‘ഈ വിയോഗം തീരാനഷ്ടം’; ബഹ്‌റൈന്‍ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളായ വാളിയില്‍ കുട്ട്യാലിയുടെ ഓര്‍മ്മയില്‍ കീഴ്പ്പയ്യൂര്‍
മേപ്പയ്യൂര്‍: ബഹ്‌റൈന്‍ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരുവനും, ബഹ്‌റൈന്‍ കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന വാളിയില്‍ കുട്ട്യാലിയുടെ നിര്യാണത്തില്‍ കീഴ്പയ്യൂര്‍ മണപ്പുറം ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.
അനുശോചന യോഗം മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ടി.എം മായന്‍കുട്ടി അദ്ധ്യക്ഷനായി. കീഴ്‌പോട്ട് മൊയ്തി, കുഞ്ഞികൃഷ്ണന്‍ നായര്‍, വി.പി.മോഹനന്‍, പി.എം.മോഹനന്‍, ഇബ്രാഹിം.പി.കെ, കെ.കെ.അമ്മത്, കെ.കെ.ഹംസ, അമ്മത് കീഴ്‌പോട്ട്, നസീഫ്.പി, പി അസ്സയിനാര്‍, ഇസ്മായില്‍ കീഴ്‌പോട്ട് എന്നിവര്‍ സംസാരിച്ചു.