Sana

Total 1628 Posts

ദൈവത്തിൻ്റെ കൈ ആയി കണ്ണൂർ റെയിൽവേ പോലീസ്, തലശ്ശേരിയിൽ നിന്ന് ട്രെയിനിൽ കയറുന്നതിനിടെ വീണ യാത്രക്കാരനെ നിമിഷനേരം കൊണ്ട് രക്ഷിച്ച് എ എസ് ഐ ഉമേഷ്; വീഡിയോ കാണാം

തലശ്ശേരി: ട്രെയിൻ നീങ്ങുന്നതിനിടെ ട്രയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് കാൽ വഴുതി വീണ യാത്രക്കാരന് രക്ഷകനായി റെയിൽവെ പൊലീസ് ഉദ്യോ​ഗസ്ഥൻ. തലശേരി റെയിൽവെ പൊലീസ് എ.എസ്.ഐ പി. ഉമേശനാണ് മുംബൈ സ്വദേശിയായ ചന്ദ്രകാന്തിന് രക്ഷനായത്. ട്രെയിനിൽ നിന്നു വീണ യാത്രക്കാരനെ സെക്കൻ്റുകൾ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇതിനോടകം പ്രചരിച്ചു

വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശി മരിച്ചു

പേരാമ്പ്ര: വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി മുറിവേറ്റ യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ഷിജു ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു.ചൊവ്വാഴ്ച രാവിലെയാണ് ഷിജുവിന് പരിക്കേറ്റത്. പലക കട്ട് ചെയ്യുമ്പോള്‍ കട്ടിങ് മെഷീനില്‍ നിന്ന് മുറിവേല്‍ക്കുകയായിരുന്നു. വലതുകാലിന്റെ തുടയിലും കൈക്കും ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും

കോവിഡിന് മുൻപ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും മുക്കാളിയിൽ സ്റ്റോപ്പ് അനുവദിക്കുക; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങി നാട്ടുകാർ

വടകര: കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നിർത്തുന്ന ട്രെയിനുകളുടെ എണ്ണം കുത്തനെ കുറച്ച് സ്റ്റേഷൻ നഷ്ടത്തിലാണെന്ന വാദം അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോ​ഗത്തിൽ പ്രതിഷേധം ഉയർന്നു. കല്ലാമലയിലേക്കുള്ള റോഡ് അടച്ച റെയിൽവേ നടപടി റദ്ദ്

വടകര എടത്തുംകര കേയക്കണ്ടി ദേവി അന്തരിച്ചു

വടകര: എടത്തുംകര കേയക്കണ്ടി ദേവി അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: കേയക്കണ്ടി നാരായണൻ മക്കൾ: ലിജിന, ലിജി, ലിജേഷ് മരുമക്കൾ: പ്രദീപൻ, ജയരാജൻ, നവ്യ സഹോദരങ്ങൾ: കൃഷ്ണൻ, കുഞ്ഞിരാമൻ, കണാരൻ, നാരായണൻ (cpim എടത്തും കര സ്കൂൾ ബ്രാഞ്ച് സെക്രട്ടറി) പരേതരായ മാത, ഗോപാലൻ

മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.പി. കുഞ്ഞിക്കേളുവിന്റെ ഓർമ്മയിൽ നാട്; വില്ല്യാപ്പള്ളിയിൽ സർവ്വകക്ഷി അനുശോചന യോ​ഗം

വടകര: മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.പി. കുഞ്ഞിക്കേളുവിന്റെ ഓർമ്മയിൽ നാട്. വില്ല്യാപ്പള്ളിയിൽ സർവ്വകക്ഷി അനുശോചന യോ​ഗം ചേർന്നു. ഗ്രാമപഞ്ചായത്ത് അംഗം വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി ബിജു പ്രസാദ് , എം.പി. വിദ്യാധരൻ , ടി.പി. ഷാജി, പി.കെ. ചന്ദ്രൻ, വട്ടക്കണ്ടി കുഞ്ഞമ്മത്, കെ.എം. ബാബു , അരീക്കൽ രാജൻ , എൻ. എം.രാജീവൻ ,

കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; കുരുക്കിന് കാരണം റോഡിന്റെ വീതികുറവെന്ന് ആരോപണം

