നോർക്ക റൂട്ട്സിന്റെ വടകര താലൂക്ക് സാന്ത്വന അദാലത്ത്; സെപ്റ്റംബർ 3ന് വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും
വടകര : നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വടകര താലൂക്ക് സാന്ത്വന അദാലത്ത് 2024 സെപ്റ്റംബർ 3ന് നടക്കും. രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിലാണ് അദാലത്ത് നടക്കുക. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കുള്ളതാണ് സാന്ത്വന പദ്ധതി. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അദാലത്തിൽ
കൊയിലാണ്ടി കൊല്ലത്ത് ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
കൊയിലാണ്ടി: കൊല്ലത്ത് കഴിഞ്ഞദിവസം ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മൻസിൽ ഫഹീം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫഹീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷം; ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി
ചെമ്മരത്തൂർ: ചെമ്മരത്തൂർ വാട്സപ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മരത്തൂർ ടൗണിൽ ദേശീയ പതാക ഉയർത്തി. സത്യനാരായണൻ പതാക ഉയർത്തി. ശ്രീജിത്ത് എ.പി, കൃഷ്ണകുമാർ സി, രാംകുമാർ സി, ജയൻ ആർ പി സുനിൽ സുപ്രീം രാഗേഷ് സി, രഞ്ജിത്ത് എ.പി തുടങ്ങിയവർ പങ്കെടുത്തു.
വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദം; വടകരയിലെ അധ്യാപകനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി
വടകര: വടകരയിലെ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ വടകരയിലെ അധ്യാപകനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിലാണ് പരാതി നൽകിയിരിക്കുന്നത്. അധ്യാപകനായ റിബേഷ് രാമകൃഷ്ണൻ സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് പരാതി
യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വടകര: യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 78ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹരിനന്ദ ഹരീന്ദ്രൻ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി യൂത്ത് കോൺഗ്രസ് വടകര അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് മിറാഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്
സ്വാതന്ത്ര്യ ദിനാഘോഷം; മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
വടകര: മാഹിയിലും വടകരയിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് റൂറൽ ജില്ലാ ബോംബ് സ്‌ക്വാഡ് , ഡോഗ് സ്‌ക്വാഡ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയത്. മാഹി, വടകര, കൊയിലാണ്ടി എന്നീ റെയിൽവേ സ്റ്റേഷനുകളിലും വടകര, പയ്യോളി, കൊയിലാണ്ടി ബസ് സ്റ്റാന്റുകൾ, ഇവയുടെ പരിസര പ്രദേശങ്ങൾ തുടങ്ങിയിടങ്ങൾ
എസ്.കെ.എസ്.എസ്.എഫ് സഹചാരി പദ്ധതി; അൽഇഹ്സാൻ കൂട്ടായ്മ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി
കുറ്റ്യാടി: എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റിയുടെ സഹചാരി പദ്ധതിയുടെ ഭാഗമായി അൽഇഹ്സാൻ കൂട്ടായ്മ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകി. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അജ്മൽ അശ്‌അരി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, മുസ്‌ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത്
78 -ാം സ്വാതന്ത്ര്യ ദിനാഘോഷം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി, ഈ വർഷത്തെ ആഘോഷം വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കി
ദില്ലി: 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ രഹരിയിൽ മുങ്ങി രാജ്യം. ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ശേഷം ചെങ്കോട്ടയിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തിയിരുന്നു.വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ്
കല്ലാമല യുപി സ്കൂൾ റിട്ട. അധ്യാപകനും സിപിഎം നേതാവുമായിരുന്ന മേമുണ്ട ചല്ലിവയൽ പുത്തൻ പുരക്കൽ ശ്രീകാര്യത്തിൽ പി.പി ചന്ദ്രൻ അന്തരിച്ചു
മേമുണ്ട: ചല്ലിവയൽ പുത്തൻ പുരക്കൽ ശ്രീകാര്യത്തിൽ പി പി ചന്ദ്രൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. വാഹന അപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കല്ലാമല യുപി സ്കൂൾ റിട്ട. അധ്യാപകനാണ്. സിപിഐ എം ചല്ലിവയൽ ബ്രാഞ്ച് സെക്രട്ടറി, വില്യാപ്പള്ളി പഞ്ചായത്ത് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, വില്ല്യാപ്പള്ളി പഞ്ചായത്ത് അംഗം, കെഎസ്ടിഎ ചോമ്പാല സബ് ജില്ലാ
വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രി ഇന്നത്തെ(15/08/2024) ഒ.പി
ഇന്നത്തെ ഒ.പി (15/08/2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം- ഉണ്ട് 8) ശ്വാസകോശ