കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് വീണു; ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ വീണു. രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. ഇയാൾ പയ്യോളി സ്വദേശിയാണെന്നാണ് വിവരം. ട്രെയിനില്‍ നിന്നും ഒരാള്‍ വീഴുന്നത് കണ്ട മറ്റ് യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ പൊയില്‍ക്കാവില്‍ നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരും റെയില്‍വേ പോലീസും, കൊയിലാണ്ടി അഗ്നിരക്ഷാ
പനിബാധിച്ച് ചികിത്സ തേടിയെത്തിയ ഇരിങ്ങത്ത് സ്വദേശിനി മരിച്ച സംഭവം; മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ ആരോപണവുമായി കുടുംബം, പൊലീസിനും മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും പരാതിനൽകി
മേപ്പയ്യൂര്‍: ഇരിങ്ങത്ത് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. സ്വകാര്യ ക്ലിനിക്കിലെ ചികിത്സാ പിഴവ് കാരണമാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഡിഎംഒ ,ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരിങ്ങത്ത് പുളിയുള്ളതില്‍ താമസിക്കും അട്ടച്ചാലില്‍
‘കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കണം’; വടകരയിൽ കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള പ്രദർശനം ആരംഭിച്ചു
വടകര: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള പ്രദർശന ബോധവൽക്കരണ പരിപാടി കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം എല്ലാവരിലും എത്തിക്കാനുള്ള ശ്രമം വേണമെന്ന് കെ.കെ.രമ പറഞ്ഞു. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് കടന്നുവരുന്ന ഈ കാലത്ത്
അകലം പാലിക്കേണ്ട സൗഹൃദങ്ങളുണ്ട്, അകന്നാൽ അടുത്തിരിക്കാം; സേഫ് ഡിസ്റ്റൻസിനെകുറിച്ച് മുന്നറിയിപ്പുമായി എംവിഡി
വടകര: എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ സേഫ് ഡിസ്റ്റന്‍സുണ്ടാകണമെന്ന മുന്നറിയിപ്പുമായി എംവിഡി. റോഡുകളില്‍ 3 സെക്കന്റ് റൂള്‍ പാലിച്ചാല്‍ സേഫ് ഡിസ്റ്റന്‍സില്‍ വാഹനമോടിക്കാന്‍ കഴിയുമെന്നും എംവിഡി . ഫേസ്ബുക്കിലാണ് മുന്നറിയിപ്പ് പങ്കുവച്ചത്. ”അകലം’ പാലിക്കേണ്ട ചില സൗഹൃദങ്ങളുണ്ട് അകന്നാൽ അടുത്തിരിക്കാം എന്നെഴുതിയാണ് പോസ്റ്റ് എംവിഡി പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം എന്താണ് ‘Tail Gating’ ?
വടകര പുതുപ്പണം പടന്നക്കര സദാശിവൻ അന്തരിച്ചു
വടകര: പുതുപ്പണം കറുകയിൽ പടന്നക്കര സദാശിവൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ജാനു. മക്കൾ: സനാതനൻ, സമേജ്, രാജേശ്വരി, പ്രദീപൻ കുണ്ടുതോട്. സഹോദരങ്ങൾ: ബാബു, ഭാസ്കരൻ, വേലായുധൻ, സരസ. Summary: Padannakkara Sadasivan Passed away in Vatakara Puthuppanam
കോഴിക്കോട് വ്യാപാരിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തി പണംതട്ടി; ഹനുമാൻസേന നേതാവും യുവതിയും റിമാൻഡിൽ
കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്‌റ്റിലായ ഹനുമാൻ സേന നേതാവിനെയും യുവതിയെയും റിമാൻഡ് ചെയ്‌തു. ഹനുമാൻ സേന സംസ്ഥാന ചെയർമാൻ ഭക്‌തവത്സലൻ, കാക്കൂർ മുതുവാട്ട്താഴം പാറക്കല്‍ ആസ്യ (38) എന്നിവരെയാണു കോടതി റിമാൻഡ് ചെയ്‌തത്. കക്കോടിക്ക് സമീപം കുമാരസ്വാമിയിലുള്ള വ്യാപാരിയെയാണ് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയത്.
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു, ടെൻഡർ നടപടികൾ പൂർത്തീകരിച്ചു
കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് കാരണം പ്രയാസപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാവുന്നു. 20 വർഷത്തിലധികമായി കാത്തിരിക്കുന്ന കുറ്റ്യാടി ബൈപ്പാസിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പദ്ധതി തുക 36.96 കോടി രൂപയിൽ നിന്നും 39.42 കോടി രൂപയായി ഭേദഗതി അംഗീകരിച്ച് കിഫ്ബിയുടെ അനുമതിപത്രവും ലഭിച്ചു. 2024 ഡിസംബർ മാസത്തോടെ ഭൂവുടമകൾക്ക് പൂർണമായി നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്.
വിലങ്ങാടെ വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി; ധനസഹായം വിതരണം ചെയ്തു
വിലങ്ങാട്: കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്നു പോയ വ്യാപാരികൾക്ക് കൈതാങ്ങായി ധനസഹായം വിതരണം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് വി കെ സി മമ്മദ് കോയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഉരുൾപൊട്ടലിൽ തകർന്ന തൊഴിലാളികളുടെ ഷെഡ് നിർമ്മിക്കാൻ ധനസഹായവും കൈമാറി. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ യൂത്ത് ബ്രിഗേഡ്, കെഎസ്ഇബി,
സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം കൊയിലാണ്ടി ചേമഞ്ചേരിയിൽ
കാപ്പാട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചേമഞ്ചേരി വെറ്റിലപ്പാറ സര്‍വ്വീസ് റോഡില്‍ ഇന്ന് 3.45 ഓടെയായിരുന്നു സംഭവം.കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍ 18 ആര്‍ 5664 എന്ന നമ്പറിലുള്ള കിങ് കൊഗര്‍ എന്ന ബസ് മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു. മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച
പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയാകും; ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മന്ത്രി വീണാജോർജ് തറക്കല്ലിട്ടു
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മന്ത്രി വീണാജോർജ് തറക്കല്ലിട്ടു. നിർമാണ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ കെട്ടിടം നിർമാണം പൂർത്തിയാകും. വലിയ വികസന പ്രവർത്തനങ്ങളാണ് അടുത്ത കാലത്തായി സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഉൾപ്പെടെ നടന്നുവരുന്നത്. കിഫ്ബി സംവിധാനം വന്നതോടെ വലിയ പദ്ധതികൾക്ക് ഒന്നിച്ച് തുക അനുവദിക്കുകയാണ്. അതിനാൽ പദ്ധതികൾ കാലതാമസം കൂടാതെ പൂർത്തീകരിക്കാനുള്ള