Sana

Total 927 Posts

ശനിയാഴ്ചകളിലെ പ്രവൃത്തിദിനം; സര്‍ക്കാര്‍ അപ്പീലിനില്ല, വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: പൊതുവിദ്യാലങ്ങളില്‍ 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിയ്ക്ക് പിന്നാലെ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടര്‍ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പരിഷ്‌കരിക്കും. 220 പ്രവര്‍ത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകള്‍ പ്രവര്‍ത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

കോഴിക്കോട് ഉൾപ്പടെ നാല് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട്, കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ല. എങ്കിലും മലയോര മേഖലകളിലുൾപ്പടെയുള്ളവർ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ

അമരാമൃതം; അമരകൃഷി പ്രോത്സാഹന പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

വട്ടോളി: അമരകൃഷി പ്രോത്സാഹന പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്. അമരാമൃതം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അമര പന്തൽ മത്സരം സംഘടിപ്പിക്കും. പിഎംകെഎസ്‌വൈ പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അത്യുൽപാദന ശേഷിയുള്ള വിത്തുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും. നീല അമര വിത്താണ് നൽകുക. വാർഡ് തലത്തിൽ നൂറ് പന്തലാണ് ലക്ഷ്യമിടുന്നത്.

വടകര ജില്ലാ ആശുപത്രി ഇന്നത്തെ (03/08/2024) ഒ.പി

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) സർജറി വിഭാ​ഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ സമയം

ഇന്ന് കർക്കിടക വാവ്; പിതൃസ്മരണയിൽ പുണ്യ ബലിതർപ്പണം, മുക്കാളി ആവിക്കര കടപ്പുറം, കൈനാട്ടി മുട്ടുങ്ങൽ താഴെ കൊയിലോത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടത്താനെത്തിയത് നൂറുകണക്കിന് പേർ

വടകര: പിതൃസ്മരണയിൽ പ്രാർത്ഥനയോടെ വിശ്വാസികൾ ഇന്ന് കർക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീർത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയർപ്പിക്കുന്ന ദിവസമാണ് കർക്കിടക വാവ്. കർക്കിടക വാവ് ദിനത്തിൽ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടിയാൽ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിർബന്ധമില്ലെന്നാണ് വിശ്വാസം.ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവാണ് കർക്കിടക വാവ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങൾക്കാണ് നീക്കി വെയ്ക്കുക.

വിലങ്ങാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി വിവരങ്ങൾ തിരക്കി. ക്യാമ്പിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വികെ സനോജ് , സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർക്കൊപ്പം കേന്ദ്ര കമ്മറ്റിയംഗം എം ഷാജർ, നാദാപുരം ബ്ലോക്ക്

കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നും ചാലിൽ യു.സി.ബാലകൃഷ്ണൻ അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഉണ്ണികുന്നും ചാലിൽ യു.സി.ബാലകൃഷ്ണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോർട്‌സ് ലേഖകനുമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

വനിത സ്വയംതൊഴിൽ സംരംഭം; അഴിയൂരിൽ തിരുവോണം ബെയ്ക്കേർസ് മൊബൈൽ ഫുഡ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു

അഴിയൂർ: അഴിയൂരിൽ തിരുവോണം ബേകേർസ് മൊബൈൽ ഫുഡ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഉൾപ്പെടുത്തി രൂപീകരിച്ച വനിത സ്വയംതൊഴിൽ സംരംഭത്തിന്റെ ഭാ​ഗമായാണ് ഫുഡ് സെൻ്റർ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. 16ആം വാർഡിലെ മഹിമ കുടുംബശ്രീ അംഗം ചന്ദ്രി പുത്തൻ വളപ്പിലാണ് സ്വയം സംരംഭമായി

വിലങ്ങാട് ഉരുള്‍പൊട്ടൽ; മന്ത്രി റോഷി അഗസ്റ്റിന്‍ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു

വിലങ്ങാട്: മന്ത്രി റോഷി അഗസ്റ്റിന്‍ വിലങ്ങാട് സന്ദർശിച്ചു. ഉരുള്‍പൊട്ടലുണ്ടായതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിതാമസിപ്പിച്ച ക്യാമ്പുകളും ഉരുൾപൊട്ടി നാശനഷ്ടമുണ്ടായ മഞ്ഞക്കുന്ന് പ്രദേശവും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മന്ത്രി വിലങ്ങാടെത്തിയത്. മഞ്ഞക്കുന്ന് പാരിഷ് ഹാൾ, പാലൂര്, കുറ്റല്ലൂര്, എന്നീ ക്യാമ്പുകളിലെത്തിയ മന്ത്രി ഭൗതീക സൗകര്യങ്ങൾ വിലയിരുത്തി. തുടർന്ന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാ​ഗമായി

ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപ് വീണ്ടും ഉരുൾപൊട്ടൽ; കഴിഞ്ഞ ദിവസം വിലങ്ങാട് മഞ്ഞക്കുന്നിൽ പൂർണമായും ഉരുളെടുത്തത് 13 വീടുകൾ, ഒരു മനുഷ്യായുസ്സിന്റെ അധ്വാനവും സ്വപ്നവും തകർന്ന ഞെ‌ട്ടലിൽ മഞ്ഞക്കുന്നുകാർ

വിലങ്ങാട്: വിലങ്ങാടുകാർക്ക് ഇത് വേദനാജനകം ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപാണ് രണ്ട് ദിവസം മുൻപ് വീണ്ടും വിലങ്ങാട് ഉരുൾപൊട്ടിയത്. 2018 ലും 19 ലും അടുപ്പിൽ കോളനി, ആലിമൂല എന്നിവിടങ്ങളിലായിരുന്നു ഉരുൾപൊട്ടിയത്. ഈ ദുരന്തത്തിൽ നാല് പേരാണ് മരണമടഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരുപാട് വീടുകളും തകർന്നു. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ

error: Content is protected !!