Category: പേരാമ്പ്ര
കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന് ദാരുണാന്ത്യം
കോഴിക്കോട്: കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന്‍ മരിച്ചു. ചെത്തുകടവ് സ്വദേശിയും ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ അധ്യാപകനുമായ ശ്രീവത്സം വീട്ടില്‍ പി.ബാലസുബ്രഹ്മണ്യന്‍ ആണ് കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ബാലസുബ്രഹ്മണ്യന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ മകന്‍ സായൂജിനൊപ്പം കര്‍ണ്ണാടകയില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ:
സ്‌കൂളുകളില്‍ പ്രവേശനോത്സവം; വേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക്
കോഴിക്കോട്: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ വെച്ച് നടത്തും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ
കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതേ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്; ക്യാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ച് തീ പിടിച്ച് കത്തി നശിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത ബലപ്പെടുന്നു. ക്യാനുമായി ഒരാള്‍ നിര്‍ത്തിയിട്ട ട്രെയിനിന് സമീപത്തേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് ഇയാള്‍ ഇന്ധനം അകത്തൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട് എന്നാണ് വിവരം. കഴിഞ്ഞ മാസം എലത്തൂരില്‍ ആക്രമണത്തിന് ഇരയായ അതേ
കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സ്പ്രസ് ട്രെയിന് തീപിടിച്ചു; ഒരു ബോഗി കത്തിനശിച്ചു, ദുരൂഹത
വടകര: കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം. ഒരു ബോഗി പൂര്‍ണമായി കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവ സമയം ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂര്‍ണമായും കത്തി നശിച്ചിരുന്നു. തീഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ്
ജീവനക്കാരെ പിരിച്ച വിട്ട സംഭവം: പേരാമ്പ്രയിലെ വിക്ടറി സ്ഥാപനത്തിനെതിരെ സമരം ശക്തമാക്കുമെന്നും മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുമെന്നും സമര സമിതി
പേരാമ്പ്ര: തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴില്‍ അനീതിക്ക് നേരെ പ്രതികരിച്ചവരെ പിരിച്ച് വിടുകയും ചെയ്ത പേരാമ്പ്രയിലെ വിക്ടറി സ്ഥാപനത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഇവരുടെ മറ്റ് സ്ഥാപനങ്ങളിലേക്കും സമരം നടത്തുമെന്നും സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. ജൂണ്‍ ഒന്നിന് സമര സഹായ കമ്മിറ്റി
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മുക്കം അഗസ്ത്യന്‍മുഴി കാപ്പുമല വളവിലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ചാലില്‍ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സ് യൂണിറ്റും പൊലീസും വിവിധ സന്നദ്ധ സേനകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-51 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-51 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
കൂട്ടാലിടയില്‍ മേയുന്നതിനിടെ ഗര്‍ഭിണിയായ പശു 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു: രക്ഷകരായെത്തി പേരാമ്പ്ര അഗ്നി സേന
കൂട്ടാലിട: പുല്ല് തിന്നുന്നതിനിടെ ഗര്‍ഭിണിയായ പശു ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. കുനിക്കാട്ട് ബാലകൃഷ്ണന്‍ നായരുടെ 3 മാസം ഗര്‍ഭിണിയായ പശുവാണ് കിണറ്റില്‍ വീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പേരാമ്പ്ര അഗ്നി സേന സ്ഥലത്തെത്തി പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ആള്‍മറയില്ലാത്ത കിണറ്റിനരികില്‍ നിന്ന് പുല്ല് തിന്നു കൊണ്ടിരിക്കെ അബദ്ധത്തില്‍ പശു കിണറ്റില്‍ വീഴുകയായിരുന്നു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ്
അറിവിന്റെ ലോകത്തേക്ക് കാല്‍വച്ച് കുരുന്നുകള്‍; ആവളയിലെ അംഗനവാടികളില്‍ പ്രവേശനോത്സവം നടത്തി
ആവള: ആവളയിലെ വിവിധ അംഗനവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളെ ടീച്ചര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വാഗതം ചെയ്തു. ആവളയിലെ 74ാം നമ്പര്‍ അംഗനവാടിയായ ചുള്ളിയോത്ത് അംഗനവാടിയിലും 56ാം നമ്പര്‍ പെരിങ്ങളത്ത് പൊയില്‍ അംഗനവാടിയിലും വിവിധങ്ങളായ പരിപാടികളോടെയാണ് പ്രവേശനോത്സവം നടത്തിയത്. വാര്‍ഡ് മെമ്പര്‍ എം.എം രഘുനാഥിന്റ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍
പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (31-05-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ബി.എഡ് കോളേജ് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ രാവിലെ 6 മണി മുതല്‍ 9 മണിവരെയും കക്കാട് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറിന് കീഴില്‍ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും. എല്‍.ടി ടച്ചിങ്