Category: പേരാമ്പ്ര
ഞങ്ങളും കൃഷിയിലേക്ക്; നൊച്ചാട് പഞ്ചായത്തില്‍ നടീല്‍ ഉത്സവം
നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തും നൊച്ചാട് കൃഷിഭവനും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി നടീല്‍ ഉത്സവം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരില്‍ ഇടവിള- കരനെല്‍ കൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചത്. പദ്ധതി നടപ്പിനായി 10 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 70 ഏക്കറില്‍ മഞ്ഞള്‍, ഇഞ്ചി, ചേന, കാച്ചില്‍, നൊച്ചി
ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍; നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി
കോഴിക്കോട്: ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി നിലവില്‍ വരും. ജൂൺ പത്ത് മുതൽ ജൂലായ് 31 വരെയുള്ള 52 ദിവസ കാലയളവിലാണ് നിരോധനം. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക്
KARUNYA PLUS LOTTERY RESULT TODAY| 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകൾ ഇവയാണ്…
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 4723 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ്
കേരളത്തില്‍ കാലവര്‍ഷമെത്തി, ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം വൈകിയാണ് കാലവര്‍ഷമെത്തിയത്. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുള്ളതതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്. പത്ത് ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം,
കലോത്സവ പ്രതിഭകളാണോ? മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പ്രതിഭാ ക്വട്ടയില്‍ ഒഴിവുണ്ട്; വിശദമായറിയാം
മേമുണ്ട: മേമുണ്ട ഹയര്‍സെക്കഡറി സ്‌കൂളില്‍ കലോത്സവ പ്രതിഭകള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ഒഴിവ്. കലോത്സവ പ്രതിഭകളായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓരോ ക്ലാസിലും ഒരു കുട്ടിക്ക് വീതമാണ് പ്രവേശനം അനുവദിക്കുന്നത്. സ്‌കൂളില്‍ അഞ്ച് സീറ്റുകളാണ് ഉള്ളത്. താത്പര്യമുള്ളവര്‍ ജൂണ്‍ 14നുള്ളില്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9497450695, 7994650374.
“ബസ് ഓടിക്കാനൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്നാണ് ചിലരൊക്കെ വിചാരിക്കുന്നത്, എന്നാൽ എന്റെ കരുത്ത് അതാണ്”; പേരാമ്പ്രയിലെ ആദ്യ വനിതാ ബസ് ഡ്രൈവർ അനുഗ്രഹ മനസ് തുറക്കുന്നു
പേരാമ്പ്ര: ബസ് ഡ്രെെവിംഗൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്ന ചിന്തയാണ് പലർക്കും. പെൺകുട്ട്യാണല്ലോ, തിരക്കുള്ള റോഡിലൂടെ വലിയ വണ്ടി ഓടിക്കൽ അവർക്ക് സാധിക്കുമോയെന്ന സംശയമാണ് പലരുടെയുമുള്ളിൽ. എതിരെ ചിറിപ്പാഞ്ഞ് വാഹനങ്ങൾ വരുമ്പോഴും ആത്മവിശ്വാസത്തോടെയാണ് നോവ ബസിന്റെ വളയം പിടിക്കുന്നതെന്ന് മേപ്പയ്യൂർ സ്വദേശിനി അനുഗ്രഹ പറയുന്നു. പെൺകുട്ട്യാണല്ലോ പറ്റുമോ എന്നൊരു പേടി പലർക്കുമുണ്ടായിരുന്നു. അവരെ ഞാൻ കുറ്റം പറയില്ല. ആർക്കായാലും
ഹൃദയാഘാതത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് എറണാകുളത്ത് അന്തരിച്ചു
കൂരാച്ചുണ്ട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് പൂവ്വത്തുംച്ചോല വെങ്കിട്ടക്കല്‍ ജൂഡ്‌സന്‍ ജോസ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. എറണാകുളം കൊച്ചിന്‍ഷിപ്പ് യാര്‍ഡില്‍ പത്ത് വര്‍ഷമായി കണ്ടക്ടറായി ജോലി ചെയുകയായിരുന്നു. പിതാവ് ജോസ് (ഡ്രൈവര്‍) മാതാവ്: മേരി സഹോദരങ്ങള്‍: സ്വപ്‌ന (കോടഞ്ചേരി), ഷിന്റോ ( ചാലിടം) എറണാകുളം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം
മാവേലിക്കരയില്‍ ഏഴുവയസുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി
മാവേലിക്കര: മാവേലിക്കരയില്‍ ഏഴ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ പ്രതി മഹേഷിന്റെ അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മഴു ഉപയോഗിച്ചാണ് മഹേഷ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം
അധ്യാപന ജോലി ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങളുടെ പെരുമഴ; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിലും ജില്ലയിലെ വിവിധ സ്കൂളുകളിലും താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യതകളും ഒഴിവുകളും ഇവയാണ്… കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് രാവിലെ 11-ന്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0496-2690257. വടകര ഗവ. സംസ്കൃതം
കൊടുവള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; ‘കരടി ഷെമീർ’ അറസ്റ്റിൽ
കൊടുവള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്ന് വിളിക്കുന്ന ഷെമീർ (26) ആണ് അറസ്റ്റിലായത്. സുഹൃത്ത് മുഖേന പരിചയപ്പെട്ട പെൺകുട്ടിയെ ഷെമീർ പ്രണയംനടിച്ച് പീഡിപ്പിച്ചതായാണ് പരാതി. പോലീസ് കേസ് രജിസ്റ്റർചെയ്ത വിവരമറിഞ്ഞ ഷെമീർ മൊബൈൽഫോൺ സ്വിച്ച് ഓഫ്‌ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. കണ്ണൂർ