Category: പേരാമ്പ്ര
എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ: ഇരുചക്രവാഹനങ്ങളില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുമ്പോള്‍ പിഴ ഈടാക്കുന്ന കാര്യത്തില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇളവ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി
തൊട്ടില്‍പ്പാലത്തെ വയോധികയുടെ മരണം കൊലപാതകം; നെഞ്ചിനേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്തെ എഴുപതുകാരിയുടെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. നെഞ്ചിനേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് പൂക്കാട് കണ്ടോത്തറമ്മല്‍ സ്വദേശിയായ ഖദീജയെ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലേറ്റ ശക്തമായ ക്ഷതത്തെ തുടര്‍ന്ന് ഇരു ഭാഗത്തേയും വാരി എല്ലുകള്‍ ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ്
‘സ്ത്രീപക്ഷ എഴുത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു’; കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം 25ാം വാര്‍ഷികാഘോഷവും ‘പേറ്റിച്ചി’ നോവല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു
കൂത്താളി: ഏത് കാലഘട്ടത്തിലും സ്ത്രീ വിരുദ്ധതയും അപമാനിക്കപെടലും തുടര്‍കഥയാവുമ്പോള്‍ അത്തരം സാമൂഹ്യ പശ്ചാത്തലമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു എഴുത്തുകാരന്‍ ജയചന്ദ്രന്‍ മൊകേരി അഭിപ്രായപെട്ടു. കാലങ്ങള്‍ക്കപ്പുറമുള്ള യഥാര്‍ഥ്യങ്ങള്‍ വരച്ചു കാട്ടുന്ന സ്ത്രീപക്ഷ എഴുത്തിന്റെ പ്രസക്തിയും ആ ഓര്‍മ്മപ്പെടുത്തലുകളും സമൂഹത്തിനുള്ളവലിയ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. കൂത്താളി ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ടി.വി മുരളിയുടെ ‘പേറ്റിച്ചി’ നോവല്‍
തൊട്ടില്‍പാലത്ത് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്
തൊട്ടില്‍പാലം: തൊട്ടില്‍ പാലത്തിനടുത്ത് പൈക്കളങ്ങാടിയില്‍ എഴുപത്കാരി മരിച്ച സംഭവത്തില്‍ തൊട്ടില്‍ പാലം പോലീസ് അന്വേഷണം ആരംഭിച്ചു. പൈക്കലങ്ങാടി പൂക്കാട്ട് റോഡിലെ കണ്ടോത്തറ കദീജയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ മരണപ്പെട്ടത്. വീട്ടില്‍ നിന്നുമുള്ള ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വില്യാപ്പള്ളി കല്ലേരി സ്വദേശിനിയായ കദീജയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. വര്‍ഷങ്ങളായി പൈക്കളങ്ങാടിയിലെ മകളുടെ
നവീകരണം പൂര്‍ത്തിയാക്കി മൊട്ടന്തറ-പ്രാഥമികാരോഗ്യ കേന്ദ്രം റോഡ്; യാത്രക്കാര്‍ക്കായ് തുറന്നു
കായണ്ണബസാര്‍: നവീകരിച്ച റോഡ് നാടിനായി സമര്‍പ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി ടാറിങ് പൂര്‍ത്തീകരിച്ച മൊട്ടന്തറ -പ്രാഥമികാരോഗ്യ കേന്ദ്രം റോഡാണ് യാത്രക്കാര്‍ക്കായ് സമര്‍പ്പിച്ചത്. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.വി ബിന്‍ഷ അധ്യക്ഷത വഹിച്ചു. ടി.സി ജിബിന്‍, ഗ്രാമപഞ്ചായത്തംഗം പി.കെ ഷിജു, എ.സി
കിലോ മീറ്ററുകൾ താണ്ടേണ്ട, മഴയത്ത് ഭയവും വേണ്ട; കടന്തറ പുഴയ്ക്ക് കുറുകെയുള്ള സിസ്റ്റർ ലിനി മെമ്മോറിയൽ സ്റ്റീൽ പാലം നാടിന് സമർപ്പിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കുറത്തിപ്പാറയെയും മരുതോങ്കര ഗ്രാമപഞ്ചായത്തിലെ സെന്റർമുക്കിനെയും ബന്ധിപ്പിക്കുന്ന സിസ്റ്റർ ലിനി മെമ്മോറിയൽ സ്റ്റീൽ പാലം ടി.പി രാമകൃഷ്ണൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. കടന്തറ പുഴയ്ക്ക് കുറുകെ പാലം വേണമെന്ന നാട്ടുകാരുടെ ദീർഘകാലമായുള്ള ആഗ്രഹമാണ് ഇതോടെ സഫലമായത്. ടി.പി രാമകൃഷ്ണൻ എം എൽ എ യുടെ 2015-16 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും
ജോലി തിരയുകയാണോ? പേരാമ്പ്ര മേഖലയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ യോഗ്യതകളും വിശദാംശങ്ങളും അറിയാം
പേരാമ്പ്ര: കുന്നുമ്മല്‍ ബ്ലോക്ക് ഫാര്‍മേഴ്‌സ് അന്‍ഡ് റൂറല്‍ എംബ്ലോഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ക്ലര്‍ക്ക് നിയമനം. എസ്എസ്എല്‍സിയും ജെ.ഡി.സിയും പാസായവരും (അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യതകള്‍)ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. ശമ്പള സ്‌കെയില്‍: 12740 (മൊത്ത മാസ ശമ്പളം) 2023 ജനുവരി 1ന് 18നും 40നും ഇടയില്‍ വയസ്സുള്ളവരായ (നിയമാനുസൃതം വയസ്സിനിളവിന് അര്‍ഹതയുള്ളവര്‍ക്ക് ഇളവ്
തൊട്ടില്‍പാലത്ത് വൃദ്ധമാതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തൊട്ടിൽപാലം: വൃദ്ധമാതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജ (78) യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ നിന്നും, മൂക്കിൽ നിന്നും രക്തം പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാനസിക ആസ്വാസ്ഥ്യമുള്ള ഖദീജയുടെ പേരമകൾ സംഭവ സമയം മുറിയിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച
‘വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണം, കണ്‍സെഷന് പ്രായപരിധി വെയ്ക്കണം’; ജൂണ്‍ ഏഴുമുതല്‍ സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്‍
തിരുവനന്തപുരം: അടുത്തമാസം ഏഴുമുതല്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകള്‍. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സമരം. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണം. യാത്രക്കാരുടെ ചാര്‍ജിന്റെ പകുതി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കണം. നിലവില്‍ സര്‍വീസ് നടത്തുന്ന
കടിയങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്
പേരാമ്പ്ര: കടിയങ്ങാട് ഡേമാര്‍ട്ടിന് മുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കുറ്റ്യാടി കാഞ്ഞിരക്കടവത്ത് സ്വദേശി റഹീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയായിരുന്നു അപകടം. കുറ്റ്യാടി കള്ളാട് സ്വദേശി ഓടിച്ചിരുന്ന ബൈക്ക് റഹീമിന്റെ ബൈക്കിന് വന്ന് ഇടിക്കുകയായിരുന്നു. ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. ,