ഇൻസ്റ്റഗ്രാം വഴി ചാറ്റ്, യുവതിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; കൊയിലാണ്ടി സ്വദേശികളായ രണ്ടു പേർ ഉൾപ്പെടെ പ്രതികൾ പിടിയിൽ

കൊയിലാണ്ടി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വഞ്ചിച്ച് ഓൺലൈൻ വഴി പണം തട്ടിയെടുത്ത കൊയിലാണ്ടി സ്വദേശികളടക്കമുള്ള പ്രതികൾ പിടിയിൽ. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്‌ഫുൾ റഹ്‌മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്‌ണൻ, അഖിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്.

എടച്ചേരി കൊയമ്പത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു

എടച്ചേരി: എടച്ചേരി കൊയമ്പത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ കൊയമ്പ് ആലിക്കുട്ടി ഹാജിയുടെ ഭാര്യയാണ്. മക്കൾ: മുഹമ്മദ്, ഹമീദ്, മജീദ്, ഫാത്തിമ, റഹമത്ത്. മരുമക്കൾ: മൊയ്തു (ഏറാമല), യൂസഫ് (എടച്ചേരി), നസീമ, ഹഫീബ,താജുന്നിസ. Koyambath Khadeeja Hajjumma Passed away in Edacheri

ചോറോട് തൂമാടത്ത് താഴെക്കുനി അനിൽ കുമാർ അന്തരിച്ചു

ചോറോട്: ചോറോട് തൂമാടത്ത് താഴെക്കുനി അനിൽ കുമാർ അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണൻ്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ ഗീത. മക്കൾ: സൂര്യ നന്ദ, ആദിത്യ. സഹോദരങ്ങൾ: അനിത (കോഴിക്കോട് ), പ്രീത (കോഴിക്കോട് ). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ. Thumadathu thazhekuni Anilkumar passed away at Chorodu

ചേറോട് ഗേറ്റിന് സമീപം പുനത്തില്‍ രഞ്ജിത്ത് അന്തരിച്ചു

വടകര: ചേറോട് ഗേറ്റിന് സമീപം പുനത്തില്‍ രഞ്ജിത്ത് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ രാഹുല്‍. അമ്മ: രഞ്ജിനി. ഭാര്യ: ദിവ്യ. മക്കള്‍: ദിഷാനി, റിദേഷ്. സഹോദരങ്ങള്‍: ഷിംജിത്ത്, ബൈജിത്ത്. Description: chorode native punathil Ranjith passed away.

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസ്; പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു, മധ ജയകുമാര്‍ നയിച്ചിരുന്നത്‌ ആഡംബര ജീവിതമെന്ന് വിവരം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസില്‍ പിടിയിലായ മുന്‍ മാനേജര്‍ മധ ജയകുമാറിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. തുടര്‍ ചോദ്യം ചെയ്യലിനായി വടകര പോലീസ് നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. പോലീസിന്റെ പിടിയാവുമ്പോള്‍ ഇയാളുടെ കൈയില്‍ കുറച്ച് പണം ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേ സമയം മധ ജയകുമാര്‍ നയിച്ചിരുന്നത് ആഡംബര ജീവിതമായിരുന്നുവെന്നാണ്‌

റീബില്‍ഡ് വയനാടിനായി ഒത്തുപിടിച്ച് ഒഞ്ചിയം; ആക്രി ശേഖരിച്ചും, ബിരിയാണി ചലഞ്ച് നടത്തിയും ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് 20ലക്ഷം രൂപ

ഒഞ്ചിയം: ഇരുപത് ലക്ഷത്തി രണ്ടായിരത്തി ഇരുനൂറ്റി അറുപത്തി അഞ്ച് രൂപ!! ആക്രി പെറുക്കിയും ബിരിയാണി ചലഞ്ച് നടത്തിയും ഒഞ്ചിയത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാടിനായി സമാഹരിച്ച തുകയാണിത്. റീബില്‍ഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ കുറേ ദിവസങ്ങളായി രാപകലില്ലാതെയുള്ള അധ്വാനത്തിലായിരുന്നു ഒഞ്ചിയത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള അഴിയൂര്‍, ചോമ്പാല, കുന്നുമ്മക്കര, ഓര്‍ക്കാട്ടേരി,

രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം; അനുസ്മരണ യോഗം സംഘടിപ്പിച്ച്‌ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

വടകര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനത്തില്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സദസ് വടകര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ പ്രേമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി സുധീര്‍ കുമാര്‍, യു.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബസ് ജീവനക്കാരും; വടകരയിലെ 130 ബസുകളുടെ കാരുണ്യയാത്ര 22ന്

വടകര: വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി വടകര താലൂക്കിൽ സർവീസ് നടത്തുന്ന മുഴുവൻ ബസുകളും 22ന് കാരുണ്യ യാത്ര നടത്തും. വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്ത തൊഴിലാളി യൂണിയനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഇക്കാര്യം അറിയിച്ചത്‌. അന്നേ ദിവസത്തെ ബസിന്റെ മുഴുവൻ വരുമാനവും തൊഴിലാളികളുടെ വേതനവും വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സഹായവും ഉൾപ്പെടെ സഹായ

രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം; സത്ഭാവനദിനമായി ആചരിച്ച്‌ വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

വില്ല്യാപ്പള്ളി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം സത്ഭാവനദിനമായി വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധിസദനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുഷ്പാര്‍ച്ചനയും ദേശീയോദ്ഗ്രഥന പ്രതിഞ്ജയും നടത്തി. വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി ബിജുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.സി.ഷീബ പ്രതിജ്ഞ ചൊല്ലി. ടി.ഭാസ്കരൻ, വി.ചന്ദ്രൻ, പൊന്നാറത്ത് മുരളി, എൻ.ശങ്കരൻ, രമേശ്

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം; തീയതി നീട്ടി

കോഴിക്കോട്: സ്‌കോള്‍-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശന തീയതികള്‍ നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ www.scolekerala.org യില്‍ ലഭ്യമാണ്. ഓണ്‍ലൈനായി നിലവില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം

error: Content is protected !!