Category: പേരാമ്പ്ര
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി: കായണ്ണ കാപ്പുമുക്കില്‍ മമ്മീസ് ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റിന് തുടക്കമായി
പേരാമ്പ്ര: കായണ്ണ കാപ്പുമുക്കില്‍ ആരംഭിച്ച മമ്മീസ് ഫുഡ് പ്രൊഡക്ട് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച യൂണിറ്റിന് 3 ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തിൻ്റെ ഭാഗമായി സബ്സിഡി ലഭിക്കുക. അബൂബക്കർ പൂനത്ത് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. ബേക്കറി, അരിപ്പൊടി, മസാലപ്പൊടികള്‍
ശുചി മുറി നിർമിക്കുന്നതിനായി വീട്ടുവളപ്പിലെ മണ്ണെടുത്തു; നൊച്ചാട് ചേനോളിയിൽ 2500 വർഷം പഴക്കമുള്ള ഗുഹ കണ്ടെത്തി
പേരാമ്പ്ര : നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ ഗുഹ കണ്ടെത്തി. ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട്ടുപറമ്പിലാണ് ഗുഹ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. വീടിനോട് ചേർന്ന് ശുചിമുറി നിർമ്മിക്കുന്നതിനായി മൂന്ന് ദിവസത്തോളമായി പണിക്കാർ മണ്ണെടുക്കുന്നുണ്ടായിരുന്നു. ഏകദേശം ഒന്നേകാൽ മീറ്റർ ആഴത്തിലെത്തിയപ്പോൾ ഒരു കരിങ്കൽ പാളി കണ്ടെന്നും ഈ പാളി നീക്കിയപ്പോഴാണ് വലിയ ചെങ്കല്ലറ കണ്ടെതെന്നും വീട്ടുടമ വടകര ഡോട് ന്യൂസിനോട്
അറുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ് ആടുകള്‍; രക്ഷകരായെത്തി പേരാമ്പ്ര അഗ്നിരക്ഷാസേന
കായണ്ണ: കായണ്ണ തറവട്ടത്ത് വീട്ടുമുറ്റത്തെ കിണറില്‍ വീണ ആടുകളെ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്നലെ വൈകീട്ട് 6.30 തോടെയാണ് സംഭവം. തറവട്ടത്ത് മുഹമ്മദ് സലീമിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ആടുകള്‍ വീഴുകയായിരുന്നു. ഏകദേശം 60 അടി താഴ്ച്ചയുള്ളതും ആൾ ഉള്ളതുമായ കിണറിലാണ് രണ്ട് ആടുകള്‍ വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍
ചക്കിട്ടപാറ കാളങ്ങാലി-കോങ്കോട്ടുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്നു നൽകി; റോഡ് നിർമ്മിച്ചത് 5 ലക്ഷം രൂപ ചിലവിൽ
ചക്കിട്ടപാറ: ചക്കിട്ടപ്പാറ കാളങ്ങാലി-കോങ്കോട്ടുമ്മൽ റോഡ് നാട്ടുകാർക്ക് തുറന്നു നൽകി. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബിന്ദു സജി അദ്ധ്യക്ഷത വഹിച്ചു. വി.കെ ഗംഗാധരൻ, രഞ്ജിത രൂപേഷ്, നിഖിൽ നരിനട, ബിന്ദു സുജൻ, റിയാസ് പൂക്കോത്ത്
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ അംഗത്വ ദിനാചരണം; ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയിൽ
കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ അംഗത്വ ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര വെച്ച് സംസ്ഥാന ഫാർമസി കൗൺസിൽ അംഗവും കെ.പി.പി.എ സംസ്ഥാന സിക്രട്ടറിയേറ്റ് അംഗവുമായ ടി.സതീശൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക-ചലചിത്ര പ്രവർത്തകനുമായ ഫാർമസിസ്റ്റ് രാധാകൃഷ്ണൻ പേരാമ്പ്രക്ക് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പേരാമ്പ്ര ഏരിയാ സെക്രട്ടറി പി.കെ രാജീവൻ സ്വാഗതവും ജില്ലാ
ആവളയില്‍ എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു; സുരക്ഷിതമായി പുറത്തെടുത്ത് പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
ചെറുവണ്ണൂര്‍: ആവളയില്‍ എഴുപതടിയോളം താഴ്ചയുള്ള കിണറ്റില്‍ ആട്ടിന്‍കുട്ടി വീണു. പെരിങ്ങളത്ത് പൊയിലില്‍ വരിക്കോളിച്ചാലില്‍ റാബിയയുടെ വീട്ടുമുറ്റത്തെ കിണറിലാണ് ആട്ടിന്‍കുട്ടി വീണ്. മേയാന്‍ വിട്ടതിനിടയിലാണ് അബദ്ധവശാല്‍ കിണറിലകപ്പെട്ടതെന്ന് റാബിയ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി.ഗിരീശന്റെയും, അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസ്സര്‍ കെ.ശ്രീകാന്ത് കിണറിലിറങ്ങി ആട്ടിന്‍കുട്ടിയെ
ഭാര്യവീട്ടിൽ വിരുന്നിനു പോയി ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയായ നവവരൻ മുങ്ങിമരിച്ചു
ചെറുവണ്ണൂർ: ഭാര്യവീട്ടിൽ വിരുന്നിന് പോയി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി വാളിയിൽ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബംഷീർ- റംല ദമ്പതികളുടെ മകനാണ്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഈ മാസം 21നായിരുന്നു മുഹമ്മദ്
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ പ്രഥമ ശുശ്രൂഷ ശില്പശാല; പങ്കെടുത്തത് നൂറിലധികം എസ്പിസി കേഡറ്റുകൾ
പേരാമ്പ്ര : വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി പ്രഥമ ശുശ്രൂഷ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ആർ എം ഒ ഡോക്ടർ പി കെ ഷാജഹാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജനകീയ പാലിയേറ്റീവ് കെയർ സെൻ്റർ, സി.യു.ടി.ഇ.സി ചക്കിട്ടപാറ, എം ടി സി ടി ഇ പേരാമ്പ്ര എന്നീ
മൂന്ന് ദിനങ്ങൾ, രണ്ടായിരത്തോളം മത്സരാർത്ഥികൾ; ജില്ലാ കേരളോത്സവം ഡിസംബർ 28 മുതൽ പേരാമ്പ്രയിൽ
പേരാമ്പ്ര: സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 28,29,30 തീയതികളിൽ പേരാമ്പ്രയിൽ നടക്കും. 27 മുതല്‍ നടത്താനിരുന്ന കലോത്സവം സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 27ന് തീരുമാനിച്ച മത്സരങ്ങള്‍ 30ന് നടക്കും. മാത്രമല്ല പരിപാടിയുടെ ഭാഗമായുള്ള സാംസ്‌കാരിക ഘോഷയാത്രയും മാറ്റിവെച്ചു. 28ന് വൈകിട്ട് നാല് മണിക്ക് ടി.പി
മെൻസ്ട്രൽ കപ്പ് പദ്ധതി; അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം
പേരാമ്പ്ര : ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 30 വരെ അപേക്ഷ സ്വീകരിക്കും. മെൻസ്ട്രുൽ കപ്പ് പദ്ധതിക്ക് പുറമേ പഞ്ചായത്തിന്റെ മുട്ടഗ്രാമം പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30 വരെ സ്വീകരിക്കും.