സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
പേരാമ്പ്ര: സൗദി അറേബ്യയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. ചക്കിട്ടപാറ പുരയിടത്തിൽ തോമസിൻ്റെ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരുമാണ് മരണപ്പെട്ടത്. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.
വടകര നടക്കുതാഴെ കുറുങ്ങോട്ട് താഴെ കുനിയിൽ ശ്രീജ അന്തരിച്ചു
വടകര: നടക്കുതാഴെ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് താഴെ കുനിയിൽ ശ്രീജ അന്തരിച്ചു. നാൽപ്പത്തെട്ട് വയസ്സായിരുന്നു. അച്ഛൻ ഓർക്കാട്ടേരി ഇല്ലത്ത് താഴെ കുനിയിൽ കുമാരൻ. അമ്മ ജാനു. ഭർത്താവ് വിജയൻ. മക്കൾ: ശ്രീരാഗ്.വി (ദുബായ്), ശ്രീദേവ്. സഹോദരങ്ങൾ: പവിത്രൻ.കെ.എം (ഏറാമല സർവ്വീസ് സഹകരണ ബാങ്ക്), റീജ. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
കാട്ടുപന്നി ശല്യം രൂക്ഷം; ചോറോട് രാമത്ത് കാവ് ക്ഷേത്രത്തിന് സമീപം കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു
ചോറോട്: മലോൽ മുക്ക് ചോറോട് രാമത്ത് കാവിന് സമീപം പടിഞ്ഞാറെ കുന്നിക്കാവിൽ പറമ്പിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. നൂറ്റി അമ്പതോളം വാഴകളിൽ പത്തോളം വാഴകൾ നശിപ്പിച്ചു. ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും ഇവ തകർത്താണ് പന്നികൾ എത്തുന്നത്. പൂർണ്ണമായും ജൈവരീതിയിൽ നടത്തുന്നതാണ് വാഴകൃഷി. ഗ്രാമശ്രീയിലെ അഞ്ചു പേർ ചേർന്ന കൂട്ടായ്മയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൃഷി നടക്കുന്നത്.
എടച്ചേരിയിലെ പഴയകാല വ്യാപാരിയും പൊതുപ്രവർത്തകനും ആയിരുന്ന വി.പി.ഹേമചന്ദ്രൻ (പോപ്പുലർ ബാബു) അന്തരിച്ചു
ഓർക്കാട്ടേരി: എടച്ചേരിയിലെ പഴയ കാല പൊതു പ്രവർത്തകനും വ്യാപാരിയും ആയിരുന്ന വി. അച്യുതന്റെ മകൻ വി.പി.ഹേമചന്ദ്രൻ (പോപ്പുലർ ബാബു) അന്തരിച്ചു. 64 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആയിരുന്നു അന്ത്യം. ഓർക്കട്ടെരി ജൂനിയർ ചേമ്പർ സ്ഥാപക അംഗം, ഓർക്കട്ടെരി റോട്ടറി ക്ലബ് മുൻ പ്രസിഡന്റ്, മർച്ചൻ്റ് അസോസിയേഷൻ മെമ്പർ എന്നിങ്ങനെ ഓർക്കട്ടെരിയിലെയും എടച്ചേരിയിലെയും സാമൂഹ്യ
വടകര പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ പത്മജ അന്തരിച്ചു
വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ ദേവകി നിവാസ് പത്മജ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ബാലൻ (റിട്ടയേഡ് കെ.എസ്.ആർ.ടിസി). മക്കൾ: ഫ്രൈദൻ, പ്രബല്ല, അഖില. മരുമക്കൾ: റീന (അങ്ങാടിതാഴ), ജയരാജ് (മൂരാട് ), മനോജ് (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: വാമാക്ഷി, മിത്രൻ,പരേതനായ ചന്ദ്രശേഖരൻ.
