Category: പ്രാദേശിക വാര്‍ത്തകള്‍

Total 16200 Posts

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി; കുറ്റ്യാടിയില്‍ പ്രതിഷേധ ജ്വാല തെളിയിച്ച് കോൺഗ്രസ്സ്

കുറ്റ്യാടി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധജ്വാലയും നടത്തി. കുറ്റ്യാടി ടൗണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൾ മജീദ്, പി.കെ സുരേഷ്, ടി സുരേഷ്

തോക്കുമായി നടന്ന് നീങ്ങുന്ന ഭീകരര്‍, പിന്നാലെ വെടിയുതിര്‍ത്തു, ഒരുനിമിഷം കൊണ്ട്‌ കണ്ണീർക്കാഴ്ചയായി പഹൽഗാം; നരിക്കുനി സ്വദേശി പകർത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയ മുഴുവന്‍. കുടുംബാംഗങ്ങൾക്കൊപ്പം ബയ്സരൺവാലിയിൽ എത്തിയ നരിക്കുനി സ്വദേശി നിഹാലിന്റെ ഫോണിലാണ് ആ ഭീകര ദൃശ്യങ്ങള്‍ പതിഞ്ഞത്. സഹോദരന്‍ സിപ് ലൈനില്‍ പോവുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആദ്യ വെടിയൊച്ച നിഹാല്‍ കേട്ടത്‌. ഭീകരർ തോക്കുമായി നിൽക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഭീകരാക്രമണം ആണെന്ന് മനസിലായതോടെ ഉടന്‍ അവിടെ

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; പേരാമ്പ്ര ബ്ലോക്ക്തല മത്സരം 25ന്

പേരാമ്പ്ര: ഹരിതകേരളം മിഷൻ നടത്തുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം പേരാമ്പ്ര ബ്ലോക്ക്തല മത്സരം 25ന് രാവിലെ 9.30 മുതൽ പേരാമ്പ്ര പഞ്ചായത്ത് ഹാളിൽ നടക്കും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് അവസരം. 29ന് കൊയിലാണ്ടിയിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ വിജയിക്കുന്ന 4പേർക്ക് മേയ് 16,17,18 തീയതികളിൽ മൂന്നാർ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രത്തിൽ നടക്കുന്ന സഹവാസ

‘ആളുകൾ പെട്ടെന്ന് പിൻവാങ്ങി, മിലിട്ടറി വണ്ടികൾ തുരു തുരാ മുന്നിലൂടെ കടന്നുപോകുന്നു, ഹെലിക്കോപ്റ്ററുകൾ തലയ്ക്ക് തൊട്ടു മുകളിലൂടെ പറന്ന് പുറകിലെ കാട്ടിൽ മറഞ്ഞു; പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ വടകര സ്വദേശി ജലീല്‍

വടകര: ”ചന്ദൻ വാലിയിലെ മഞ്ഞ് മലയിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ ആളുകൾ പെട്ടെന്ന് പിൻവാങ്ങുന്നതായും ഞങ്ങൾ ഒറ്റപ്പെടുന്നതായും അനുഭവപ്പെട്ടു. എന്തോ പന്തികേടുണ്ടെന്ന് തോന്നി ഞങ്ങൾ താഴേക്ക് വന്നപ്പോഴേക്കും വഴിക്കച്ചവടക്കാർ എല്ലാം പൂട്ടിക്കെട്ടി സ്ഥലം വിട്ടിരുന്നു. റോഡിൽ അങ്ങിങ്ങായി അസാധാരണ ആൾക്കൂട്ടം … പട്ടാളം ഞങ്ങളെ വഴിയിൽ പിടിച്ചിട്ടു. മിലിട്ടറി വണ്ടികൾ തുരു തുരാ ഞങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുന്നു”…..രാജ്യത്തെ

വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെ പൊരുതി മുന്നേറി; സിവിൽ സർവീസ് പരീക്ഷയിൽ കാവിലുംപാറയുടെ അഭിമാനമായി അജയ് ആർ.രാജ്‌

