Category: പ്രാദേശിക വാര്‍ത്തകള്‍

Total 13329 Posts

മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി; വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി റൈഞ്ച് പ്രസിഡന്റ് വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു. മുഫത്തിഷ് ഫൈസല്‍ ലത്തീഫി പൂളമണ്ണ അധ്യക്ഷനായി. മുദരിബ് ശരീഫ് ഫൈസി കടിയങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കാപ്പാട് ഖാസി ശിഹാബുദ്ദീന്‍ ഫൈസി അനുസ്മരണ പ്രഭാഷണവും പ്രാര്‍ത്ഥനയും മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് ഖാസി കെ നിസാര്‍ റഹ്‌മാനി നിര്‍വ്വഹിച്ചു.

ഫറോക്കിൽ ബെെക്കിൽ ബസിടിച്ച് പതിനെട്ടുകാരൻ മരിച്ചു

ഫറോക്ക്: ഫറോക്ക് പേട്ടയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കണ്ടിയിൽ സന്തോഷിൻ്റെ മകൻ ആദിത്ത് (18) ആണു മരിച്ചത്. ഉച്ചയ്ക്ക് 2.45ന് ഫറോക്ക് പേട്ട ദേശീയ പാതയിലാണ് അപകടം. ഫറോക്കിൽ നിന്നു കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന തവക്കൽ ബസ് ആദിത്ത് സഞ്ചരിച്ച ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരതരമായി പരിക്കേറ്റ ആദിത്തിനെ ഉടനെ

കുറ്റ്യാടിയുടെ ഹൃദയ ഭാഗത്ത് അത്യാധുനിക സംവിധാനങ്ങളോടെ ഇന്ദിര ഭവന്‍; 28ന് ഉദ്ഘാടനം

കുറ്റ്യാടി: കൂടുതല്‍ സ്ഥല സൗകര്യത്തില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടി പുനര്‍നിര്‍മ്മിച്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. 28 -ാം തീയതി ഞായറാഴ്ച 5. മണിക്ക് മുന്‍ കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല എം എല്‍ എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ.മുരളീധരന്‍ എം.പി, അഡ്വ.ടി സിദ്ദീഖ് എം എല്‍ എ, ഡി.സി.സി.പ്രസിഡന്റ്

സർക്കാർ ജോലിയാണോ ലക്ഷ്യം? പി.എസ്.സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, അപേക്ഷിക്കാൻ മറക്കല്ലേ…

കോഴിക്കോട്: പി.എസ്.സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംഹിത, സംസ്‌കൃത ആൻഡ് സിദ്ധാന്ത, മെഡിക്കല്‍ ഓഫീസര്‍( വിഷ ), സോയില്‍ സര്‍വ്വേ ഓഫീസര്‍ / റിസര്‍ച്ച് അസിസ്റ്റന്റ് / കാര്‍ട്ടോഗ്രാഫര്‍ / ടെക്‌നിക്കല്‍ അസിസ്റ്റന്റ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ലൈബ്രറേറിയന്‍ ഗ്രേഡ് III, അസിസ്റ്റന്റ് എന്‍ജിനീയര്‍

ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന; താമരശ്ശേരി സ്വദേശിയായ യുവാവ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍

താമരശ്ശേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. താമരശ്ശേരി അമ്പായത്തോട് ഷാനിദ് മന്‍സിലില്‍ നംഷിദ്(36) ആണ് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് റൂറല്‍ എസ്പി ആര്‍ കറപ്പസ്വാമി ഐപിഎസിന്റെ നിര്‍ദേശംപ്രകാരം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഷാജി കെ എസ്, താമരശ്ശേരി ഡിവൈഎസ്പി ചാര്‍ജ്ജിലുള്ള അബ്ദുല്‍ മുനീര്‍ പി എന്നിവരുടെ

ആഡംബര ജീവിതത്തിനായി മോഷണം; കോഴിക്കോട് ‘ബാപ്പയും മക്കളും’ അറസ്റ്റിൽ

കോഴിക്കോട്: ‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയിൽ. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ വീണ്ടും മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം പിടിയിലാകുന്നത്. ഡിസിപി കെഇ ബൈജുവിന്റെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് എസ്എച്ചഒ എംഎൽ ബെന്നി ലാലുവും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചക്കിൻകടവ് സ്വദേശി ഫസലുദീൻ എം പി, മകൻ

എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ സെക്രട്ടറിയുടെ മകന്റെ ഭാര്യവീട്ടില്‍ ഭീഷണിക്കത്തും റീത്തും; അന്വേഷണം ആരംഭിച്ച് പോലീസ്

വടകര: എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ സെക്രട്ടറി പി.എം രവീന്ദ്രനു നേരെ ഭീഷണിക്കത്തും റീത്തും. ചെക്കോട്ടി ബസാര്‍ കൊളങ്ങരക്കണ്ടിയിലെ മകന്റെ ഭാര്യ വീട്ടിലാണ് റീത്തും ഭീഷണിക്കത്തും കൊണ്ടുവെച്ചത്. യൂനിയന്‍ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചില്ലെങ്കില്‍ മകന്റെ കൈവെട്ടിയെടുക്കുമെന്നാണ് ഭീഷണി. കത്തില്‍ പറയുന്നത് ഇങ്ങനെയാണ് എസ്.എന്‍.ഡി.പിയുടെ സെക്രട്ടറി സ്ഥാനത്ത് നില്‍ക്കുന്ന പി.എം.രവി അറിയാന്‍ വേണ്ടി. ഒരു പാട് തവണയായി

Kerala Lottery Vishu Bumper BR 91 വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പര്‍ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ (BR 91) നറുക്കെടുത്തു. ഒന്നാം സമ്മാനം VE 475588 എന്ന ടിക്കറ്റ് നമ്പറിന് ലഭിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഇത്തവണ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണ്. കഴിഞ്ഞ തവണ

മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്താനിരുന്ന അധ്യാപക നിയമന അഭിമുഖം മാറ്റിവെച്ചു

മേപ്പയൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ മെയ് 27 ന് നടത്താന്‍ തീരുമാനിച്ച അധ്യാപക അഭിമുഖം മെയ് 29 തിങ്കളാഴ്ച നടത്തും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 29 തിങ്കളാഴ്ച 10 മണി മുതലും ഫിസിക്കല്‍ സയന്‍സ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ

എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ: ഇരുചക്രവാഹനങ്ങളില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് താല്‍ക്കാലിക ഇളവ്

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുമ്പോള്‍ പിഴ ഈടാക്കുന്ന കാര്യത്തില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇളവ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി

error: Content is protected !!