ലോട്ടറി വിൽപ്പനക്കാരനെ ചായ കുടിക്കാനെന്ന വ്യാജേനെ കൂട്ടിക്കൊണ്ട് പോയി പണം കവർന്നു; ബാലുശ്ശേരിക്കാരനായ മോഷ്ടാവ് പിടിയിൽ
ബാലുശ്ശേരി: ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച് പണം കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ സ്വദേശി മംഗലശ്ശേരി നസീര്‍ ഇ.കെ (48) ആണ് പിടിയിലായത്.
കുന്ദമംഗലം പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ലോട്ടറി കച്ചവടം നടത്തുന്ന രാമന് എന്നയാളെയാണ് ഓട്ടോയില്‍ പരിചയം നടിച്ച് കൊണ്ടുപോയി പണം കവര്‍ന്നത്. ചായ കുടിക്കാനെന്ന വ്യാജേന രാമനെ കൂട്ടികൊണ്ടു പോവുകയും പോക്കറ്റിലുണ്ടായിരുന്ന പണം കവരുകയുമായിരുന്നു. രാമൻ വ്യാഴാഴ്ച വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്ന സമയത്താണ് ഇയാൾ കൂട്ടി കൊണ്ടുപോയത്.
കുന്ദമംഗലം എസ്.എച്ച്.ഒ യുസുഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.