കായണ്ണയിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടികൂടി


പേരാമ്പ്ര: കായണ്ണ ഗ്രാമപ്പഞ്ചായത്തിലെ കടകളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും ചെയ്തു.

അസി.സെക്രട്ടറി സായ് പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പങ്കജാക്ഷൻ, അശ്വതി, ക്ലർക്കുമാരായ ശരൺ ദാസ്, ബിജു, സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.