എൻ.ജി.ഒ അസോസിയേഷൻ നേതാവായിരുന്ന മനത്താനത്ത് കുനിയിൽ എം.കെ.സത്യനാഥൻ അന്തരിച്ചു

വടകര: എൻ.ജി.ഒ അസോസിയേഷൻ നേതാവും റിട്ടയേഡ് കൃഷി വകുപ്പ് ജീവനക്കാരനുമായ മനത്താനത്ത് കുനിയിൽ എം.കെ.സത്യനാഥൻ അന്തരിച്ചു. ഭാര്യ സരസ (റിട്ടയേഡ് ഫെയർ കോപ്പി സൂപ്രണ്ട്, സബ് കോടതി, വടകര). മക്കൾ: സരിൻ നാഥ് (ഐ.ടി ബാംഗ്ലൂർ), സച്ചിൻ നാഥ് (ഇ.എസ്.ഐ കോർപ്പറേഷൻ വടകര). മരുമക്കൾ: ശ്രുതി, അശ്വതി. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ, രവീന്ദ്രൻ റോണി .

പല്ലിന്റെ മോണയിൽ നിന്ന് രക്തസ്രാവമുണ്ടാകാറുണ്ടോ? ശ്രദ്ധിക്കണം, നിസാരമാക്കരുത്

മോണയുടെയും പല്ലിന്റെയും മോശം അവസ്ഥ കാരണം ആൾക്കാരുടെ അടുത്തിരുന്ന് സംസാരിക്കാൻ വരെ മടിക്കുന്ന ആളുകളുണ്ട്. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ഭക്ഷണം കഴിച്ചാലുടൻ വായ കഴുകുക എന്നീ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ തുടക്കത്തിൽ തന്നെ പല പ്രശ്നങ്ങളും തടയാവുന്നതാണ്. എന്നാൽ ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ മോണയുടെ ആരോഗ്യം തകരാറിലായെന്ന്

പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട സമുച്ഛയത്തിന് നാളെ തറക്കല്ലിടും; കെട്ടിടം നിർമിക്കുന്നത് 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച്

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ 56 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന് തിങ്കൾ രാവിലെ 10ന് മന്ത്രി വീണാ ജോർജ് തറക്കല്ലിടും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. ഇൻകെൽ ഏജൻസി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ കെട്ടിട നിര്മാണം ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്. 1 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുകയാണ്

ആയഞ്ചേരി ടൗണിൽ പ്രാഥമിക സൗകര്യങ്ങളില്ലെന്ന് ആക്ഷേപം; ശൗചാലയവും യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രവും നിർമ്മിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി രം​ഗത്ത്

ആയഞ്ചേരി: ആയഞ്ചേരി ടൗണിൽ ദിവസേനയെത്തുന്ന നൂറു കണക്കിന് യാത്രക്കാർക്ക് പ്രാഥമികാവശ്യത്തിന് പോലും സൗകര്യമേർപ്പെടുത്താൻ സാധിക്കാത്ത ഗ്രാമപഞ്ചായത്ത് അധികൃതർ തികഞ്ഞ പരാജയമാണെന്ന് കോൺഗ്രസ് എസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി. ഭരണ കാലാവധി കഴിയുന്നതിന് മുമ്പ് ടൗണിലെത്തുന്ന സ്ത്രീ യാത്രക്കാരടക്കമുള്ളവർക്കായി ടൗണിൽ ശൗചാലയവും വിശ്രമ കേന്ദ്രവും നിർമ്മിക്കാൻ ഭരണസമിതി അടിയന്തിര നടപടി സ്വീകരിക്കണം. ആയഞ്ചേരി മണ്ഡലം കോൺഗ്രസ് എസ്

സിനിമാ രംഗത്ത് ശക്തികേന്ദ്രങ്ങളില്ല, പൊലീസ് സത്യസന്ധമായി കേസ് അന്വേഷിക്കണം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി

