Category: പ്രാദേശിക വാര്‍ത്തകള്‍

Total 13112 Posts

മീത്തലെ മുക്കാളിക്ക് പിന്നാലെ ദേശീയപാത നിർമ്മാണം നടക്കുന്ന മടപ്പള്ളി മാച്ചിനേരിയിലും മണ്ണിടിഞ്ഞു

മടപ്പള്ളി: മീത്തലെ മുക്കാളിക്ക് പിന്നാലെ ദേശീയപാത നിർമ്മാണം നടക്കുന്ന മടപ്പള്ളി മാച്ചിനേരിയിലും മണ്ണിടിഞ്ഞു. ദേശീയപാത നിർമാണത്തിന്റെ ഭാ​ഗമായി സോയിൽ നൈലിംങ് ചെയ്ത ഭാ​ഗമാണ് ഇടിഞ്ഞ് വീണത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മണ്ണിടിഞ്ഞത്. മാച്ചിനേരിയിൽ പടിഞ്ഞാറ് ഭാ​ഗത്തെ കുന്ന് നേരത്തെ ദേശീയ പാത നിർമാണത്തിന്റെ ഭാ​ഗമായി ഇടിച്ച് താഴ്ത്തിയതായിരുന്നു. തുടർന്നാണ് ഇവിടെ സോയിൽ നൈലിംങ് ചെയ്തത്.

‘കലുങ്ക് തകര്‍ന്നിട്ടും പരിഹാരമായില്ല, ഓവുചാല്‍ വൃത്തിയാക്കാന്‍ പണിക്കാരെ കിട്ടിയില്ലെന്നും മറുപടി; കനത്ത മഴയില്‍ വില്യാപ്പള്ളി ടൗണ്‍ വെള്ളത്തില്‍, ദുരിതത്തിലായി ജനങ്ങളും വ്യാപാരികളും

വില്യാപ്പള്ളി: കനത്ത മഴയില്‍ വില്യാപ്പള്ളി ടൗണില്‍ വെള്ളക്കെട്ട് പതിവാകുന്നു. കൊളത്തൂര്‍ റോഡിന് സമീപത്തെ കലുങ്ക് തകര്‍ന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മാത്രമല്ല പ്രദേശത്തെ ഓവുചാലുകള്‍ മഴയ്ക്ക് മുന്‍പേ വൃത്തിയാക്കാത്തതും വെള്ളക്കെട്ടിന് കാരണമാണ്. ഇന്നലെ പെയ്ത മഴയില്‍ മണിക്കൂറുകളോളമാണ് ടൗണ്‍ വെള്ളത്തിലായത്. രണ്ട് വര്‍ഷത്തിലധികമായി ഇവിടെയുള്ള കലുങ്ക് തകര്‍ന്നിട്ട്. നിലവില്‍ കനത്ത മഴ കൂടി പെയ്യാന്‍ തുടങ്ങിയതോടെ

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ദേശീയപാത; കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്ക് ‘ബ്ലോക്കില്ലാതെ’ ഈ വഴികളിലൂടെ പോവാം!

പയ്യോളി: മഴ ശക്തമായതോടെ ദേശീയപാതയില്‍ വെള്ളംകയറി ഗതാഗതം താറുമാറാകുന്നു. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്ന് തിക്കോടിയിലും പയ്യോളിയിലും അയനിക്കാടും ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് ഒന്നൂകൂടി മുറുകിയിരിക്കുകയാണ്. വാഹനങ്ങള്‍ മണിക്കൂറുകളോളം ബ്ലോക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത ബ്ലോക്കില്‍ ബസ്സും കാറുകളും ചെറുവാഹനങ്ങളും അകപ്പെട്ടിരുന്നു. വടകരയിലേയ്ക്ക് എത്തുവാന്‍ മണിക്കൂറുകള്‍

കല്ലാച്ചിയില്‍ നിന്നും നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായതായി പരാതി

നാദാപുരം: കല്ലാച്ചിയില്‍ നിന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാനില്ലെന്ന് പരാതി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സഞ്ചോയ് ദാസ്(24) എന്നയാളെയാണ് കാണാതായത്. എപ്രില്‍ 24നാണ് ഇയാള്‍ കല്ലാച്ചിയിലെ താമസ സ്ഥലത്ത് നിന്നും നാട്ടിലേക്ക് പോയത്. എന്നാല്‍ എത്തേണ്ട ദിവസം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചപ്പോഴാണ് സഞ്ചോയിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന്