വടകര പുതുപ്പണം പാണ്ട്യൻ്റവിട ബഷീർ അന്തരിച്ചു
വടകര: പുതുപ്പണം കറുകയിലെ ആദ്യ കാല മുസ്ലീം ലീഗ് നേതാവ് പാണ്ഡ്യൻ്റവിട ബഷീർ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: സുബൈദ മക്കൾ: ഷിഹാബ്, ആയിഷ, ഹിബ ഷെറിൻ. മരുമക്കൾ: മുനീർ, ഹാഷിം, സഫ്നി. സഹോദരങ്ങൾ: പി.അബ്‌ദുൾ കരീം മാസ്റ്റർ, അബ്ദുൾ റസാഖ്.
വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം, കൊയിലാണ്ടി പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിഞ്ഞത് രണ്ട് പേർ ചേർന്ന് നടത്തിയ ആക്രമണം, പ്രതികള്‍ പിടിയില്
കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ കരുതിക്കൂട്ടിയുള്ള ആക്രമണ കേസെന്ന് തെളിയിച്ച് കൊയിലാണ്ടി പൊലീസ്. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതുമണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള പഴയ ദേശീയപാതയില്‍ വാഹനാപകടം എന്ന തരത്തില്‍ പൊലീസിന് ലഭിച്ച പരാതിയാണ് അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവിലെത്തിച്ചത്. ചെങ്ങോട്ടുകാവില്‍ മത്സ്യക്കച്ചവടം ചെയ്തുവരുന്ന പുതിയോട്ടില്‍ എടക്കുളം സാദത്തിന്റെ ഗുരുതരാവസ്ഥയില്‍
മേപ്പയ്യൂര്‍ സ്‌കൂളില്‍ ക്ലാസ് മുറികളിലെ ഫര്‍ണിച്ചറും സ്വിച്ച് ബോര്‍ഡും നശിപ്പിച്ചു; സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം, പൊലീസില്‍ പരാതിയുമായി സ്‌കൂള്‍ അധികൃതർ
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. രാത്രി സമയത്ത് സ്‌കൂളിനകത്തു കയറുന്ന ഇവര്‍ സ്‌കൂളിലെ സാധന സാമഗ്രികള്‍ നശിപ്പിക്കുകയാണെന്ന്. കഴിഞ്ഞദിവസം ക്ലാസ് മുറിയില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പ്രധാന പ്രവേശന കവാടത്തിന്റെയും ക്ലാസ് മുറികളുടെയും പൂട്ട് അടക്കം തകര്‍ത്താണ് സാമൂഹ്യവിരുദ്ധര്‍
മുക്കാളി വലിയപുരയിൽ ഗംഗാധരൻ അന്തരിച്ചു
അഴിയൂർ: മുക്കാളി വയലിൽപുരയിൽ ഗംഗാധരൻ (ചമയം ഫാൻസി, വടകര) അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ പ്രഭാസിനി. മക്കൾ: ശ്രുതി, സ്വാതി. മരുമകൻ: അരുൺ (പാലക്കാട്). സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ശാന്ത, പരേതരായ ബാലൻ, സ്വാമിനാഥൻ, സരോജിനി.
വില്യാപ്പള്ളി ഇല്ലത്ത്താഴെ അങ്കണവാടി ഇനി സ്മാർട്ട് ആകും; അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ
വില്ല്യാപ്പള്ളി: അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ വില്ല്യാപ്പള്ളി ഇല്ലത്ത് താഴെ അങ്കണവാടി ഇനി സ്മാർട്ടാകും. അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ. ഏറാഞ്ചേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയും തിരുവോത്ത് പുനത്തിൽ രാമചന്ദ്രനുമാണ് സ്ഥലം വിട്ടുനൽകിയത്. ഇരുവരും സ്ഥലത്തിന്റെ രേഖ മൂന്നാം വാർഡിന്റെ ഗ്രാമ സഭയിൽ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. അഞ്ച് സെന്റിലധികം സ്ഥലമാണ് ഇരുവരും ചേർന്ന്