേണ്ടതാണ്. ദേശീയപാത സര്‍വ്വീസ് റോഡില്‍ ടാറിങ്
തിക്കോടിയില്‍ ട്രെയിന്‍ തട്ടിമരിച്ച മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞില്ല
തിക്കോടി: തിക്കോടിയില്‍ ഇന്നലെ ട്രെയിനിടിച്ച് മരിച്ച മധ്യവയസ്‌ക്കനെ തിരിച്ചറിഞ്ഞില്ല. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിക്കോടി പഞ്ചായത്ത് ബസാര്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. നീല ഷര്‍ട്ടും പാന്റുമായിരുന്നു ഇയാളുടെ വേഷം. ആളെ തിരിച്ചറിയാത്തതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും സിജോ എന്ന പേര്
തിക്കോടിയിൽ മധ്യവയസ്‌ക്കൻ ട്രെയിൻ തട്ടി മരിച്ചു
തിക്കോടി: തിക്കോടിയിൽ മധ്യവയ്‌സ്ക്കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തിക്കോടി പഞ്ചായത്ത് ബസാർ ഗേറ്റിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ പക്കൽ നിന്നും സിജോ എന്ന് പേര് രേഖപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പി ഷീട്ട് ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ട നാട്ടുകാർ പയ്യോളി പോലീസിനെ
നമുക്ക് കൈകോർക്കാം; വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പയ്യോളി സ്വദേശിയായ യുവാവ് ചികിത്സ സഹായം തേടുന്നു
പയ്യോളി: ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ചികിത്സ സഹായം തേടുന്നു. പയ്യോളി തച്ചൻകുന്ന് സ്വദേശി മംഗലശേരി ദിനേശനാ (48)ണ് ചികിത്സ ആവശ്യമായിരിക്കുന്നത്. പയ്യോളിയിൽ ടാക്സി ഡ്രൈവറായിരുന്ന ദിനേശന് രോഗം കാരണം ഇപ്പോൾ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ല. ചികിത്സാ ചെലവിനായി 25 ലക്ഷം
മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത് മലപ്പുറം ചേലേമ്പ്ര സ്വദേശിനി
പയ്യോളി: മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണു മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മലപ്പുറം വള്ളിക്കുന്ന് ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിൻസി ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. കണ്ണൂർ-ആലപ്പുഴ എക്‌സ്പ്രസിൽ കണ്ണൂരിൽ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മൂരാട് ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ശുചിമുറിയിൽ പോകാനായി സീറ്റിൽ നിന്നും എഴുന്നേറ്റ്
മൂരാട് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണ് യുവതി മരിച്ചു
പയ്യോളി: മൂരാട് ട്രെയിനില്‍ നിന്നും വീണ് യുവതി മരിച്ചു. മൂരാട് ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. മലപ്പുറം സ്വദേശിനിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നാണ് നിന്നാണ് യുവതി വീണത്. പയ്യോളി പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.