Category: പേരാമ്പ്ര

Total 5339 Posts

കണ്ണിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (12-05-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.ബൈജു ഡോ.ജസ്ന കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ ഡോ.

കിഴക്കൻ പേരാമ്പ്ര കനാൽ മുക്കിലെ പൊയിൽകണ്ടി പ്രഭാകരൻ അന്തരിച്ചു

കിഴക്കൻ പേരാമ്പ്ര: കനാൽ മുക്കിലെ പൊയിൽകണ്ടി പ്രഭാകരൻ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ബിപി കുറഞ്ഞ് വീട്ടില്‍ കുഴഞ്ഞ് വീണ ഇദ്ദേഹം കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും സാരമായി പരിക്കേറ്റ് കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. പരേതനായ പൊയിൽകണ്ടി കുഞ്ഞി രാമന്റെയും നാണിയുടെയും മകനാണ് അന്തരിച്ച പ്രഭാകരൻ. ഭാര്യ: ഷൈമ.

വിലക്കുറവില്‍ സ്‌കൂള്‍ ആവശ്യത്തിനുള്ള സാധനങ്ങള്‍; ചക്കിട്ടപാറ ത്രിവേണിയില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റിന് തുടക്കമായി

ചക്കിട്ടപാറ: സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കിയ സ്റ്റുഡന്റ് മാര്‍ക്കറ്റ് ചക്കിട്ടപാറ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു. അദ്ധ്യയന വര്‍ഷാരംഭത്തിലെ കൃത്രിമ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് പദ്ധതി ആരംഭിച്ചത്. ത്രിവേണി നോട്ട് ബുക്കുകള്‍ക്ക് പുറമെ വിവിധ കമ്പനികളുടെ ഗുണമേന്‍മയേറിയ പഠന നോപകരണങ്ങള്‍

പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവ് പിടികൂടിയ കേസ്; ഒരാള്‍കൂടി അറസ്റ്റില്‍

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. സൂപ്പിക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടിയോട്ടില്‍ സുലൈഖയെ (32) ആണ് പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ സുഷീര്‍, എസ്.ഐ. ആര്‍.സി ബിജു എന്നിവര്‍ അറസ്റ്റുചെയ്തത്. ഇവരുടെ സുഹൃത്ത് സൂപ്പിക്കട പാറേമ്മല്‍ ലത്തീഫിനെ (47) കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച്ചയാണ് ലത്തീഫിനെ

കൊട്ടാരക്കരയിലെ ഡോ. വന്ദനയുടെ കൊലപാതകം: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒ.പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍, സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രം

പേരാമ്പ്ര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരുകയാണ്. ഇതിന്റെ ഭാഗമായി പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ ഒ.പി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുകയാണ്. ജനറല്‍, മെഡിസിന്‍, ഇ.എന്‍.ടി, ദന്തരോഗം, നേത്രരോഗം, സ്ത്രീരോഗം, അസ്ഥിരോഗം തുടങ്ങിയ വിഭാഗങ്ങളിലൊന്നും തന്നെ ഇന്ന്

കുരുന്നുകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് നിരവധി വര്‍ഷങ്ങള്‍; നൊച്ചാട് വിവിധ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പേകി ഗ്രാമപഞ്ചായത്ത്

നൊച്ചാട്: നൊച്ചാട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പു നല്‍കി. അദ്ധ്യാപന ജീവിതത്തിലൂടെ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരം വെളിച്ചം പകര്‍ന്ന് നല്‍കി, വിദ്യാസമ്പന്നരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ത്യാഗ പൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഈ അദ്ധ്യായന വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിട പറയുന്ന ഒന്‍പത് അദ്ധ്യാപകര്‍ക്കാണ് നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (11-05-2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പനക്കാട്, വെള്ളപ്പാറക്കൽ ട്രാൻസ്ഫോർമറിന് കീഴിലുള്ള ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ ആറര മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ എൽ.ടി. ടച്ചിങ്ങ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്. summary: There will be power outage

നരക്കോട് പുലപ്രക്കുന്നിലെ മണ്ണ് ഖനനം; നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്നത് നിയമങ്ങൾ പാലിച്ചുകൊണ്ടാണോയെന്ന് പരിശോധിക്കണമെന്ന് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണൻ. പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്ന നടപടിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും പ്രദേശത്ത് അടിയന്തരമായി പരിശോധന നടത്തി നിയമവ്യവസ്ഥ ഉറപ്പുവരുത്താൻ ജില്ലാ വികസനസമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ

പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്കുള്ള കോഴിയും കോഴിക്കൂടും വിതരണം നടത്തി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

പെരുവണ്ണാമൂഴി: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്കുള്ള കോഴി – കോഴി കൂട് വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷനായ ചടങ്ങില്‍‌ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശിയുടെ നേതൃത്വത്തിലാണ് വിതരണോൽഘാടനം നടന്നത്.[mid] പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാവിഷ്ക്കരിച്ച പദ്ധതിയിൽ ഒരു ഗുണഭോക്താവിന് കോഴിക്കും കൂടിനുമായി മൊത്തം 3500

ആവളയില്‍ ഇന്ന് ഉച്ചയ്ക്ക് ഹര്‍ത്താല്‍

ആവള: ആവള ടൗണില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണിവരെ കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. ആവളയില്‍ വര്‍ഷങ്ങളായി പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്ന നാഗത്ത് കുഞ്ഞിരാമ കുറുപ്പിന്റെ മരണത്തില്‍ അനുശോചിച്ചാണ് വ്യാപാരികള്‍ കടയടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് 2മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കമലാക്ഷിയമ്മ. മക്കള്‍: രഞ്ജിഷ്

error: Content is protected !!