രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം; അനുസ്മരണ യോഗം സംഘടിപ്പിച്ച് വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
വടകര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനത്തില്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സദസ് വടകര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ പ്രേമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി സുധീര്‍ കുമാര്‍, യു.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍
ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബസ് ജീവനക്കാരും; വടകരയിലെ 130 ബസുകളുടെ കാരുണ്യയാത്ര 22ന്
വടകര: വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി വടകര താലൂക്കിൽ സർവീസ് നടത്തുന്ന മുഴുവൻ ബസുകളും 22ന് കാരുണ്യ യാത്ര നടത്തും. വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്ത തൊഴിലാളി യൂണിയനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഇക്കാര്യം അറിയിച്ചത്. അന്നേ ദിവസത്തെ ബസിന്റെ മുഴുവൻ വരുമാനവും തൊഴിലാളികളുടെ വേതനവും വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സഹായവും ഉൾപ്പെടെ സഹായ
രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം; സത്ഭാവനദിനമായി ആചരിച്ച് വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി
വില്ല്യാപ്പള്ളി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം സത്ഭാവനദിനമായി വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധിസദനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുഷ്പാര്‍ച്ചനയും ദേശീയോദ്ഗ്രഥന പ്രതിഞ്ജയും നടത്തി. വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി ബിജുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.സി.ഷീബ പ്രതിജ്ഞ ചൊല്ലി. ടി.ഭാസ്കരൻ, വി.ചന്ദ്രൻ, പൊന്നാറത്ത് മുരളി, എൻ.ശങ്കരൻ, രമേശ്
സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; തീയതി നീട്ടി
കോഴിക്കോട്: സ്‌കോള്‍-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശന തീയതികള്‍ നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ www.scolekerala.org യില്‍ ലഭ്യമാണ്. ഓണ്‍ലൈനായി നിലവില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം
മഴ കനക്കുന്നു; നാളെ കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്.
പുതുപ്പണം കുളങ്ങരത്ത് താഴ ഇ.ടി.കെ ബാലകൃഷ്ണന്‍ അന്തരിച്ചു
പുതുപ്പണം: കുളങ്ങരത്ത് താഴ ഇ.ടി.കെ ബാലകൃഷ്ണന്‍ (ഇലക്ട്രീഷ്യന്‍) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാരദ. മക്കൾ: സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: പരേതനായ വിനോദൻ, ജഗദീഷ്, സജിന ബിജു. സഹോദരങ്ങൾ: രാഘവൻ, വിജയൻ, പരേതരായ ദാമു, ചന്ദ്രൻ. Description: Puthuppanam kulangarth thazha etk balakrishnan passed away.
‘ഉമ്മാച്ചു’ വീണ്ടും അരങ്ങിലേക്ക്; കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്തംബര്‍ 10ന് വടകരയിൽ
വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും സെപ്തംബർ 10ന് വടകരയിൽ നടക്കും. പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത യോഗം കെപിഎസി സെക്രട്ടറി അഡ്വ.എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കെപിഎസിയുടെ പുതിയ നാടകമായ ‘ഉമ്മാച്ചു’വിന്റെ പ്രദർശനോദ്ഘാടനവും നടക്കുന്നതായിരിക്കും. ആഘോഷത്തിന്റെ ഭാഗമായി
ന്യൂമോണിയ; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യെച്ചൂരിക്ക് ന്യുമോണിയ ബാധിച്ചതായും ഗുരുതര ആരോഗ്യപ്രശ്നമില്ലെന്നും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നതടക്കമുള്ള പരിശോധന തുടരുകയാണ്. Description:CPM General Secretary Sitaram
അഴിയൂർ കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പത്മിനി. മകൾ: നീതു മരുമകൻ: മോനിഷ് സംസ്ക്കാരം വീട്ടു വളപ്പിൽ നടന്നു. Description: Karipala Vasu passed away