കണ്ണൂരിലും എം പോക്സെന്ന് സംശയം; വിദേശത്ത് നിന്നെത്തിയ യുവതിക്ക് രോഗലക്ഷണം

കണ്ണൂർ: വീണ്ടും എം പോക്സ് രോഗലക്ഷണത്തോടെ യുവതി ചികിത്സയിൽ. കണ്ണൂരിലാണ് വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സ് സംശയം. അബൂദബിയില്‍ നിന്നെത്തിയ 32 കാരിയായ കണ്ണൂർ സ്വദേശിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. യുവതി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സാമ്ബിള്‍ പരിശോധനയ്ക്കയച്ചു. ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം

കൂട്ടാലിടയിൽ ഉണ്ടായ ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു

കൂരാച്ചുണ്ട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ അഖില്‍ ശ്രീധരന്‍ (25 വയസ് ) ആണ് മരിച്ചത്. സെപ്തംബര്‍ 14ന് കൂട്ടാലിട തൃക്കുറ്റിശ്ശേരിയിൽ വച്ചായിരുന്നു വാഹനാപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അഖിലിന്റെ ബൈക്കും എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന അഖില്‍ റോഡിലേക്ക് തെറിച്ച്

എടച്ചേരി ഇരിങ്ങണ്ണൂർ കക്കുറയിൽ മാണി അന്തരിച്ചു

എടച്ചേരി: ഇരിങ്ങണ്ണൂർ കക്കുറയിൽ മാണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ ചാത്തു. മക്കൾ: സദാനന്ദൻ, സുമതി, സുജാത. മരുമക്കൾ: കൗസു, കണാരൻ, ചന്ദ്രൻ വളയം. Summary: Kakkurayil Mani passed away in lringannur at Edachery

രജീഷിന്റെയും അക്ഷയിയുടെയും നന്മയ്ക്ക് കൈയ്യടി; വടകര- കൊയിലാണ്ടി റൂട്ടിലെ സാരംഗ് ബസും ജീവനക്കാരും സ്മാര്‍ട്ടാണ്‌

കൊയിലാണ്ടി: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണങ്ങളും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കിയ ബസ് ജീവനക്കാര്‍ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന സാരംഗ് ബസിലെ ഡ്രൈവര്‍ പയ്യോളി കാപ്പിരിക്കാട്ടില്‍ കെ. രജീഷ്, കണ്ടക്ടര്‍ അയനിക്കാട് കമ്പിവളപ്പില്‍ കെ.വി അക്ഷയ് എന്നിവര്‍ക്കാണ്‌ കൊയിലാണ്ടി താലൂക്ക് ബസ്സ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു

മലയാള സിനിമയിലെ അമ്മ; കവിയൂർ പൊന്നമ്മ അന്തരിച്ചു

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ യിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആര് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ജാമ്യം ലഭിച്ച പൾസർ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി; ജയിലിന് പുറത്ത് മാലയിട്ട് സ്വീകരണം

കൊച്ചി: ന‍ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി. കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് പൾസർ സുനി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൾസർ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കനത്ത സുരക്ഷയിലാണ് പൾസർ സുനിയെ

വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതിനെ പ്രതിഷേധം; വിദ്യാർത്ഥികളേയും സാധാരണക്കാരെയും കരാർ കമ്പനി കൊള്ളയടിക്കുന്നു, ഫീസ് വർധനയ്ക്കെതിരെ ധർണാ സമരവുമായി എസ്ഡിപിഐ

വടകര : വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതിനെ പ്രതിഷേധം ഉയരുന്നു. വിദ്യാർത്ഥികളേയും സാധാരണക്കാരെയും കൊള്ളയടിക്കാൻ കരാർ കമ്പനിക്ക് അവസരം ഒരുക്കുകയാണ് ഫീസ് നിരക്ക് വർദ്ധനവിലൂടെ അധികാരികൾ ചെയ്തിരിക്കുന്നതെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. മിക്ക വാഹനങ്ങൾക്കും 100% ത്തോളം വർദ്ധനവ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിത ചെലവ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ

ചെമ്മരത്തൂരിലെ ആയുർവേദ ഡിസ്പൻസറിക്ക് നേരെ അധികൃതർ കണ്ണടയ്ക്കുന്നുവെന്ന് ആരോപണം;ആരോ​ഗ്യ കേന്ദ്രം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

വടകര: ചെമ്മരത്തൂരിലെ ആയുർവേദ ഡിസ്പൻസറി നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസ്പൻസറിയിൽ ,കിടത്തി ചികിത്സാ സംവിധാനം ഉൾപ്പടെ ഏർപ്പെടുത്തി നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ ഇതിന് ആവശ്യമായ നടപടികളൊന്നും അധികൃതരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. ആരോഗ്യ രംഗത്ത് ചെമ്മരത്തൂർ നാടിന് ആശ്വാസമേകുന്നതാണ് ആയുർവേദ ഡിസ്പൻസറി. ദിവസവും നൂറുകണക്കിന് പേർ ഡിസ്പെൻസറിയിൽ എത്തുന്നുണ്ട്. രണ്ട്

വൈക്കിലശ്ശേരി പൂർണിമയിൽ എസ് ശിവാനി അന്തരിച്ചു

ചോറോട്‌: വൈക്കിലിശ്ശേരി യുപി സ്കൂളിന് സമീപം പൂർണിമയിൽ എസ് ശിവാനി അന്തരിച്ചു. പതിനാറ് വയസായിരുന്നു. അപസ്മാരത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുത്തൂർ​ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അച്ഛൻ: സജൻ രാജ് അമ്മ: മിനി (പ്രധാന അധ്യാപിക വൈക്കിലശ്ശേരി യുപി സ്ക്കൂൾ) സഹോദരി: ശിവഗംഗ സംസ്കാരം ഇന്ന് വൈകിട്ട്

കഴിഞ്ഞ രണ്ടുമാസം റേഷന്‍ വാങ്ങിയ മുന്‍ഗണനാ റേഷന്‍കാര്‍ഡിലുള്‍പ്പെട്ടവരാണോ? എങ്കില്‍ ഈകാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മസ്റ്ററിങ് നടത്തിയവര്‍ക്കും ഇതു ബാധകമാണ്. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയം എത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെട്ട 47

error: Content is protected !!