കൊച്ചി: സിനിമാ രംഗത്ത് ശക്തികേന്ദ്രങ്ങളില്ല. അങ്ങനെയൊന്ന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല സിനിമ. ഹേമ കമ്മിറ്റി റിപ്പോർട്ടിലും റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുണ്ടായ വിവാദങ്ങളിലും മമ്മൂട്ടി ആദ്യമായി പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്‌കേണ്ട സമയമാണിത്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കി. പ്രതികരണത്തിന്റെ പൂർണ്ണരൂപം

കല്ലാച്ചി ടൗണിലെ ഗതാഗത കുരുക്ക്; പരിഹാരം കാണണമെന്നാവശ്യവുമായി ഡിവൈഎഫ്ഐ രം​ഗത്ത്

നാദാപുരം: കല്ലാച്ചി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലാച്ചി- നാദാപുരം റോഡിൻ്റെ അറ്റകുറ്റപണി നടത്തിയാൽ മാത്രമേ കുരുക്കിന് അല്പമെങ്കിലും കുറവ് ഉണ്ടാവുകയുള്ളൂ. അതിനാൽ എത്രയും പെട്ടെന്ന് റോഡ് അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രം​ഗത്ത് എത്തി. ഡി.വൈ.എഫ് കല്ലാച്ചി മേഖലാ കമ്മിറ്റി വടകര പൊതുമരാമത്ത് ഓഫീസർക്ക് കല്ലാച്ചി- നാദാപുരം റോഡിൻ്റെ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് പരാതി

എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ്; അഴിയൂർ – മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ 15 കുപ്പി മാഹി മദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ

അഴിയൂർ: അഴിയൂർ- മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ മാഹി വിദേശമദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ. പടിഞ്ഞാറേ തെരുവിൻതാഴ ഷൈജനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 കുപ്പികളിലായി 7.5 ലിറ്റർ മദ്യം പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് സർക്കിൾ ഓഫീസ് ടീം , കോഴിക്കോട് ഐബി പ്രമോദ് പുളിക്കൂൽ എന്നിവർ സംയുക്തമായി നടത്തിയ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട് ഉൾപ്പടെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

രണ്ടിടങ്ങളിലെ ടിപ്പർ ലോറി അപകടങ്ങളിൽ ഓർക്കാട്ടേരി സ്വദേശിനി ഉൾപ്പടെ രണ്ടുപേർ മരിച്ച കേസ്; 55 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടിയുടെ വിധി

വടകര: രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടു സ്ത്രീകൾ ടിപ്പർ ലോറിയിടിച്ച് മരിച്ചകേസിൽ 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടി. ജഡ്ജ് പി. പ്രദീപ് ഉത്തരവിട്ടു. ഓർക്കാട്ടേരി ഇല്ലത്തുതാഴ കൗസു നിവാസിൽ രാജന്റെ ഭാര്യ സുമതി (48) മരിച്ചകേസിൽ 21,12,320 രൂപ നൽകാൻ കോടതി ഉത്തരവ്. എട്ടുശതമാനം പലിശയും, കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ

വില്യാപ്പള്ളി ഐടിഐയുടെ നിർമ്മാണം മുപ്പത് ശതമാനം പൂർത്തീകരിച്ചു, വടകര താഴെഅങ്ങാടി പ്രവൃത്തി സാങ്കേതികാനുമതി ഘട്ടത്തിൽ; കോഴിക്കോട് ജില്ലയിലെ ഡിജിറ്റൽ സർവേ നടപടികളുടെ രണ്ടാം ഘട്ടം സെപ്റ്റംബർ അവസാനം തുടങ്ങും

വടകര: കോഴിക്കോട് ജില്ലയിലെ ഡിജിറ്റൽ സർവേ നടപടികളുടെ രണ്ടാം ഘട്ടം സെപ്റ്റംബർ അവസാനം തുടങ്ങും. ആദ്യഘട്ട ഡിജിറ്റൽ സർവേയിൽ 16 വില്ലേജുകൾ ആയിരുന്നു ഉൾപ്പെട്ടത്. ഇതിൽ 10 വില്ലേജുകളുടെ ഫീൽഡ് സർവേ ജോലികൾ പൂർത്തീകരിച്ചു. 6 വില്ലേജുകളിൽ ഫീൽഡ് ജോലികൾ അന്തിമഘട്ടത്തിലാണ്. ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥർ

error: Content is protected !!