Category: കൊയിലാണ്ടി
വാഹനങ്ങള്‍ വഴിതിരിച്ചുവിടും, സുരക്ഷാ നിരീക്ഷണം ശക്തമാക്കും; കൊല്ലം പിഷാരികാവ് കാളിയാട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ അഞ്ച്, ആറ് തിയ്യതികളില്‍ ദേശീയപാതയില്‍ നിയന്ത്രണം- വാഹനങ്ങള്‍ പോകേണ്ടതിങ്ങനെ
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 5, 6 തിയ്യതികളില്‍ സുരക്ഷാ സംവിധാനവും, ദേശീയപാതയില്‍ വാഹനക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. റൂറല്‍ എസ്പി.കെ.ഇ.ബൈജു, ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്‍ന്റെയും നേതൃത്വത്തിലായിരിക്കും ക്രമീകരണങ്ങള്‍. വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി
മരുന്നുവാങ്ങാനെന്ന വ്യാജേനയെത്തി; കൊയിലാണ്ടിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സംഭാവന ബോക്‌സ് മോഷ്ടിച്ചു
കൊയിലാണ്ടി: മരുന്നുവാങ്ങാനെന്ന പേരിലെത്തിയ വയോധികന്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സി.എച്ച് സെന്ററിന്റെ സംഭാവന ബോക്‌സുമായി കടന്നുകളഞ്ഞു. കൊയിലാണ്ടി പഴയ സ്റ്റാന്റിന് മുന്‍വശത്തുള്ള അഞ്ജന മെഡിക്കല്‍സില്‍ നിന്നുമാണ് പണം നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വയോധികന്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. കവറുമായി മെഡിക്കല്‍ ഷോപ്പിലെത്തിയ ഇയാള്‍ കയ്യിലുണ്ടായിരുന്ന കവര്‍ സംഭാവന ബോക്‌സിന്
കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. മണമല്‍ അമ്പ്രമോളി താഴെ താമസിക്കും സത്യന്‍ എന്നാളുടെ മകന്‍ സനൂഷ് (38) ആണ് കാണാതായത്. ജോലി സംബന്ധമായി 27-03-2025 തിയ്യതി ആന്ധ്രാ പ്രദേശ് ഓങ്കോള്‍ എന്ന സ്ഥലത്ത് സുഹൃത്തിനൊപ്പം പോയതായിരുന്നു. തിരിച്ച് അന്ന് രാത്രി തന്നെ നാട്ടിലേയ്ക്ക് വരുകയാണെന്നും വിവേക് എക്‌സ്പ്രസ്സ് ട്രെയിനില്‍ ആണ് വരാന്‍ പോകുന്നെ
ചുമട് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കൊയിലാണ്ടിയില്‍ ചുമട്ടുതൊഴിലാളിയെ ഫര്‍ണീച്ചര്‍ ഉടമ മര്‍ദ്ദിച്ചതായി പരാതി
കൊയിലാണ്ടി: ചുമട്ടു തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. കുറുവങ്ങാട് സ്വദേശിയായ ചുമട്ടു തൊഴിലാളി ചന്ദ്രനെ ഫര്‍ണീച്ചര്‍ ഉടമ മര്‍ദ്ദിച്ചുവെന്നാണ് പരാതി. 28.3.20205 നാണ് പരാതിക്കടിസ്ഥാനമായ സംഭവം. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപത്ത് പുതുതായി ആരംഭിക്കുന്ന ഫര്‍ണീച്ചര്‍ കടയിലേയ്ക്ക് ചുമട് ഇറക്കാന്‍ ചെന്നപ്പോള്‍ ഫര്‍ണീച്ചര്‍ ഉടമയും കുറച്ച് പേരും മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ചന്ദ്രന്റെ ഇടത് കൈ പൊട്ടിയിട്ടുണ്ട്.
ഒമാനിൽ വാഹനാപകടം; ഉംറയ്ക്ക് പുറപ്പെട്ട കാപ്പാട് സ്വദേശിയായ അമ്മയും മകളും ഉൾപ്പെടെ മൂന്ന്പേർ മരിച്ചു
കൊയിലാണ്ടി: ഒമാനില്‍ വാഹനാ പകടത്തില്‍ കോഴിക്കോട് കാപ്പാട് സ്വദേശികളായ അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. കാപ്പാട് മാക്കാംകുളങ്ങര ശരീഫ് ഫാസില്‍ താമസിക്കും ശിഹാബിന്റെ ഭാര്യ സഹലയും മകള്‍ ഫാത്തിമ ആലിയ (17), കൂത്തുപറമ്പ് സ്വദേശി മിസ്അബിൻ്റെ മകൻ ദക്വാൻ (6) എന്നിവർ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടാണ് സംഭവം. ഒമാനില്‍ നിന്നും ഉംറക്ക്
ഭക്തിസാന്ദ്രം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍ കഴിഞ്ഞ ശേഷം 6.30 ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് പുണ്യാഹം ചടങ്ങിന് ശേഷം നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ കൊടിയേറ്റം ചടങ്ങ് നടന്നു. രാവിലത്തെ കാഴ്ചശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാർ മേളപ്രമാണിയാകും. തുടര്‍ന്ന് ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും.
കൊയിലാണ്ടി ആനക്കുളത്ത് സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം
കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളം ജങ്ഷനില്‍ സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടതോടെ പിറകിലുണ്ടായിരുന്ന വാഗണര്‍ കാര്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് പിറകിലെ ലാഡര്‍ ഭാഗം കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയും വാഹനങ്ങള്‍ വേര്‍പെടുത്താന്‍
സമയക്രമത്തെച്ചൊല്ലി തര്‍ക്കം; കൊയിലാണ്ടി സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മിലടി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. താമരശ്ശേരി കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മുഗള്‍ലൈസ്, ആകാശ് ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു തര്‍ക്കം. ബസ് ജീവനക്കാർക്ക് പരിക്കുണ്ടെന്നാണ് വിവരം. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ഈ രണ്ട് ബസുകളും തമ്മില്‍
കൊയിലാണ്ടിയില്‍ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കൊയിലാണ്ടി: പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പിക്കപ്പ് ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് കാലിനും കൈയ്ക്കും പരിക്കേറ്റു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്
സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി തര്‍ക്കം; കയ്യാങ്കളിയായതോടെ തടയാനെത്തിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം
കൊയിലാണ്ടി: ദേശീയപാതയില്‍ സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി സംഘര്‍ഷം. തര്‍ക്കം പരിഹരിക്കാനായി ഇടപെട്ട പിക്കപ്പ് വാന്‍ ഡ്രൈവറെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ കൊയിലാണ്ടി ബോയ്‌സ് സ്‌കൂളിന് മുന്‍വശം ദേശീയപാതയിലാണ് സംഭവം. കുറ്റിവയല്‍ സുനില്‍കുമാറിനെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തുവെച്ച് സ്വകാര്യ ബസ് കാറിനെ