Category: പ്രാദേശിക വാര്‍ത്തകള്‍

Total 13147 Posts

വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്‌പോട്ട് അഡ്മിഷന്‍; അറിയാം വിശദമായി

വടകര: കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഇന്‍ ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്സ് എന്ന കോഴ്സിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കു ഗവണ്‍മെന്റ് ഫീസില്‍ (2024-25 അദ്ധ്യയന വര്‍ഷം) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓണ്‍ലൈനായി സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും ഇതുവരെ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ യോഗ്യതയുടെ

പുതുപ്പണം വെളുത്തമല വളപ്പില്‍ മൈമു അന്തരിച്ചു

പുതുപ്പണം: വെളുത്തമല വളപ്പില്‍ മൈമു.വി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: അബ്ദുള്ള. മക്കള്‍: അബ്ദു റഹ്‌മാന്‍, അബൂബക്കര്‍, അബ്ദുള്‍ ഖാദര്‍, ഹംസ, റസാഖ്, ഐശു.

പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സൗജന്യ എസ്എസ് സി പരീക്ഷാ പരിശീലനം; നോാക്കാം വിശദമായി

പേരാമ്പ്ര: പേരാമ്പ്രയിലെ കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ (സിഡിസി) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി സൗജന്യ പരിശീലനം ആരംഭിക്കുന്നു. ജൂലൈ 12 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സിഡിസിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. 55 പേര്‍ക്കാണ് പ്രവേശനം.

സുരക്ഷാ ഭിത്തി ഇടിഞ്ഞുവീണിട്ടും എൻ എച്ച് എ ഐ അധികൃതരെത്തിയില്ല; കണ്ണൂക്കരയിൽ നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു

കണ്ണൂക്കര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സുരക്ഷാ ഭിത്തി ഇടിഞ്ഞ് വീണത് ശ്രദ്ദയിൽപ്പെടുത്തിയിട്ടും ദേശീയപാത അധികൃതരെത്താത്തതിനെ തുടർന്ന് ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ 11 മണിയോട് കൂടിയായിരുന്നു നാട്ടുകാർ ദേശീയ പാത ഉപരോധിച്ചത്. ഇതേ തുടർന്ന് ​ഗതാ​ഗതം ഭാ​ഗികമായി തടസപ്പെട്ടു. ദേശീയപാത ഉദ്യോ​ഗസ്ഥരും നിർമാണ കമ്പനി ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാരുമായി സംസാരിച്ചു. പ്രദേശത്തിന്റെ

‘റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക’; നന്തി വഗാര്‍ഡ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ബസ് ഉടമ- തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി

നന്തിബസാര്‍: ദേശീയപാത പ്രവൃത്തി കാരണം വടകര, കൊയിലാണ്ടി താലൂക്കുകളിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് ബസുടമകളും തൊഴിലാളികളും നന്തിയിലെ വഗാര്‍ഡ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വടകരയിലെയും കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, സംയുക്തതൊഴിലാളി യൂണിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ഒന്നിച്ചാണ് മാര്‍ച്ച് നടത്തിയത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി

45 തൊഴിലാളികളുമായി പോയ വള്ളം കടലിൽ കുടുങ്ങി; കൊയിലാണ്ടി ഹാർബറിൽ എത്തിച്ച് മറൈൻ എൻഫോഴ്‌സ്‌മെന്റ്

കൊയിലാണ്ടി: യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു. തിക്കോടി കോടിക്കൽ കടൽപ്പുറത്ത് നിന്ന് സുമാർ 7 നോട്ടിക്കൽ മൈൽഅകലെ 45 ഓളം തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ‘തെമൂമിൽ അൻസാരി’ എന്ന വള്ളമാണ് യന്ത്രത്തകരാർ സംഭവിച്ചതു മൂലം കടലിൽ അകപ്പെട്ടത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ബേപ്പൂർ ഫിഷറീസ്

കണ്ണൂക്കരയ്ക്ക് പിന്നാലെ അപകടം പതിയിരുന്ന് മൂരാടും; ഭീതിയോടെ ദേശീയ പാതയ്ക്ക് സമീപത്തെ വീട്ടുകാരും വാഹനയാത്രികരും

വടകര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞതിന് പിന്നാലെ ദേശീയ പാതയിൽ മൂരാടും അപകട ഭീഷണിയിലാണ്. ഒരാഴ്ച മുൻപാണ് ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം മണ്ണിടിഞ്ഞത്. ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷമാണ് ഇവിടെ മണ്ണിടിഞ്ഞതെന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 30 മീറ്ററോളം ഉയരത്തിൽ മണ്ണ് അടർന്ന് നേരെ പാതയിലേക്ക് പതിക്കുകയായിരുന്നു.

എടച്ചേരി നോർത്തിലെ തുണ്ടി പാറേമ്മൽ പാറു അന്തരിച്ചു

എടച്ചേരി: എടച്ചേരി നോർത്തിലെ തുണ്ടി പാറേമ്മൽ പാറു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുമാരൻ,വാസു,നാണു, പരേതനായ രാജൻ മരുമക്കൾ: ജാനു. ശാന്ത, ശ്രീജ, രാധ.

സ്വപ്നങ്ങൾ ബാക്കിയാക്കി അഭിനവ് കൃഷ്ണ മടങ്ങി; ലോകനാര്‍കാവ് ചിറയില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചതിന്റെ ഞെട്ടൽ മാറാതെ നാട്

വടകര: ലോകനാര്‍കാവ് ചിറയില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും നാട്ടുകാരും. നീന്തിക്കുളിക്കാനെത്തിയ പതിനേഴുകാരനായ ചല്ലിവയലില്‍ മമ്മള്ളിയില്‍ അഭിനവ് കൃഷ്ണയ്ക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. കുട്ടി അപകടത്തിൽപ്പെട്ടെന്ന് അറിഞ്ഞപ്പോൾ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ചിറയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു പഠനം പൂർത്തിയാക്കിയതായിരുന്നു അഭിനവ്. അവധി ആയതിനാൽ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പണം വെളുത്തമല സ്വദേശി അന്തരിച്ചു

പുതുപ്പണം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പണം വെളുത്തമല സ്വദേശി അന്തരിച്ചു. വടക്കേ മലയില്‍ ഷാജിര്‍ കോട്ടേജില്‍ വി.വി സുബൈര്‍ ഹാജി(65)യാണ് മരിച്ചത്. ഒരുമാസം മുമ്പാണ് എറണാകുളം ഷാപ്പുപടി വാരപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ സുബൈറിന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് സാജിര്‍, ഫാത്തിമത്തുല്‍

error: Content is protected !!