Category: പ്രാദേശിക വാര്‍ത്തകള്‍

Total 13185 Posts

കനത്ത മഴ; കൊയിലാണ്ടി താലൂക്കില്‍ എട്ട് വീടുകൾ ഭാഗികമായി തകർന്നു, താമരശ്ശേരിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കില്‍ എട്ട് വീടുകൾ ഭാഗികമായി തകർന്നു. മഴയെ തുടർന്ന് കോഴിക്കോട് താലൂക്കിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വടകര താലൂക്കില്‍ 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി ചെമ്പുകടവ് ഗവ. യു. പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെണ്ടെക്കും

ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണു; രക്ഷകരായി പേരാമ്പ്ര ഫയര്‍ഫോഴ്സ്

പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ മഠത്തിൽ മുക്കിൽ ട്രാൻസ്ഫോർമറിന് സമീത്തെ ഇലക്ട്രിക് ലൈനിന് മുകളിലൂടെയാണ്‌ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കാറ്റിനെ തുടര്‍ന്ന് മരം കടപുഴകി വീണത്‌. റോഡരികിലുള്ള പറമ്പിൽ നിന്നും വലിയ തേക്കുമരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണ് അപകടാവസ്ഥയിലാവുകയിരുന്നു. അപകടത്തെ

പൊതുദര്‍ശനത്തിനുള്ള സൗകര്യം, സ്മൃതി വനങ്ങള്‍: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍, ഉദ്ഘാടനം ഇന്ന്‌

പേരാമ്പ്ര: സംസ്ഥാനത്തെ ആദ്യത്തെ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍ ഒരുങ്ങുന്നു. ഉള്ള്യേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. സ്മൃതിവനങ്ങള്‍, പൊതുദര്‍ശനത്തിന് വയ്ക്കാനുള്ള സൗകര്യം, ഉദ്യാനങ്ങള്‍, കാരക്കുന്ന് മലയില്‍നിന്നുള്ള പ്രകൃതിമനോഹര കാഴ്ചകള്‍ എന്നിവയാണ് ശ്മശാനത്തിന്റെ പ്രത്യേകതകള്‍. ഉദ്യാനം, ഇടവഴികള്‍, വായനമുറികള്‍,

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 25 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ എ.ഗീത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റും ഉള്ളതിനാലും

കാണാതായ കാക്കൂര്‍ സ്വദേശിയെ കണ്ടെത്തി

പേരാമ്പ്ര: കാണാതായ കാക്കൂര്‍ സ്വദേശിയെ കണ്ടെത്തി. പാലത്ത് പള്ളിപ്പൊയില്‍ പനായി വീട്ടില്‍ നിഹാല്‍ ഹനീഫയെയാണ് കാണാതായത്. ഇവരെ കോഴിക്കോട് മാവൂര്‍ റോഡ് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഹനീഫയെ കാണാതായത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു. ഏറെ വൈകിട്ടും വീട്ടില്‍ തിരികെയെത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ കാക്കൂര്‍ പോലീസില്‍ പരാതി നല്‍കിയത്.  

വീടിന് മുകളില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടം: പേരാമ്പ്ര സ്വദേശിയായ വീട്ടുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്

പേരാമ്പ്ര: കനത്ത കാറ്റിനെ തുടര്‍ന്ന് വീടിന് മുകളില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടം. പേരാമ്പ്ര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മീറങ്ങട്ട് ജയപ്രകാശന്റെ വീടിന് മുകളിലാണ് മരങ്ങള്‍ വന്ന് പതിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2മണിയോട് കൂടിയാണ് സംഭവം. ജയപ്രകാശും ഭാര്യയും വീട്ടിലുണ്ടായിരുന്ന സമയത്താണ് മരങ്ങള്‍ വീടിന് മുകളിലേക്ക് വീണത്. വലിയ പൂമരം, പന, തെങ്ങ്, കവുങ്ങ് തുടങ്ങിയ

Kerala Lottery Results | Bhagyakuri | Win Win Lottery W-728 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-728 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

കാക്കൂര്‍ സ്വദേശിയെ കാണാതായതായി പരാതി

പേരാമ്പ്ര: കാക്കൂര്‍ സ്വദേശിയെ കാണാതായതായി പരാതി. പാലത്ത് പള്ളിപ്പൊയില്‍ പനായി വീട്ടില്‍ നിഹാല്‍ ഹനീഫയെയാണ് കാണാതായത്. പതിനെട്ട് വയസ്സാണ്. ഞായറായ്ച്ച ഉച്ചയ്ക്ക് പനായില്‍ വീട്ടില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ് നിഹാല്‍. ഏറെ വൈകിട്ടും തിരികെയെത്താത്തതിനെ തുടര്‍ന്നാണ് കാണാതായതായി മനസ്സിലായത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 99952 70035 എന്ന നമ്പറിലോ കാക്കൂര്‍ സ്റ്റേഷനിലോ

100 രൂപയുടെ ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് ഇനി മുതല്‍ 10000രൂപ, വലിയ വട്ടളം ഗുരുതിക്ക് 10000രൂപ, പിഷാരികാവില്‍ ക്ഷേത്രവഴിപാടുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം; ഭക്തജനങ്ങളെ പിഴിയാനുളള ശ്രമമെന്ന് ആക്ഷേപം

കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയായി പുതുക്കിയ വഴിപാട് നിരക്ക് ഉള്‍പ്പെട്ട കരട് രൂപം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പുറത്തിറക്കി നോട്ടീസ് ബോര്‍ഡിലിട്ടു. ഇതുപ്രകാരം മിക്ക വഴിപാടുകള്‍ക്കും നൂറും, ഇരുനൂറും, അതിലേറെയും ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. 100 രൂപ

കെ.എസ്.കെ.ടി.യു വാളൂർ നടുക്കണ്ടിപ്പാറ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

വാളൂർ : കെ.എസ്.കെ.ടി.യു. നടുക്കണ്ടിപ്പാറ യൂണിറ്റ് സമ്മേളനം മേഖല സെക്രട്ടറി കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ നിധിഷ് ടി.കെ മോഹനൻ ഷിനി ടി.വി തുടങ്ങിയവർ സംസാരിച്ചു. കോമള വല്ലി പി. രക്തസാക്ഷി പ്രമേയവും നസീമ കുഞ്ഞോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏറ്റവും പ്രായം കൂടിയ എടക്കണ്ടി ചിരുതൈയ് അമ്മ

error: Content is protected !!