കണ്ണൂരില്‍ വീണ്ടും നിധി ? ഇത്തവണ കിട്ടിയ നാണയങ്ങളില്‍ അറബി അക്ഷരങ്ങള്‍

കണ്ണൂര്‍: ചെങ്ങളായിയില്‍ ഇന്നലെ നിധി കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും നാണയങ്ങളും മുത്തുകളും കണ്ടെത്തി. ഇന്നലെ എടുത്ത മഴക്കുഴിക്ക് സമീപത്തായി വീണ്ടും കുഴിയെടുത്തപ്പോഴാണ് നാണയങ്ങളും മുത്തുകളും ലഭിച്ചത്. അഞ്ച് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളുമാണ് ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെയാണ് ഇതും കണ്ടെത്തിയത്. കിട്ടിയ നാണയങ്ങളില്‍ അറബിയില്‍ ഒരുപാട് എഴുത്തുകളുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പരിപ്പായി ഗവ. എല്‍.പി

കനത്ത മഴ: നാദാപുരം ടൗണില്‍ കെട്ടിടം തകര്‍ന്നു വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നാദാപുരം: കനത്ത മഴയില്‍ നാദാപുരത്ത് കെട്ടിടം തകര്‍ന്നു വീണു. ടൗണില്‍ വടകര റോഡിലെ ഇരുനില ഓട് മേഞ്ഞ ഉപയോഗ ശൂന്യമായ കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടസമയത്ത് ടൗണില്‍ ആള്‍തിരക്ക് ഇല്ലാത്തതിനാലും റോഡിലേക്ക് കെട്ടിടം വീഴാതിരുന്നതിനാലും വന്‍ അപകടമാണ് ഒഴിവായത്. കാലങ്ങളായി ഈ കെട്ടിടം പൂട്ടികിടക്കുകയാണ്‌.

ഇതിനകം റിപ്പോര്‍ട്ട് ചെയ്തത് നൂറോളം കേസുകള്‍, ഈ മാസം മാത്രം 23 ഡെങ്കിപ്പനി ബാധിതര്‍; പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം. ഇതിനകം തന്നെ പഞ്ചായത്തില്‍ നൂറോളം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. 1, 2, 7, 8, 15, 18 വാര്‍ഡുകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 23 ഡെങ്കിപ്പനി കേസുകളാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറ്റ്യാടിക്കു അടുത്ത ചെറിയകുമ്പളം, പാറക്കടവ് ഭാഗങ്ങളിലാണ് കൂടുതലായും കേസുകള്‍. ചങ്ങരോത്ത് പ്രാഥമികാരോഗ്യ

‘പി.കെ.വിയുടെ ഓര്‍മ്മകള്‍ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും’; വിലങ്ങാട് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അഡ്വ.പി ഗവാസ്

വിലങ്ങാട്: പി.കെ.വിയുടെ ഓര്‍മ്മകള്‍ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് സിപിഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.പി.ഗവാസ്. കമ്മ്യൂണിസ്റ്റ് നേതാവും മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന പി.കെ വാസുദേവൻ പി.കെ വാസുദേവന്‍ നായരുടെ ചരമദിനത്തില്‍ വിലങ്ങാട് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സിപിഐ ലോക്കല്‍ സെക്രട്ടറി ജലീല്‍ ചാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍

റോഡിലെ കുണ്ടും കുഴിയും, കനത്ത മഴയും; വടകര കൃഷ്ണ കൃപ ഓഡിറ്റോറിയം മുതല്‍ അടയ്ക്കാതെരുവ് വരെ വന്‍ ഗതാഗതക്കുരുക്ക്; വലഞ്ഞ് യാത്രക്കാര്‍

വടകര: ദേശീയപാതയില്‍ കൃഷ്ണകൃപ ഓഡിറ്റോറിയം മുതല്‍ അടയ്ക്കാതെരുവ് വരെ വന്‍ ഗതാഗതകുരുക്ക്. മഴയും റോഡിലെ കുണ്ടും കുഴിയുമാണ് ഗതാഗതക്കുരുക്കിന് കാരണം. ഇന്ന് രാവിലെ ആറ് മണി മുതല്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങികിടക്കുകയാണ്. ജോലിക്കായി പോകുന്നവരും ട്യൂഷന്‍ വിദ്യാര്‍ത്ഥികളും ദീര്‍ഘദൂര യാത്രക്കാരുമടക്കം നിരവധി പേരാണ് ഗതാഗതക്കുരിക്കില്‍ വലഞ്ഞിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പുതിയ സ്റ്റാന്റില്‍

ലോകനാർക്കാവ് മത്തത്ത് നാലുപുരയ്ക്കൽ ഭാസ്‌കരന്‍ അന്തരിച്ചു

ലോകനാർക്കാവ്: മത്തത്ത് നാലുപുരയ്ക്കൽ ഭാസ്‌കരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ വത്സല. മക്കൾ: രഞ്ജിത്ത്, രജിത. മരുമകൻ: അനിൽ (മേമുണ്ട). സഹോദരങ്ങൾ: രമേശൻ, ദേവി, ചന്ദ്രി, ജാനു, പരേതനായ രാഘവൻ.

error: Content is protected !!