ഓട്ടോയ്ക്ക് കുറുകെ ചാടി തെരുവുനായ, വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു; കോഴിക്കോട് ഓട്ടോ ഡ്രെെവർക്ക് ദാരുണാന്ത്യം
കോഴിക്കോട്: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് ഡ്രെെവർ മരിച്ചു. കോഴിക്കോട് പൊറ്റമല്‍ സ്വദേശി കനകനാണ് മരിച്ചത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ബൈപ്പാസില്‍ വെച്ച് നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കനകനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
സമാനമായ രീതിയിൽ അപകടത്തിൽപെട്ട് മണിയൂർ സ്വദേശിയായ പത്തൊമ്പതുകാരനും മരിച്ചിരുന്നു. മണിയ്യൂര്‍ എലിപ്പറമ്പത്ത് മുക്ക് ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം ശ്രീകലയുടെ മകന് ശ്രീരാഗ് ആണ് അപകടത്തില്‍ മരിച്ചത്. ആഗസ്റ്റ് 23-നാണ് അപകടം നടന്നത്.
അട്ടക്കുണ്ട് പാലത്തുനിന്നും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് നായ റോഡിന് കുറുകെ ചാടിയപ്പോള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ബെെക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ശ്രീരാഗിനെ ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു.
Summary: auto driver in kozhikode died after vehicle overturned when stray dog jumped across