Sana
പേരാമ്പ്ര പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് നടത്തിയ ഉപരോധ സമരത്തിൽ സംഘര്‍ഷം; പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും, സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായതോടെ സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. പേരാമ്പ്ര റെഗുലേറ്റഡ് മാർക്കറ്റിംങ് ഗ്രൗണ്ടിൽ മാസങ്ങളായി കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് ഓഫീസ് യു.ഡി.എഫ് ഉപരോധിച്ചത്. രാവിലെ ഒമ്പത്
ചോമ്പാല ഉപജില്ല കലോത്സവം; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയാകും
പുറമേരി: ചോമ്പാല ഉപജില്ല കലോത്സവത്തിന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വേദിയാകും. നവംബർ 9,11,12,13 തിയ്യതികളിലായാണ് കലോത്സവം നടക്കുക. ആയിരത്തിലധികം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും. കലോത്സവത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ജ്യോതിലക്ഷ്മി സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി, ചോമ്പാല എ.ഇ.ഒ സപ്ന
പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എന്‍ വിജയന് അന്തരിച്ചു
പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുനിങ്ങാട് സ്വദേശി സി.എന്‍.വിജയന് അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതുവടത്തൂര്‍ യുപി സ്കൂള്‍ റിട്ട.അധ്യാപകനാണ്.
ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുത്ത്; ഒട പുസ്തകം ചർച്ചചെയ്ത് കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം
വടകര : ഒൻപത് കഥകൾ, ഓരോ കഥയ്ക്കും ഓരോ ഭൂമിക, ഓരോ ആശയം, ഓരോതരം മുഖത്തെഴുതും ഉള്ള ഒട പുസ്തകം യുവാക്കൾക്കിടയിൽ ചർച്ചയാകുന്നു. കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ “ഒട” എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തകൻ രമേശൻ മാസ്റ്റർ പുസ്തകാവതരണം നടത്തി. രസ്ന അദ്ധ്യക്ഷത വഹിച്ചു. അക്ഷയ്രാജ്, അഹത സി, അൻവിയ ബി
പൂജവയ്പ്; സംസ്ഥാനത്തെ സ്കൂളുകൾക്ക് 11ന് അവധി
തിരുവനന്തപുരം: പൂജ വയ്പൂമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിട്ടുമില്ല. പുസ്തകങ്ങൾ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സർക്കാർ അവധി
മയ്യഴിക്ക് ഇനി ഭക്തിയുടേയും ആഘോഷത്തിന്റെയും നാളുകൾ; മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവം ശനിയാഴ്ച തുടങ്ങും
മാഹി: സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ നടക്കും. അഞ്ചിനു രാവിലെ 11.30ന് തിരുനാളിന് കൊടിയേറുമെന്ന് കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ വടകരയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14, 15 തിയ്യതികളിലാണ് പ്രധാന ഉത്സവം. ഉത്സവം മാഹിയിലാണ് നടക്കുന്നതെങ്കിലും വടകരകാർക്കും മാഹിപ്പള്ളി പെരുന്നാൾ
‘കഴിഞ്ഞ ദിവസം വരെ മഹല്ല് പരിപാടിയിൽ മുന്നിൽ നിന്നവനായിരുന്നു, ഇനിയവൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’;നാദാപുരം റോഡിൽ നടന്ന കാറപകടത്തിൽ മരിച്ച മുഹമ്മദ് സിനാന് വിട നൽകാനൊരുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: ”ഒരിക്കൽ പരിചയപ്പെട്ട ആരും അവനെ മറക്കില്ല, അത്രയും നല്ല പെരുമാറ്റമായിരുന്നു…ഇന്നലെ വരെ കൂടെയുണ്ടായിരുന്നവൻ ഇന്നില്ലെന്നത് വിശ്വാസിക്കാൻ പോലും കഴിയുന്നില്ല….”നാദാപുരം റോഡിൽ ഇന്നലെയുണ്ടായിരുന്ന കാറപകടത്തിൽ മരിച്ച കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയന്റെ വളപ്പിൽ മുഹമ്മദ് സിനാനെക്കുറിച്ച് മദ്രസ അധ്യാപൻ ആസിഫ് സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. നബിദിനവുമായി ബന്ധപ്പെട്ട് അപകടത്തിന് തൊട്ട് തലേ ദിവസം വരെ
കോഴിക്കോട് മയക്കുമരുന്ന് നൽകി ഹൈസ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി
കോഴിക്കോട്: കളിസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടു പോയി ഹൈസ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം തടവും പിഴയും ശിക്ഷ. കൊല്ലം പരവൂർ തൊടിയിൽ അൻസാർ എന്ന നാസറിനെയാണ് (62) കോഴിക്കോട് അതിവേഗ പോക്സോ ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവിനും 85,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ
മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നുവെന്നാരോപണം; ആയഞ്ചേരിയിൽ സി പി എമ്മിന്റെ ബഹുജന കൂട്ടായ്മ
വടകര: മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നുവെന്നാരോപിച്ച് ആയഞ്ചേരിയിൽ സി പി എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ബഹുജന കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം ഏ എം റഷീദ് ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ പോലും കള്ളവാർത്തകൾ പ്രചരിപ്പിച്ച് എൽ ഡി എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താൻ കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ബഹുജന കൂട്ടായ്മ. പണമുണ്ടാക്കാനുള്ള
വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നും പിടിച്ചെടുത്തത് 52 കുപ്പി മാഹി മദ്യം; തിക്കോടി സ്വദേശി പിടിയില്‍
പയ്യോളി: തിക്കോടിയിലെ വീട്ടില്‍ സൂക്ഷിച്ച 52 കുപ്പി മാഹി മദ്യം പിടികൂടി. കരിയാറ്റിക്കുനി റിനീഷി (45) ന്റെ വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 500 മില്ലി ലി.ന്റെ 52 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്