‘പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്. നിലവിലെ ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിയമ തടസ്സമില്ലെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണം. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി കാറുകളിൽ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
തിരുവന്തപുരം: കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നത്. 2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍വരും. സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര തീരുമാനം. എട്ടുസീറ്റുള്ള വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് പ്രകാരമുള്ള
നാഷണൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ്; വില്ല്യാപ്പള്ളി എം.ജെ വി.എച്ച്.എസ് സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു
വടകര: വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾക്കായി ‘ഒരുമ’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9മണിക്ക് പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ പതാകയുയർത്തി. ക്യാമ്പും അതിനോടനുബന്ധിച്ച് നടത്തിയ ആയൂര്‍വേദ മെഡിക്കൽ ക്യാമ്പും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുരളി പൂളക്കണ്ടി ഉദ്ഘാടനം
എടച്ചേരി വീചി ടാക്കീസ് ഉടമ കരിമ്പാനത്തില്‍ അനന്തന്‍ അന്തരിച്ചു
വടകര: എടച്ചേരി വീചി ടാക്കീസ് ഉടമ കരിമ്പാനത്തില്‍ അനന്തന്‍ (റിട്ട.പോലീസ്) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: ലക്ഷ്മി, പരേതയായ ലീല. മക്കള്‍: ആശ, നിഷ, റീഷ, നിഷാന്ത് (വീചി ടാക്കീസ്), നിഷിത. മരുമക്കള്‍: പരേതയായ പ്യാരിലാല്‍, പരേതയായ ഗിരീഷ് ബാബു, സുരേഷ്, രാകേഷ്, ഷമ്യ. സഹോദരങ്ങള്‍: വിശ്വനാഥന്‍, പരേതയായ സുശീല, ശാന്ത, സാവിത്രി. Description: Edachery
വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലർട്ട്
കോഴിക്കോട്: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയാണ് കണക്കാക്കുന്നത്. വരുന്ന നാല് ദിവസം കണ്ണൂര്‍, കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ മഞ്ഞ
മുഖം തിളങ്ങാന്‍ പാര്‍ലറില്‍ പോയി മടുത്തോ ? എങ്കിലിതാ വീട്ടില്‍ തന്നെയുണ്ട് നാടന്‍വഴികള്‍
മുഖം തിളങ്ങാന്‍ പാര്‍ലറില്‍ പോയി മടുത്തവരാണോ നിങ്ങള്‍. എങ്കില്‍ ഇനി അല്‍പം നാടന്‍ വഴികള്‍ ശ്രമിച്ച് നോക്കിയാലോ. പാര്‍ലറില്‍ ചിലവാക്കുന്ന പൈസയുടെ പകുതി പോലും ഇല്ലാതെ എളുപ്പത്തില്‍ മുഖകാന്തി വര്‍ധിപ്പിക്കാന്‍ പറ്റുന്ന നിരവധി മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്. എന്നാല്‍ മറ്റ് അസുഖങ്ങളോ, ചര്‍മ രോഗങ്ങളോ ഉള്ളവര്‍ സൗന്ദര്യസൗരക്ഷണത്തിനായി എല്ലാം പരീക്ഷിച്ച് നോക്കരുത്. കൃത്യമായി ഡോക്ടറുടെ പക്കല്‍
വടകരയിലെ വിവിധ കോളേജുകളില്‍ സീറ്റ് ഒഴിവ്; വിശദമായി നോക്കാം
വടകര: മടപ്പള്ളി ഗവ.കോളജിൽ നാലു വർഷ ബിരുദത്തിലെ ഫിസിക്സ്, കണക്ക്, കെമിസ്ട്രി ഒന്നാം സെമസ്റ്ററിൽ ഒഇസി വിഭാഗത്തിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188900231. വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേഷനുള്ള കോ.ഓപ്പറേറ്റീവ് കോളജിൽ വിവിധ ബിരുദ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9020466406. ഉമ്മത്തൂർ: എസ്ഐഎഎസ് കോളജിൽ ഡിഗ്രി കോഴ്സുകളിൽ
വേളം ശാന്തിനഗര്‍ കളരിക്കണ്ടി സുലൈഖ അന്തരിച്ചു
വേളം: ശാന്തിനഗര്‍ കളരിക്കണ്ടി സുലൈഖ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: കെ.കെ ഖാസിം (വേളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍). ഉപ്പ: കല്ലിടുക്കില്‍ അന്ത്രു മാസ്റ്റര്‍. ഉമ്മ: കമ്മനോല്‍ ബിയ്യാത്തു. മക്കള്‍: അഫ്‌സല്‍ ഹുസ്സൈന്‍ (നോക്കിയ, ചെന്നൈ), സലീന ഷംസീര്‍ (എടച്ചേരി), സജീന ഷാഫി (ഖത്തര്‍). മരുമക്കള്‍: ഹസീന (തളീക്കര), ശംസീര്‍ (എടച്ചേരി), ശാഫി (മൂഴിക്കല്‍).
‘സർക്കാർ വേട്ടക്കാരനൊപ്പമാണ്, സിനിമാ നയ രൂപികരണ സമിതിയിൽ രഞ്ജിത്തിനെ കൂടി ഉൾപ്പെടുത്താമായിരുന്നു’; നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്
വടകര: സിനിമാ നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്. സർക്കാരിന്റെ നയം വ്യക്തമായി, സിനിമ നയ രൂപികരണ സമിതിയിൽ എന്തിന് രഞ്ജിത്തിനെ മാറ്റി നിർത്തണം. രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇരക്കൊപ്പം സർക്കാർ ഓടുകയാണെന്ന് പറയുമ്പോൾ ശരിക്കും സർക്കാർ വേട്ടക്കാരനൊപ്പം
കൊയിലാണ്ടി ചിറ്റാരിക്കടവിൽ പുഴയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു
കൊയിലാണ്ടി: ചിറ്റാരിക്കടവില്‍ പുഴയില്‍ വീണ് മധ്യവയസ്ക്കൻ മരിച്ചു. ആനവാതില്‍ സ്വദേശി ചെത്തില്‍ നൗഫല്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ നൗഫല്‍ ചിറ്റാരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തി. കുറച്ചുസമയത്തിനുള്ളില്‍ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്