കേരളത്തില്‍ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ ഇന്നടക്കം മൂന്ന് ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

”നവമി കഴിഞ്ഞ് നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു…”; വാഹനാപകടത്തില്‍ മരിച്ച മണിയൂര്‍ സ്വദേശി ആദിഷിന് വിട നല്‍കി നാട്‌

വടകര: ‘നവമി കഴിഞ്ഞ് ലീവിന് നാട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, അതിനിടയിലാണ് അപകടവിവരം അറിയുന്നത്……എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ച മണിയൂര്‍ തൈവച്ച പറമ്പത്ത്‌ ആദിഷിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞിട്ടില്ല. ലീവിന് വരുമ്പോള്‍ നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ അവനുണ്ടാകുമായിരുന്നു. നാട്ടിലെ ഭാവന കലാ-സാംസ്‌കാരിക വേദിയിലും സജീവമായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഏലൂര്‍

കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബു വീട്ടിൽ മരിച്ചനിലയിൽ

കണ്ണൂർ: കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്നു സ്ഥലം മാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ നവീൻ ബാബു കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ

സംരംഭകരേ ഇതിലേ… മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല; വിശദാംശങ്ങൾ അറിയാം

മേപ്പയ്യൂർ: വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 10.30മുതൽ ഗ്രാമ പഞ്ചായത്ത്‌ ഹാളില്‍ വച്ചാണ് പരിപാടി നടക്കുക. സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പൊതു ബോധവൽക്കരണം, ബാങ്ക് വായ്പ നടപടികൾ, വിവിധങ്ങളായ കേന്ദ്ര സംസ്ഥാന പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കാൻ ശില്പശാല സഹായിക്കും. സംരംഭകരാകാൻ താല്പര്യമുള്ളവര്‍ക്ക്‌

ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ ‘പിടികൂടി’ പേരാമ്പ്ര പൊലീസ്; കണ്ടെത്തിയത് മുതുവണ്ണാച്ചയില്‍ നിന്നും കാണാതായ ആളെ

പേരാമ്പ്ര: ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതായി കരുതിയ യുവാവിനെ ജീവനോടെ കണ്ടെത്തി പേരാമ്പ്ര പൊലീസ്. 2024 മെയ് 15 മുതല്‍ കാണാതായ, ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച സ്വദേശിയായ, യുവാവിനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളുരുവില്‍ നിന്ന് കണ്ടെത്തിയത്. യുവാവിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കിടെ മൈസൂര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി സമൂഹ മാധ്യമങ്ങളില്‍

തൂണേരി ഷിബിൻ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്; തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി

നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഇതെ തുടര്‍ന്ന് തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളില്‍ ആറുപേര്‍ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങിയിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. എന്നാൽ

ബംഗളൂരുവിൽ ബൈക്ക്‌ ഡിവൈഡറില്‍ ഇടിച്ച് അപകടം; കക്കോടി സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട്: ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ കക്കോടി സ്വദേശിയായ യുവാവ് മരിച്ചു. കക്കോടിയിൽ ഹൗസില്‍ അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഡോമ്ലൂര്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി തെറിച്ചുവീഴുകയായിരുന്നു. മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ

വീടിന്റെ പിന്‍വാതില്‍ ബലമായി തുറന്ന് പൊലീസ് സഹായത്തില്‍ പയ്യോളിയില്‍ ജപ്തി നടപടി; കുടിയിറക്കിയിട്ടും വീട്ടുവരാന്തയില്‍ അഭയം തേടി കുടുംബം, പയ്യോളി അര്‍ബന്‍ ബാങ്കിന്റേത് മനുഷ്യത്വരഹിത നടപടിയെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

പയ്യോളി: തച്ചന്‍കുന്നില്‍ വീട് ജപ്തി ചെയ്ത് നിരാലംബരായ കുടുംബത്തെ കുടിയിറക്കി പയ്യോളി കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്. കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹായത്തോടെയാണ് ജപ്തിനടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആശാരിയുടെ സഹായത്തോടെ ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്ന ഇവര്‍ കുടുംബത്തെ പുറത്തിറക്കുക യായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ പൊലീസ്

തൂണേരി ഷിബിൻ വധക്കേസ്; ഒന്നാം ഒഴികെ വിദേശത്തുനിന്നെത്തിയ ആറ് പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു

നാദാപുരം: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച ഏഴ് പ്രതികളിൽ ആറുപേരും വിദേശത്തു നിന്നും എത്തി പോലീസിന് കീഴടങ്ങി. മുസ്ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെയാണ് പ്രതികൾ കീഴടങ്ങിയത്. എന്നാൽ കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. കോടതി വിധി വന്നപ്പോൾ വിദേശത്തായിരുന്നതിനാൽ പ്രതികളെ അറസ്റ്റ്

ജാഗ്രത; നാളെ പുലർച്ചെ മുതൽ കേരള തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള തീരത്ത് ഒക്ടോബർ 15നും 16നും കടലാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ്‌ (ഐഎൻസിഒഐഎസ്‌) അറിയിപ്പ്‌. കേരള തീരത്ത്‌ റെഡ് അലർട്ട് ആണ് ഐഎൻസിഒഐഎസ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെയാണ് ജാഗ്രതാ നിർദേശം ഉള്ളത്. ഒന്നു മുതൽ രണ്ട് മീറ്റർ വരെ

error: Content is protected !!