തൊട്ടില്‍പാലത്ത് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്


തൊട്ടില്‍പാലം: തൊട്ടില്‍ പാലത്തിനടുത്ത് പൈക്കളങ്ങാടിയില്‍ എഴുപത്കാരി മരിച്ച സംഭവത്തില്‍ തൊട്ടില്‍ പാലം പോലീസ് അന്വേഷണം ആരംഭിച്ചു. പൈക്കലങ്ങാടി പൂക്കാട്ട് റോഡിലെ കണ്ടോത്തറ കദീജയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ മരണപ്പെട്ടത്.

വീട്ടില്‍ നിന്നുമുള്ള ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വില്യാപ്പള്ളി കല്ലേരി സ്വദേശിനിയായ കദീജയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. വര്‍ഷങ്ങളായി പൈക്കളങ്ങാടിയിലെ മകളുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

തൊട്ടില്‍ പാലം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും കല്ലേരിയില്‍ ഖബറടക്കുകയും ചെയ്തു. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് തൊട്ടില്‍പാലം പൊലീസ് വടകര ഡോട് ന്യൂസിനോട പറഞ്ഞു.

ഭര്‍ത്താവ്: പരേതനായ ഡല്‍ഹി അബ്ദുല്ല വേങ്ങോറേമ്മല്‍ (പാതിരപ്പറ്റ). മക്കള്‍: അസ്മ, ആയിശ. മരുമക്കള്‍: അസീസ് മുസ്ലിയാര്‍.