കുറ്റ്യാടി : കുറ്റ്യാടി ടൗൺ കടന്നു കിട്ടാൻ വാഹനങ്ങൾ പെടാപാട് പെടുന്നു. ടൗണിലെ 5 ജംക്‌ഷനുകൾ ചേരുന്ന സ്ഥലത്ത് ഒരേ സമയം വാഹനങ്ങൾ എത്തുമ്പോൾ തിരിഞ്ഞു പോകാൻ വീതിയില്ലാത്തതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ദിവസവും ടൗണിലെ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് ടൗൺ ജംക്‌ഷനിലെ കുരുക്കിൽ പെടാതെ പോകാനാവാത്ത അവസ്ഥയാണ്. റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിനു

മുചുകുന്ന് സ്വദേശിയെ മൂടാടിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയായ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് പുനത്തിൽ വളപ്പിൽ കുഞ്ഞമ്മദാണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. മൂടാടി ഹിൽബസാർ മുഹ് യുദ്ദീൻ പള്ളിയ്ക്ക് സമീപമുള്ള കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30 ഓടെ പരിസരവാസികളാണ് കുളത്തിൽ മൃതദേഹം കണ്ടത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ കുഞ്ഞമ്മദിനെ വീട്ടിൽ നിന്നും കാണാതായിരുന്നു.

ചോറോട് ട്രെയിൻ തട്ടി കുരിക്കിലാട് സ്വദേശി മരിച്ചു

വടകര: ചോറോട് ട്രെയിൻ തട്ടി കുരിക്കിലാട് സ്വദേശി മരിച്ചു. കുരിക്കിലാട് വെള്ളോളി താമസിക്കും സി.കെ.സൽഗുണനാണ് മരിച്ചത്. അറുപത് വയസായിരുന്നു. ഇന്നലെ വൈകീട്ട് ചോറോട് റാണി സ്കൂളിന് സമീപമാണ് അപകടം നടന്നത്. ഭാര്യ: ഷൈജ മക്കൾ: അഭിഷേക് (ഗ്രാഫിക് ഡിസൈനർ), ദേവഗംഗ (പ്ലസ് ടുവിദ്യാർത്ഥിനി ). ഇന്ന് ഉച്ചക്ക് ശേഷം സംസ്‌ക്കാര ചടങ്ങുകൾ നടക്കും  

ആയഞ്ചേരി തറോപ്പൊയിൽ കാമ്പ്രത്ത് നാരായണിയമ്മ അന്തരിച്ചു

ആയഞ്ചേരി: തറോപ്പൊയിൽ കാമ്പ്രത്ത് നാരായണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നമ്പ്യാർ ( റിട്ട: എസ്.ഐ) മക്കൾ: ശ്രീധരക്കുറുപ്പ്, വിശ്വനാഥൻ, വത്സല, പ്രകാശൻ, മനോജൻ, പരേതനായ രാധാകൃഷ്ണക്കുറുപ്പ് മരുമക്കൾ: കുഞ്ഞിക്കേളു നമ്പ്യാർ, ശാന്ത കരുവാങ്കണ്ടി, രാധ, ജയശ്രീ, ഷെൽവി, ജിഷ സഞ്ചയനം ശനിയാഴ്ച

പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിമാനയാത്രയൊരുക്കി ഇലാസിയ ബ്രാന്‍ഡ്; അംഗീകാരവുമായി ബ്രസീലിയന്‍ സംഘം ഇങ്ങ് പേരാമ്പ്രയില്‍

പേരാമ്പ്ര: ബ്രസീലില്‍ നിന്നുള്ള ഏഴംഗ സംഘം പേരാമ്പ്ര ബഡ്‌സ് സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. പേരാമ്പ്രയിലെ ‘ഇലാസിയ’ എന്ന ബ്രാന്‍ഡിന് ബ്രസീലിയന്‍ ഫോക്ലോര്‍ ആന്‍ഡ് പോപ്പുലര്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഓര്‍ഗനൈസേഷന്‍സ് (അബ്രാഷ്ഓഫ്) അംഗീകാരം ലഭിച്ചതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ‘ഇലാസിയ’യുടെ ആദ്യ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബഡ്‌സ് സ്‌കൂളിലെ 66 കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി നടത്തിയ പ്രത്യേക വിമാനയാത്രയാണ്

error: Content is protected !!