ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നില്ല, സ്കൂൾ പരിസരത്ത് സിപ്പപ്പ്, കൂൾ​ഡ്രിംങ്സ് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി; ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോ​ഗബാധിതർ 300 കവിഞ്ഞു

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോ​ഗബാധിതരുടെ എണ്ണം കൂടുന്നു. രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറവാണ്. വീടുകളിലാണ് ഭൂരിഭാ​ഗം പേരും ചികിത്സയിലുള്ളത്. ഓണാവധി കഴിഞ്ഞ് വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറന്നിട്ടില്ല. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായാണ് സ്കൂൾ തുറക്കാത്തത്. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ് കൂടുതലും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ

മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം

കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായമയും നടത്തി. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കുക, രാഷ്ടിയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചനക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.കെ.പി.സി സി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ്

അഴിയൂർ കുളമുള്ള പറമ്പത്ത് ഉൽപ്പലാക്ഷി അന്തരിച്ചു

അഴിയൂർ: കുളമുള്ള പറമ്പത്ത് ഉൽപ്പലാക്ഷി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പിതാവ്: പരേതനായ ഗോപാലൻ മാതാവ്: പരേതയായ നാണി സഹോദരങ്ങൾ: ബാബുരാജ്, സദാനന്ദൻ, ശ്രീമതി, ശിവാനന്ദൻ, വസുമതി, പരേതയായ രേണുക

കളവുകേസില്‍ ജയിലില്‍ പോകും, ജയിലില്‍ പരിചയപ്പെടുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് വീണ്ടും മോഷണം നടത്തും; പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷ്ടാവ് കോഴിക്കോട് പിടിയില്‍

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനിടെ ആലപ്പുഴയില്‍നിന്ന് രക്ഷപ്പെട്ട അന്തര്‍ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വഡ് പിടികൂടിയത്. ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതിയെ പൊലീസ് കുടുക്കിയത്. തൃശ്ശൂര്‍ മതിലകം പൊലീസ് രജിസ്റ്റര്‍ചെയ്ത കളവുകേസില്‍ തെളിവെടുപ്പിനായി സെപ്റ്റംബര്‍ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. ഇയാള്‍ മോഷ്ടിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍

കാപ്പ കേസ് പ്രതി ആയുധങ്ങളുമായി പിടിയിൽ; കോഴിക്കോട് നിന്ന് പിടിയിലായത് പയ്യോളി, എടച്ചേരി ഉൾപ്പടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസ് പ്രതി

കോഴിക്കോട്: നിരവധി മോഷണ കേസുകളിലും കവർച്ചാ കേസിലും പ്രതിയായ യുവാവ് പിടിയിൽ. കുന്ദമംഗലം സ്വദേശി അറപ്പൊയിൽ വീട്ടിൽ മുജീബാണ് പിടിയിലായത്. കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് സിറ്റി ക്രൈം സ്ക്വാഡ് പ്രതിയെ പിടികൂടിയത്. വണ്ടിയിൽ നിന്ന് കളവ് നടത്താൻ ഉപയോ​ഗിക്കുന്ന കമ്പിപ്പാരയും മറ്റ് ആയുധങ്ങളും പോലിസ് കണ്ടെടുത്തു.

ആയിരം പേർക്ക് പട്ടയം; വടകര, കൊയിലാണ്ടി താലൂക്ക് തല പട്ടയ മേള ഒക്ടോബർ 1ന്

വടകര: ആർഡിഒ ഓഫീസ് പരിധിയിൽ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ ഒന്നിന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് വടകര ടൗൺ ഹാളിൽ നടക്കുന്ന പട്ടയമേള മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാറിൻ്റ 100 ദിന പരിപാടിയുടെ ഭാഗമായാണ് പട്ടയ മേള സംഘടിപ്പിക്കുന്നത്. ആയിരം പേർക്ക് പട്ടയം നൽകും. പട്ടയം

സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ്; ഡ്രൈവർമാർക്ക് പ്രത്യേക ഐഡി കാർഡും യൂണിഫോമും ഏർപ്പെടുത്തും, ഇന്ത്യയിൽ ഒരു സംസ്ഥാനം ആംബുലൻസിന് താരിഫ് പ്രഖ്യാപിക്കുന്നത് ഇത് ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഐസിയു സംവിധാനം ഉള്ള ആംബുലൻസിന് 10 കിലോമീറ്ററിൽ 2,500 രൂപയും സി ലെവൽ ആംബുലൻസിന് 1,500 രൂപയും ബി ലെവൽ ആംബുലൻസിന് 1000 രൂപയുമാണ് മിനിമം ചാർജ്. ഐസിയു സംവിധാനം ഉള്ള ആംബുലൻസ് അധിക കിലോമീറ്ററിന് 50

വടകര കൊയിലാണ്ടി വളപ്പിൽ കെ.കെ.വി കുഞ്ഞമ്മദ് അന്തരിച്ചു

വടകര: കൊയിലാണ്ടി വളപ്പിൽ കെ കെ.വി കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ശാന്തിനികേതൻ ചാരിറ്റബൾ ട്രസറ്റ് ചെയർമാൻ, സക്കാത്ത് കമിറ്റി ചെയർമാൻ, മസ്ജിദ് സലാം, ശാന്തി സെൻ്റർ സ്ഥാപക മെമ്പർ, മാധ്യമം വടകര ബ്യുറോ മാർക്കറ്റിംഗ് കോഡിനേറ്റർ, ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : രയരോത്ത് ഐഷു സഹദോരങ്ങൾ

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് യുവ നടിയെ പീഡിപ്പിച്ചെന്ന പരാതി; നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് മാസ്‌കോട്ട്‌ ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോൺ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ്

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കാപ്പുഴക്കൽ യൂണിറ്റ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ചോമ്പാല: പാലിയേറ്റീവ് രം​ഗത്തേക്ക് സുരക്ഷ പെയിൻ & പാലിയേറ്റീവ് കാപ്പുഴക്കൽ. യൂണിറ്റ് കമ്മിറ്റി ഓഫീസ് കാപ്പുഴക്കലിൽ പ്രവർത്തനം ആരംഭിച്ചു. കാപ്പുഴക്കൽ മേഖലയിൽ പാലിയേറ്റീവ് പ്രവർത്തനം ഊർജ്ജിതമാക്കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ, കോസ്റ്റൽ പോലീസ് വടകര എസ്.ഐ

error: Content is protected !!