Category: പ്രാദേശിക വാര്‍ത്തകള്‍

Total 13303 Posts

പ്രസവത്തെത്തുടർന്ന് ഇരിങ്ങണ്ണൂർ സ്വദേശിനിയും കുഞ്ഞും മരിച്ച സംഭവം; വടകരയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്

വടകര: പ്രസവത്തെ തുടർന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ചികിത്സയിൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി സൗദയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. ഇരിങ്ങണ്ണൂർ സ്വദേശി സൗദയും നവജാതശിശുവും ആണ് മരിച്ചത്. പ്രസവശസ്ത്രക്രിയയ്ക്കായി സൗദയെ ഫെബ്രുവരി 13-നാണ് വടകര സിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ ശസ്ത്രക്രിയ നടത്തുകയും സൗദ

വീട്ടിൽ നിന്നിറങ്ങിയത് രോ​ഗിക്കായി, ആക്രമണം വാ​ഹനം നിർത്തി പിന്തുടർന്നെത്തിയ ശേഷം; പേരാമ്പ്രയിൽ ആംബുലൻസ് ഡ്രെെവറെ മർദ്ദിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പേരാമ്പ്ര: പേരാമ്പ്രയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവറെ ബെെക്ക് യാത്രികൻ ക്രൂരമായി മർ​ദ്ദിച്ച് കെെ പൊട്ടിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.റോം​ഗ് സെെഡ് കയറി വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റോഡ് സെെഡിലെ ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റി നിർത്തുകയായിരുന്നു. പിന്നാലെ എത്തിയ ബെെക്ക് യാത്രികൻ ഡ്രെെവറെ മർദ്ദിക്കുകയായിരുന്നു. രോ​ഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ആണെന്ന് പറഞ്ഞിട്ടും ബെെക്ക്

സംവിധാന മികവിൽ ”നത്ത് മാത്തൻ ഒന്നാം സാക്ഷി’; രാജീവൻ മമ്മിളിക്ക് മികച്ച നാടക സംവിധായകനുള്ള പുരസ്ക്കാരം

പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ മികച്ച നാടക സംവിധായകനുള്ള പുരസ്ക്കാരം രാജീവൻ മമ്മിളിക്ക്. മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്ക്കാരത്തിനാണ് അദ്ദേഹം അർഹനായത്. കേരള സംസ്ഥാന സംഗീതനാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ പങ്കെടുത്ത ”നത്ത് മാത്തൻ ഒന്നാം സാക്ഷി’ എന്ന നാടകത്തിന്റെ സംവിധാനമാണ് അവാർഡ് നേടികൊടുത്തത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളിലാണ് രാജീവൻ

ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ കടലില്‍ വീണ പന്ത് എടുക്കാന്‍ പോയി; കോഴിക്കോട് ബീച്ചില്‍ രണ്ട് കുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. തീരത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ പോകുകയായിരുന്നു. ഇത് എടുക്കാനായി പോയ കുട്ടികളെയാണ് കാണാതായതെന്ന് ഒപ്പമുള്ളവര്‍ പറയുന്നത്. അഞ്ച് കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. മൂന്നുപേര്‍ കടലില്‍ പെട്ടിരുന്നു. ഇവരില്‍ ഒരാളെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ

കൊയിലാണ്ടിയില്‍ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി. സംസ്ഥാനപാതയില്‍ കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വച്ചാണ് ഉള്ളിയേരി സ്വദേശികളായ യുവാക്കളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. അരീപ്പുറത്ത് മുഷ്താഖ് അന്‍വര്‍ (24), മണിചന്ദ്ര കണ്ടി സരുണ്‍ (25) എന്നിവരാണ് പിടിയിലായത്. മാരക രാസലഹരി മരുന്നായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുഷ്താഖില്‍ നിന്ന് 600

പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച് ബൈക്ക് യാത്രികന്‍; ആക്രമണം ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന്

പേരാമ്പ്ര: പേരാമ്പ്രയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബൈക്ക് യാത്രികന്റെ ക്രൂരമര്‍ദ്ദനം. മരുതേരി സ്വദേശി അശ്വന്തിനാണ് മര്‍ദ്ദനമേറ്റത്. കായണ്ണ സ്വദേശിയാണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. ഓടിയെത്തിയ നാട്ടുകാര്‍ ബൈക്ക് സഹിതം ആളെ പൊലീസിന് കൈമാറി. എന്നാല്‍, പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാതെ അടുത്തദിവസം ഹാജരാകാന്‍ പറഞ്ഞ് വിട്ടയച്ചതായും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനാ നേതാക്കള്‍ പരാതിപ്പെട്ടു.

അധ്യാപകനാവാനാണോ താല്‍പ്പര്യം, മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെ ഒഴിവാണുള്ളത്. താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിന് രണ്ട്മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.

‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്

പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച

പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു

പയ്യോളി: പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്. നിലവില്‍ പയ്യോളി മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡ് കൗണ്‍സിലറാണ് വിനോദ്. കൂടാതെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും, ഡി.സി.സി മെമ്പറും വ്യാപാരി വ്യവസായി പ്രസിഡന്റുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനയിലേക്ക് കടന്നുവന്ന വിനോദ്.

കോഴിക്കോട് മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍. ഡോ. റാം മനോഹര്‍(70), ഭാര്യ ശോഭ മനോഹര്‍ (68) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ സ്വദേശികളാണ്. കഴിഞ്ഞ ആറുമാസമായി കോഴിക്കോടായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അമിത അളവില്‍ മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളികയാണ് ഇരുവരും കഴിച്ചത്. മൃതദേഹത്തിനടുത്ത്

error: Content is protected !!