എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടമായി, മോഷണത്തിന് പിന്നിൽ വീടുമായി അടുത്ത പരിചയമുള്ള ആളെന്ന് സംശയം

കോഴിക്കോട്: എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിലാണ് മോഷണം നടന്നത്. 26 പവൻ സ്വർണമാണ് മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന്

ഗതാഗതനിയമന ലംഘനത്തിനുള്ള പിഴ യഥാസമയം അടയ്ക്കാത്തവരാണോ?; എങ്കില്‍ അടയ്ക്കുവാന്‍ അവസരം, മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു

വടകര: ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകള്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്കായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ

മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്.ഐ.ആറിൽ നിന്നും ഒഴിവാക്കും, യുട്യൂബർമാർക്കെതിരെ കേസെടുക്കും

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന് പോലീസ് പറഞ്ഞു. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. അന്വേഷണം

മണിയൂർ കരുവഞ്ചേരി തുറശ്ശേരി മുക്കിൽ മലയിൽ ശ്രീജ അന്തരിച്ചു

മണിയൂർ: കരുവഞ്ചേരി തുറശ്ശേരി മുക്കിലെ മലയിൽ ശ്രീജ അന്തരിച്ചു. അമ്പത് വയസായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും പരേതയായ പത്മാവതി അമ്മയുടെയും മകളാണ്. ഭർത്താവ് മോഹനൻ പുനത്തിൽ. മകൾ അഞ്ജു. മരുമകൻ കിഷോർ (ബാലുശ്ശേരി).സഞ്ചയനം ഒക്ടോബർ 7 തിങ്കളാഴ്ച കാലത്ത് 9 മണിക്ക്. Summary: Malayil Sreeja passed away at Maniyur Karuvancheri

ചേമഞ്ചേരിയില്‍ ട്രെയിന്‍തട്ടി മരിച്ചത് പൊയില്‍ക്കാവ് സ്വദേശി; സംസ്‌കാരം ഇന്ന്

ചേമഞ്ചേരി: പൊയില്‍ക്കാവ് കിഴക്കേ പാവരുകണ്ടി പ്രദീപന്‍ ട്രെയിന്‍തട്ടി മരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്തായായിരുന്നു സംഭവം. ചെന്നൈ എഗ്മോര്‍ ട്രെയിനാണ് ഇടിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. ഭാര്യ: വര്‍ഷ. മകള്‍: തൃഷ. പരേതരായ ഗോപാലന്റെയും മാധവിയുടെയും

ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള മാധ്യമ- വലതുപക്ഷ ഗൂഡാലോചന തിരിച്ചറിയുക; വടകരയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി.ഐ.ടി.യു

വടകര: മാധ്യമ വലതുപക്ഷ ഗൂഡാലോചനയ്ക്കെതിരെ വടകരയിൽ സി.ഐ.ടി.യു നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും ഇടതുപക്ഷ സർക്കാറിനെ അട്ടിമറിക്കാനുമുള്ള ഗൂഡാലോചനയാണ്മാധ്യമങ്ങളുടെയും വലതുപക്ഷത്തിൻ്റെയും നേതൃത്വത്തിൽ നടക്കുന്നതെന്ന് ദിവാകരൻ മാസ്റ്റർ പറഞ്ഞു. സി.ഐ.ടി.യു

ബസലിക്കയായി ഉയർത്തപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ തിരുനാൾ; മാഹിപ്പള്ളി പെരുന്നാളിന് നാളെ തുടക്കം

മാഹി: മാഹി സെൻറ് തെരേസാ ബസലിക്ക തീർത്ഥാടന ദേവാലയം തിരുനാൾ നാളെ ആരംഭിക്കും. മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്രം ബസലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാൾ കൂടിയാണ് ഇത്തവണത്തേത്. 18 ദിവസത്തെ തിരുന്നാൾ ഒക്ടോബർ 22 ന് സമാപിക്കും. ഒക്ടോബർ മാസത്തിൽ നടക്കുന്ന മാഹിപ്പെരുന്നാൾ വടകര, കണ്ണൂർ , ഭാഗങ്ങളിലെ ആദ്യ തിരുന്നാളുകളിലൊന്നും കൂടിയാണ്.

ഏറാമല പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ നടത്തും; പഞ്ചായത്തിൽ ജാ​ഗ്രതാ മീറ്റിം​ഗ്

ഏറാമല: ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്റർ സെക്ടർ മീറ്റിംഗ് ചേർന്നു . കഴിഞ്ഞദിവസം നടന്ന യോ​ഗത്തിൽ ഒക്ടോബർ 15 നുള്ളിൽ ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളും വിളിച്ചു ചേർക്കാനും, എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ നടത്താനും തീരുമാനമായി. എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം കൊടുക്കും.

ഇരിങ്ങൽ മങ്ങൂൽ പാറമഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ മങ്ങൂൽ പാറമഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. അച്ഛൻ: പരേതനായ കണാരൻ അമ്മ: ചന്ദ്രി ഭർത്താവ്: അനീഷ് മകൾ: സ്നിഗ്ദ സഹോദരങ്ങൾ: റീന,സീന ,റിലേഷ്

തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് ഇനി നാല് ദിവസം; വിറ്റഴിക്കാൻ ബാക്കിയുള്ളത് ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രം

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് ഇനി നാല് ദിവസം മാത്രം. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കുന്നതിനായി നൽകിയിട്ടുള്ളത്. ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളതും. നാലു ദിവസം കൂടി മാത്രം അവശേഷിക്കെ ടിക്കറ്റ് മുഴുവൻ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷത്തിൽ

error: Content is protected !!