പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി: കായണ്ണ കാപ്പുമുക്കില്‍ മമ്മീസ് ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റിന് തുടക്കമായി
പേരാമ്പ്ര: കായണ്ണ കാപ്പുമുക്കില്‍ ആരംഭിച്ച മമ്മീസ് ഫുഡ് പ്രൊഡക്ട് യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച യൂണിറ്റിന് 3 ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തിൻ്റെ ഭാഗമായി സബ്സിഡി ലഭിക്കുക. അബൂബക്കർ പൂനത്ത് ആദ്യ വിൽപ്പന ഏറ്റുവാങ്ങി.
ബേക്കറി, അരിപ്പൊടി, മസാലപ്പൊടികള്‍ തുടങ്ങിയവയാണ് യൂണിറ്റില്‍ പ്രധാനമായും ഉണ്ടാക്കുന്നത്. നിലവില്‍ അഞ്ച് സ്ത്രീകള്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് വൈസ് പ്രസിഡണ്ട് പി.ടി ഷീബ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജി സുനിൽകുമാർ, പി.കെ ഷിബു എന്നിവർ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു.

ബ്ലോക്ക് വ്യവസായ ഓഫീസർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ രജിത സ്വാഗതവും ഫുഡ് പ്രൊസസ്സിംഗ് യൂണിറ്റ് സെക്രട്ടറി അശ്വതി നന്ദിയും പറഞ്ഞു.
Description: Mummies Food Production Unit started at Kayanna Kappumuk