Sana
കുട്ടികൾക്ക് സീറ്റ് ബെൽറ്റ് ഇപ്പോൾ നിർബന്ധമാക്കില്ല; ഓർമിപ്പിച്ചതാണ്, ജനങ്ങളിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കില്ല
തിരുവനന്തപുരം: കാറിൽ കുട്ടികൾക്ക് സീറ്റ് ബെൽറ്റ് വേണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ. ഗതാഗത വകുപ്പിന് കേന്ദ്രത്തിൽ നിന്നു കിട്ടിയ പുതിയ നിയമ നിർമാണത്തിലുള്ള നിർദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതാണ് കാറിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കായുള്ള പ്രത്യേക സീറ്റ്. ജനങ്ങളിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കില്ല. കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റ് നിർബന്ധമാണെന്ന് മോട്ടോർ വാഹന
പഴങ്കാവിലെ പറമ്പത്ത് പ്രഭാകരൻ അന്തരിച്ചു
വടകര: പഴങ്കാവിലെ പറമ്പത്ത് പ്രഭാകരൻ (ബാബു ) അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: ചന്ദ്രി, മക്കൾ: പ്രജിൽ, സുജിൽ മരുമകൾ: സമൃത, സഹോദരങ്ങൾ: രമേശൻ, ദിനേശൻ,അനിത, മനേഷ്
സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 12 ലിറ്റർ മദ്യവുമായി യുവാവ് കൊയിലാണ്ടി എക്‌സൈസിന്റെ പിടിയിൽ
കൊയിലാണ്ടി: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ചെറുവണ്ണൂർ സ്വദേശി പിടിയിൽ. മുയിപ്പോത്ത് എരവത്ത് താഴെ വീട്ടിൽ അബ്ദുൽ അസീസ് ആണ് പിടിയിലായത്. കൊയിലാണ്ടിയിൽ നിന്നുള്ള എക്‌സൈസ് സംഘം പാലച്ചുവട്-മുയിപ്പോത്ത് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കെ.എൽ 56 എൻ 9158 നമ്പറിലുള്ള സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിലാണ് മദ്യം കടത്തിയത്. 12 ലിറ്റർ മദ്യമാണ് ഇയാളിൽ
എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി; ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്
ഒഞ്ചിയം: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്. ഡിജിറ്റൽ മേഖലയെ കുറിച്ച് പൂർണമായ അറിവില്ലാത്ത ആളുകളെ സാക്ഷരതാ പ്രേരക്മാരും, തൊഴിലുറപ്പ് മേറ്റുമാരും, എൻഎസ്എസ് വളണ്ടിയറും, കുടുംബശ്രീ വളണ്ടിയർമാരും ചേർന്ന് കണ്ടെത്തി. തെരഞ്ഞെടുക്കപ്പെട്ട ഇത്തരം ആളുകൾക്ക് വാട്സപ്പ് ഉൾപ്പടെയുള്ള പ്രധാനപ്പെട്ട സാമൂഹിക മാധ്യമങ്ങൾ സംബന്ധിച്ച് പരിചയപ്പെടുത്തിക്കൊടുക്കുക, ആ പരിചയപ്പെടുത്തലിലൂടെ ഡിജിറ്റലുമായി ബന്ധപ്പെട്ട് അറിവ് നൽകുക
റേഷൻ മസ്റ്ററിംങ് പൂർത്തിയാക്കാത്തവർ ആശങ്കപ്പെടേണ്ട; മസ്റ്ററിംഗ് സമയ പരിധി നീട്ടി
തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി നീട്ടി. ഒക്ടോബർ 25 വരെയാണ് സമയം നീട്ടി നൽകിയത്. ഇന്നലെയായിരുന്നു മസ്റ്ററിംഗ് ചെയ്യേണ്ട അവസാന ദിവസം. എന്നാൽ ധാരാളം ആളുകൾ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാലാണ് സർക്കാർ സമയപരിധി ദീർഘിപ്പിച്ചത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിംഗിൽ പങ്കെടുക്കാൻ
നാടിന് മാതൃകയായി ജനപ്രതിനിധി; ആയഞ്ചേരി ഫെസ്റ്റിനിടെ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി പുറമേരി പഞ്ചായത്തംഗം
ആയഞ്ചേരി: ആയഞ്ചേരി ഫെസ്റ്റിനിടെ കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി പുറമേരി പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ എൻ ടി രാജേഷ്. ഇന്നലെ രാത്രിയാണ് രാജേഷിന് ഫെസ്റ്റിനിടെ മുക്കാൽ പവൻ വരുന്ന സ്വർണ മാല കളഞ്ഞു കിട്ടിയത്. ഉടൻ ഫെസ്റ്റിലെ എയിഡ് പോസ്റ്റിലെ പോലിസ് ഉദ്യോഗസ്ഥനെ മാല ഏൽപ്പിച്ചു. തുടർന്ന് പ്രാദേശിക വാട്സ്
ബാബുരാജ് സംഗീതം കൊണ്ട് ജീവിതത്തെ സൗന്ദര്യപ്പെടുത്തിയ പ്രതിഭ; റിഥം മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ ബാബുരാജ് അനുസ്മരണം
മേപ്പയ്യൂർ: സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാൻ ശ്രമിച്ചവരിലൊരാളാണ് സംഗീതകാരൻ എം.എസ്.ബാബുരാജെന്ന് പ്രശസ്ത സാഹിത്യകാരൻ വി.ആർ.സുധീഷ് പറഞ്ഞു. അർഹിക്കുന്ന പരിഗണനയും അംഗീകാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. മരണപ്പെട്ടപ്പോൾ ഒറ്റക്കോളം ചരമ വാർത്തയാണ് പത്രങ്ങളിൽ വന്നതെന്നും റിഥം മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാബുരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജനഹൃദയങ്ങളിൽ ഇന്നും മായാതെ നിൽക്കുന്ന ബാബുക്കയുടെ പാട്ടുകൾ അവഗണിക്കാനാവാത്ത
സിപിഎം പുലർത്തുന്നത് ആർഎസ്എസ് തന്ത്രം, വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദവും ടി.പിയെ കൊല്ലാൻ ‘മാഷാ അള്ളാ’ സ്റ്റിക്കർ ഒട്ടിച്ച വാഹനം കൊണ്ടുപോയതും അതിന് ഉദാഹരണം; നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ വിമർശനവുമായി കെ.കെ രമ എംഎൽഎ
തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റേയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആർ.എസ്.എസ് തന്ത്രമാണ് സി.പി.എം പുലർത്തുന്നതെന്ന് കെ.കെ. രമ. തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടൽ സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പിണറായി സർക്കാരിനെതിരെ വിമർശനവുമായി കെ കെ രമ എം എൽ എ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ‘കാഫിർ സ്ക്രീൻഷോട്ട്’ ഉണ്ടാക്കി
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ; കോഴിക്കോട് ഇന്നും നാളെയും യല്ലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. അപകടത്തിൽ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമാണ് നൽകുക. എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ്