Category: കൊയിലാണ്ടി

Total 2094 Posts

ഓണ്‍ലൈന്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശിനിയ്ക്ക് നഷ്ടമായത് 23ലക്ഷം രൂപ

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ രണ്ട് കോഴിക്കോട് സ്വദേശികളില്‍ നിന്നായി തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്നും കൊയിലാണ്ടി സ്വദേശിയായ യുവതിയില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ഡോക്ടറുടെ 1.25കോടി രൂപയുടെ കൊയിലാണ്ടി സ്വദേശിനിയുടെ 23ലക്ഷം രൂപയുമാണ് നഷ്ടമായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെയായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനെക്കുറിച്ച് ക്ലാസെടുത്ത് നല്‍കുകയാണ്

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ തൊഴിലാളികള്‍ക്ക് ഷോക്കേറ്റ സംഭവം; പണി നടക്കുമ്പോള്‍ മെയിന്‍ ലൈന്‍ ഓഫ് ചെയ്തിരുന്നില്ല, ഗുരുതര ആരോപണം

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ക്ക് ഷോക്കേറ്റ സംഭവത്തില്‍ ഗുരുതര വീഴ്ച. രാജേഷ് (49), കൃപേഷ് (35) എന്നിവര്‍ക്കാണ് ഷോക്കേറ്റത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണി നടക്കുന്നതെന്നാണ് സംഭവം നടക്കുമ്പോള്‍ റെയില്‍വേ സ്റ്റഷനില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. റെയില്‍വേയുടെ മെയിന്‍ ലൈനിനോട് ചേര്‍ന്ന് പണി നടക്കുമ്പോള്‍ ലൈന്‍ ഓഫ് ചെയ്തിരുന്നില്ല. ലിഫ്റ്റ് നില്‍ക്കുന്ന സ്ഥലത്ത് നിന്നും

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണ പ്രവൃത്തിക്കിടെ അപകടം; രണ്ട് തൊഴിലാളികൾക്ക് ഷോക്കേറ്റു, ഒരാളുടെ നില ഗുരുതരം

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ് നിർമാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടമുണ്ടായത്. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്കാണ് ഷോക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ട്രെയിൻ പോകുന്ന മെയിൻ ലൈനിന്റെ പൈപ്പിൽ നിന്നും ഷോക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ

പിഷാരികാവ് ക്ഷേത്രോത്സവത്തിനിടെ താക്കോലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ? ഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രാത്സവത്തിനായി എത്തിയ ഭക്തജനങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട താക്കോലുകള്‍ ലഭിക്കാന്‍ ക്ഷേത്രഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. ഉത്സവം കഴിഞ്ഞതിന് ശേഷം ക്ഷേത്ര പരിസരത്ത് നിന്നായി പത്തിലധികം താക്കോലുകളാണ് ലഭിച്ചിട്ടുള്ളത്. നാല് ബുള്ളറ്റ് താക്കോല്‍ മറ്റ് വാഹനങ്ങളുടെ താക്കോലുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ താക്കോല്‍ ലഭിക്കുവാനായി ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2620568. Description: Lost

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പുളിയഞ്ചേരി സ്വദേശിയുടെ തിരോധാനം; ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി കുടുംബം

കൊയിലാണ്ടി: എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പുളിയഞ്ചേരി സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി കുടുംബം. പുളിയഞ്ചേരി തോട്ടനാരിക്കുനി സാരംഗിനെയാണ് കാണാതായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ജോലിക്കായി ഇറങ്ങിയ ഇയാള്‍ തിരികെ വന്നില്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചതെന്നാണ് സാരംഗിന്റെ കുടുംബം പറയുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോ എന്ന കമ്പനിയിലെ തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ ഡയറക്ട് മാര്‍ക്കറ്റിങ്

ബാലുശ്ശേരിയില്‍ ബൈക്കിടിച്ച കാല്‍നടയാത്രക്കാരനെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞു, സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി യുവാക്കൾ

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കാല്‍നടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മെഡിക്കല്‍ ഷോപ്പ് ഉടമയായ അബ്ദുല്‍ കബീർ ആണ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് മരിച്ചത്. ഏപ്രില്‍ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിലാക്കിയ ശേഷം യുവാക്കള്‍ കടന്നു കളയുകയായിരുന്നു. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍

കാപ്പാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു

കൊയിലാണ്ടി: കാപ്പാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു. കാപ്പാട് തെക്കേക്കടവത്ത് ഫായിസ് ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. കുവൈത്തിലെ വ്യവസായിയായ ബഷീറിൻ്റെയും ഫാത്തിമയുടെയും മകനാണ്. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നും ബിസിനസ് ആവശ്യാര്‍ത്ഥം ബഹ്‌റൈനിലെത്തിയതായിരുന്നു. താമസ സ്ഥലത്തു പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഫായിസിനെ സല്‍മാനിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം സല്‍മാനിയ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍

വെള്ളറക്കാട് ട്രെയിന്‍തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു

മൂടാടി: വെള്ളറക്കാട് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. വെള്ളറക്കാട് ചെവിചെത്തിപൊയില്‍ നാണു ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് രാവിലെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ഭാര്യ: സുധ. മകള്‍: നീഷ്ണ. മരുമകന്‍: അജീഷ്.

ആവര്‍ത്തിച്ച് ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി, കൊയിലാണ്ടി സ്വദേശി ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് സാമുഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായ കൊയിലാണ്ടി സ്വദേശിയായ ചിത്രകാരി ജസ്‌ന സലീമിനെതിരെ കലാപ ശ്രമത്തിന് കേസെടുത്ത് പോലീസ്. കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആര്‍. കലാപ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മുന്‍പ് ക്ഷേത്ര സന്നിധിയില്‍ നിന്ന് കേക്ക് മുറിക്കുന്നതടക്കമുള്ള വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ

കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു. കോമത്തുകരയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ഉള്ള്യേരി സ്വദേശി മരിച്ചു. മാമ്പൊയില്‍ ആയക്കോട് മീത്തല്‍ സിറാജ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: നസീറ. ഉപ്പ: കോയ. ഉമ്മ: നെഫീസ. മക്കള്‍: മുഹമ്മദ്, അയാന്‍, ഹൈസന്‍. സഹോദരങ്ങള്‍: നൗഷാദ്, സിദ്ദിഖ്, സെമീര്‍.

error: Content is protected !!