സ്ത്രീകളുടെ മാറി വരുന്ന ജീവിത-ഭക്ഷണ ശൈലികൾ, വ്യായാമമില്ലായ്മ, ടെൻഷൻ; ആശങ്കജനിപ്പിച്ച് കേരളത്തിലെ സ്തനാർബുദ രോ​ഗികളുടെ എണ്ണം വർധിക്കുന്നു, ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് കോഴിക്കോട്

കോഴിക്കോട്: സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷംതോറും വർധിച്ച് വരുന്നുവെന്ന് പഠനം. ഇതിന്റെ ഭാഗമായി നടന്ന സർവേയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്തനാർബുദ രോഗികളുള്ള ജില്ല കോഴിക്കോടാണെന്ന് കണ്ടെത്തി. രണ്ടാം സ്ഥാനം കണ്ണൂരാണ്. ഓരോ വർഷവും 7000 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം ബാധിക്കുന്നതായി കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളിൽ 40 മുതൽ

നൊച്ചാട് രാമല്ലൂര്‍ ചാത്തോത്ത് മീത്തല്‍ കല്യാണി അന്തരിച്ചു

നൊച്ചാട്: രാമല്ലൂര്‍ ചാത്തോത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തോത്ത് മീത്തല്‍ കണാരന്‍. മക്കൾ: ലീല പള്ളിക്കര, ജാനകി ചാത്തോത്ത് മീത്തൽ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ പള്ളിക്കര, ചെക്കോട്ടി കരുവണ്ണൂർ. സഹോദരങ്ങള്‍: പരേതനായ കുഞ്ഞിക്കണ്ണന്‍.  

മണിക്കൂറുകള്‍ നീണ്ട ആശങ്ക, ഒടുവില്‍ ആശ്വാസം; കുറ്റ്യാടി മരുതോങ്കരയിലെ മോഷണക്കേസില്‍ ട്വിസ്റ്റ്‌

കുറ്റ്യാടി: മരുതോങ്കരയില്‍ വീട്ടില്‍ നിന്ന് പട്ടാപകല്‍ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഉടയ്ക്ക് തിരികെ ലഭിച്ചു. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രന്റെ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണമാണ് തിരികെ ലഭിച്ചത്‌. സമീപത്തെ വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. വീട്ടുടമസ്ഥരാണ് സ്വര്‍ണം ആദ്യം കണ്ടത്. തുടര്‍ന്ന് ചന്ദ്രനോട് വിവരം പറയുകയായിരുന്നു. ചന്ദ്രന്‍ വിവരം

പ്രായപൂര്‍ത്തിയാവാത്ത അഞ്ചോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസില്‍ താമരശ്ശേരിയില്‍ ബാർബർ ഷോപ്പ് നടത്തിപ്പുകാരൻ പിടിയിൽ

താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ താമരശ്ശേരിയില്‍ യുവാവ് പിടിയില്‍. കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം സാബു(44)വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ബാര്‍ഷോപ്പ് നടത്തിപ്പുകാരനാണ് പിടിയിലായ സാബു. അഞ്ചോളം വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. Description:

കെല്‍ട്രോണില്‍ നോളേജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ലിങ്ക് റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590605275, kkccalicut@gmail.com Description: Applications invited for Vocational Courses at Keltron Knowledge Centre; Know in detail

വടകരയില്‍ ഓണവിപണി സജീവം; ഒഴിയാതെ ഗതാഗതകുരുക്കും, വലഞ്ഞ് യാത്രക്കാര്‍

വടകര: ഓണ വിപണി സജീവമായതോടെ വടകര നഗരം ഗതാഗതക്കുരുക്കിൽ വലയുന്നു. ടൗണില്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതും ദേശീയപാതയുടെ നിര്‍മ്മാണവുമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. നിലവില്‍ സര്‍വീസ് റോഡുകള്‍ വഴിയാണ് പുതിയ സ്റ്റാന്റ് മുതല്‍ അടയ്ക്കാതെരു ജംഗ്ഷന്‍ വരെ വാഹനങ്ങള്‍ കടന്നുപോകുന്നത്‌. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇഴഞ്ഞാണ് മിക്ക ദിവസങ്ങളിലും വാഹനങ്ങള്‍ കടന്നു

ഓണം സ്പെഷ്യൽ ഡ്രൈവ്; തൂണേരിയിൽ 40 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി യുവാവ് പിടിയിൽ

നാ​ദാ​പു​രം: തൂണേരിയിൽ മാ​ഹി മ​ദ്യ​വു​മാ​യി യുവാവ് പിടിയിൽ. ചെ​ക്യാ​ട് നെ​ല്ലി​ക്കാ​പ​റ​മ്പ് പാ​ല​യു​ള്ള പ​റ​മ്പ​ത്ത് സു​ധീ​ഷാ​ണ് പിടിയിലായത്. ഓ​ണം സ്പെഷ്യൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി തു​ണേ​രി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 40 ലി​റ്റ​ർ മാ​ഹി വി​ദേ​ശ മ​ദ്യ​വു​മാ​യി യുവാവ് പിടിയിലായത്. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ദാ​പു​രം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​മോ​ൻ

ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസിന്റെ വാതിൽ അടർന്ന് വീണു; പുറത്തേക്ക് വീഴാനൊരുങ്ങിയ ഡ്രൈവർക്ക് രക്ഷകയായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തം​ഗം

തൊട്ടിൽപ്പാലം: ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസിന്റെ വാതിൽ അടർന്ന് വീണു. തുടർന്ന് പുറത്തേക്ക് വീഴാനൊരുങ്ങിയ ഡ്രൈവർ രക്ഷകയായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തം​ഗം. വലിയ അപകടത്തിൽ നിന്ന് ഡ്രൈവറെ ബസിൽ യാത്ര ചെയ്യുകയായിരുന്ന കുറ്റ്യാടി വാർഡ് കൗൺസിലർ കെ.കെ. ഷമീന ജീവിതത്തിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുറ്റ്യാടി പുതിയ ബസ്

വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ അധ്യാപക ഒഴിവ്

വടകര: വടകര മോഡൽ പോളിടെക്നിക്‌ കോളേജിൽ കമ്പ്യൂട്ടർ എൻജിനിയർ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 8547005079. Description: Teacher Vacancy in Vadakara Model Polytechnic College

വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷിനാശം സംഭവിച്ച കർഷകരുടെ കൃഷിഭൂമി പരിശോധന അവസാനഘട്ടത്തിൽ, ആകെ ലഭിച്ചത് 220 അപേക്ഷകൾ

വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൃഷിനശിച്ച കർഷകരുടെ കൃഷിഭൂമി പരിശോധിക്കുന്നത് അവസാനഘട്ടത്തിൽ. 220 അപേക്ഷകൾ ഇതിനകം വാണിമേൽ കൃഷിഭവനിൽ ലഭിച്ചു. ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ചവരുടെ എണ്ണം ഏകദേശം 250-ഓളം ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് അധികവും നശിച്ചത്. തേക്കിൻതൈകൾ നശിച്ചവരും ഏറെയുണ്ട്. നിലവിലുള്ള നിയമപ്രകാരം തേക്ക് മരം നഷ്ടപ്പെട്ടവർക്ക്

error: Content is protected !!