മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്താനിരുന്ന അധ്യാപക നിമന അഭിമുഖം മാറ്റിവെച്ചു


മേപ്പയൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ മെയ് 27 ന് നടത്താന്‍ തീരുമാനിച്ച അധ്യാപക അഭിമുഖം മെയ് 29 തിങ്കളാഴ്ച നടത്തും.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 29 തിങ്കളാഴ്ച 10 മണി മുതലും ഫിസിക്കല്‍ സയന്‍സ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ എന്നിവക്കുള്ള അഭിമുഖം അന്നേ ദിവസം ഒരു മണിമുതലും ഹൈസ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തും.

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ കോപ്പികളുമായി ഹാജരാകേണ്ടതാണ്.

, ,