കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടം; ഒരു മരണം, രണ്ടുപേർക്ക് പരിക്ക്


കോഴിക്കോട്: കോട്ടൂളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പെരുവയൽ സ്വദേശി അശ്വിനാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

നിയന്ത്രണം വിട്ട കാർ റോഡ് അരികിൽ കിടന്ന പൈപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വിനൊപ്പം കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Summary: Car accident at Kotuli Kozhikode; One person dead, two people injured