കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്. ചെങ്ങോട്ടുകാവ് സ്വദേശിയായ ജീവന്‍രാജിനാണ് (45) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുക യായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ യുവാവിനെ

കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. പിക്കപ്പ് ലോറി ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. എച്ച്.പി സിലിണ്ടറുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കറും കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്

ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

വില്യാപ്പള്ളി: ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ്ബിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക കൈമാറി. ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചെക്ക് ഏറ്റുവാങ്ങി. ക്ലബ്ബ് സെക്രട്ടറി കലേഷ് കെ പി, പ്രസിഡണ്ട് അനീഷ് എം കെ, ജോയിൻ സെക്രട്ടറി വൈഷ്ണവ് എന്നിവർ

ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക; മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് നാളെ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് നാളെ പ്രകാശനം ചെയ്യും. പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം നിർവ്വഹിക്കും. ഹരിതകേരള മിഷൻ്റെ നേതൃത്വത്തിൽ, സി ഡബ്ളിയു ആർ ഡി എം ൻ്റെ സഹകരണത്തോടെയും ജില്ലാ പഞ്ചായത്തിൻ്റെ പിന്തുണയോടെയുമാണ് ജലബജറ്റ് തയ്യാറാക്കിയത്. പ്രദേശത്തെ ഒരു വർഷക്കാലയളവിലെ ജല ലഭ്യതയുടെയും ജലവിനിയോഗത്തിൻ്റെയും വിവരങ്ങൾ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

നാദാപുരത്ത് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

നാദാപുരം: നാദാപുരം കക്കംവെള്ളിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്മങ്കോട് ശാദുലി റോഡിൽ മരക്കാട്ടേരി ജാഫർ (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1 മണിയോടെ കക്കംവെള്ളിയിൽ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലിക്കിടെയാണ് അപകടം. ഉടൻ തന്നെ നാദപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പ: മരക്കാട്ടേരി മൂസ ഉമ്മ: ഫാത്തിമ. ഭാര്യ: അസ്മിദ മകൻ:

കെപിഎസി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇത്ര വേഗം ഇടതുപക്ഷം അധികാരത്തിൽ വരുമായിരുന്നില്ല, ഈ നാടക പ്രസ്ഥാനം ശക്തമായി വീണ്ടെടുക്കേണ്ട കാലമാണിത്; കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി വടകരയിൽ നടന്ന സെമിനാർ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു

വടകര: ജന്മിയെ കമ്മ്യൂണിസ്റ്റാക്കിയ മാന്ത്രിക വിദ്യയായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിഎന്ന നാടകം. കലയും സാഹിത്യവും എങ്ങിനെ നാടിനെ ഇളക്കിമറിക്കാനാവുമെന്ന് കെപിഎസി കാണിച്ചു കൊടുത്തു. കെപിഎസി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇത്ര വേഗം ഇടതുപക്ഷം അധികാരത്തിൽ വരുമായിരുന്നില്ലെന്ന് എം മുകുന്ദൻ പറഞ്ഞു. കെപിഎസി നാടക പ്രസ്ഥാനം ശക്തമായി വീണ്ടെടുക്കേണ്ട കാലമാണിത്. റോഡിലെ മാലിന്യം മാത്രം നീക്കിയാൽ പോര. മനസ്സുകളിലെ മാലിന്യം

പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി; മുജീബ് റഹ്മാനെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ തടവിലാക്കി

പേരാമ്പ്ര: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസ് അടക്കം ഒട്ടേറെ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കാപ്പ ചുമത്തി. കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് സ്വദേശി കാവുങ്ങൽ നമ്പിലത്ത് വീട്ടിൽ മുജീബ് റഹ്മാനെ (49) ആണ് കാപ്പ ചുമത്തി അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോർട്ട് പ്രകാരം ജില്ലാകളക്ടർ വി.ആർ. വിനോദ്

വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നെന്ന് ആരോപണം; ആദിത്യ കർഷക പരിസ്ഥിതി സമിതിയോഗം പ്രതിഷേധിച്ചു

ചെമ്മരത്തൂർ: വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നെന്ന് ആരോപണം. സംയുക്ത സമരസമിതി എന്ന പേരിൽ കുറച്ച് വ്യക്തികൾ ചേർന്നാണ് പ്രചരണങ്ങൾ നടത്തുന്നത്. ചെമ്മരത്തൂർ ആദിത്യ കർഷക പരിസ്ഥിതി സമിതി യോഗം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. തേങ്ങയുടെ വിപണിസാധ്യതയും കേരളത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കി 2015 ലാണ് സംസ്ഥാനത്ത് 29 ഓളം നാളികേര കമ്പനികൾ

തിക്കോടിയിലെ അടിപ്പാത അക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊളിച്ചുനീക്കി; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ അഞ്ച് സമര നേതാക്കൾ ആശുപത്രിയിൽ

പയ്യോളി: തിക്കോടിയിലെ സംഘർഷത്തിന് പിന്നാലെ അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊലീസ് നേതൃത്വത്തിൽ പൊളിച്ചുനീക്കി. പൊലീസ് മർദ്ദനത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാനടക്കമുള്ള സമരസമിതി പ്രവർത്തകർ ആശുപത്രിയിലാണ്. ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ മനോജ്, കൺവീനർ സുരേഷ്, ട്രഷറർ നാരായണൻ, തിക്കോടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, സി.പി.എം തിക്കോടി ലോക്കൽ സെക്രട്ടറി

പയ്യോളി തിക്കോടിയിൽ സംഘർഷം; പഞ്ചായത്ത് പ്രസിഡൻറടക്കം അറസ്റ്റിൽ

പയ്യോളി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെ പ്രദേശത്തെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്രവൃത്തി തടയാന്‍ ശ്രമിച്ച പ്രദേശവാസികളെ പൊലീസ് നേരിട്ടതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുടലെടുത്തത്. പൊലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സമരസമിതി പ്രവര്‍ത്തകര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സംഘര്‍ഷത്തെ

error: Content is protected !!