കാവിലുംപാറ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി വിജയം വരിച്ച കാവിലുംപാറ പഞ്ചായത്തിലെ നാഗം പാറ സ്വദേശി അജയ് ആർ.രാജിനെ സി.പി.ഐ ജില്ലാ കൗൺസിൽ അനുമോദിച്ചു. വീട്ടില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ഉപഹാരം കൈമാറി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.പി ഗവാസ്, ജില്ലാ എക്സികുട്ടീവ് അംഗം അജയ് ആവള,

കൊയിലാണ്ടി നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശി

കൊയിലാണ്ടി: നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാവുന്തറ കുറ്റിമാക്കൂൽ മമ്മുവിന്റെ മകൻ അബ്ദുറഹിമാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയിൽ ബോട്ടിൽ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ഉടനെ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക്

കൊയിലാണ്ടി നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി

  കൊയിലാണ്ടി: നെല്ല്യാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയില്ലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ഒരാൾ ചാടിയിരുന്നു. ഇയാൾക്കായി തെരച്ചിൽ നടന്നുകൊണ്ടിരിക്കേയാണ് പുഴയിൽ മൃതദേഹം കണ്ടത്. വിനോദ സഞ്ചാരികളാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന്

വടകര പുതിയ ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ

വടകര: പുതിയ ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പഴങ്കാവ് സ്വദേശി പവിത്രനാണ് മരിച്ചത്. സ്റ്റാൻഡിനുള്ളിലെ എം ആർ എ ഹോട്ടലിന് മുൻവശമാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. റസ്റ്റോറന്റിന് മുൻവശം കിടന്നുറങ്ങുകയാണെന്ന് കരുതി പവിത്രനെ ജീവനക്കാർ തട്ടി വിളിച്ചു. അനക്കമില്ലെന്ന് കണ്ടതോടെ ഇവർ പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. പോലിസെത്തി മൃതദേഹം ജില്ലാ

‘ആശ്വാസം, ആക്രമം നടക്കുന്നതിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ തിരിച്ചെത്തി’; പഹൽ​ഗാം ഭീകരാക്രമണ വാർത്തയറിഞ്ഞ് ‍ഞെട്ടൽ മാറാതെ നാദാപുരത്തെ അധ്യാപക ദമ്പതികളും സുഹൃത്തുക്കളും

നാദാപുരം: പഹൽ​ഗാമിലെ തീവ്രവാദ ആക്രമത്തിന് മുൻപ് നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് നാദാപുരം സ്വദേശികളായ അധ്യാപക ദമ്പതിമാരും മകളും സുഹൃത്തുക്കളും . 22 ന് രാത്രിയാണ് നാദാപുരത്തെ അധ്യാപക ദമ്പതികളായ കെ ബിമൽ, ജി എസ് ബീന മകൾ നിത്സ, സുഹൃത്തുക്കൾ കാശ്മീരിൽ നിന്ന് നെടുമ്പാശ്ശേരിയിൽ തിരിച്ചത്തിയത്. വീട്ടിലെത്തിയപ്പോഴാണ് പഹൽഗാമിൽ ഭീകരാക്രമത്തിൽ 26 പേർ കൊല്ലപ്പെട്ട

വില്ല്യാപ്പള്ളി ടൗണിൽ ബേക്കറി കടയിൽ തീപ്പിടിത്തം

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ടൗണിൽ ബേക്കറി കടയിൽ തീപ്പിടിത്തം. വില്ല്യാപ്പള്ളി സ്വദേശിയായ കുഞ്ഞിമൂസയുടെ ഉടമസ്ഥതയിലുള്ള സലാല ബേക്കറിയിലാണ് തീപ്പിടിത്തമുണ്ടായത്. കട ഭാ​ഗീകമായി കത്തി നശിച്ചു. രണ്ട് ദിവസം മുൻപ് പുലർച്ചെയായിരുന്നു അപകടം. കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് പരിസരത്തുണ്ടായിരുന്നവർ കട നടത്തുന്നവരെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിന്

error: Content is protected !!