Sana
കൊയിലാണ്ടി മുചുകുന്ന് കോളേജിലെ പ്രകോപനപരമായ മുദ്രാവാക്യം, എം.എൽ.എയുടെ സ്റ്റാഫിനെ പുറത്താക്കുക’; കൊയിലാണ്ടി എം.എൽ.എ ഓഫീസിലേക്ക് യു.ഡി.വൈ.എഫിന്റെ ബഹുജന മാർച്ച്
കൊയിലാണ്ടി: മുചുകുന്ന് ഗവ.കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിന് പുറത്ത് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ കാനത്തിൽ ജമീല എം.എൽ.എയുടെ സ്റ്റാഫ് വൈശാഖിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് എം.എൽ.എ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. യു.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് കെ.പി.സി.സി മെമ്പറും, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എം അഭിജിത്ത്
വടകര മാഹി കനാൽ; 2026 മാർച്ചോടെ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തും
വടകര: 2026 മാർച്ച് മാസത്തോടെ വടകര മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര മാഹി കനാൽ പ്രവർത്തി പുരോഗതി സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വടകര മാഹി കനാലിന്റെ ഒന്നാം റീച്ചിലെ മൂഴിക്കൽ ലോക്ക്
കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ പിടിയിൽ
കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കണ്ണൂർ ചെമ്പിലോട് സ്വദേശി ആരതി(30), കിഴവൂർ ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാല്‍(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം
കിതയ്ക്കാതെ കുതിപ്പ് തുടർന്ന് സ്വർണം; സർവ്വകാല റെക്കോർഡിൽ സ്വർണ വില, പവന് ഇന്നും വില വർധിച്ചു
തിരുവനന്തപുരം: കിതയ്ക്കാതെ കുതിപ്പ് തുടർന്ന് സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. പവന് ഇന്നും വില വർധിച്ചു. 320 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 58240 രൂപയിലെത്തി. ഇന്നലെ ഒരു പവന് 57920 രൂപയിലായിരുന്നു വ്യാപാരം. ഒരുഗ്രാം സ്വർണത്തിന് 7280 രൂപയാണ്. 40 രൂപയാണ് ഗ്രാമിന് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 56400 രൂപയായിരുന്നു ഒരു പവൻ
കള്ളക്കടൽ പ്രതിഭാസം; അഴിയൂരിലെ തീരപ്രദേശത്തും വെള്ളം കയറി
അഴിയൂർ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി അഴിയൂരിലെ തീരപ്രദേശത്തും വെള്ളം കയറി. ചെറിയ വളപ്പിൽ രോഹിണി, വൈദ്യർ കുനിയിൽ ലീല, തയ്യിൽ പടി സൈബു, നാജിർ മഹലിൽ സീനത്ത് എന്നിവരുടെ വീടുകൾക്ക് ചുറ്റുമാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഉയർന്ന തിരമാലകൾ തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. അഴിയൂർ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി
ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലേർട്ട്
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് നാളെ (20/10/2024) രാവിലെ 05.30 മുതൽ 21/10/2024 രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനുമാണ് സാധ്യത. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും
പേരാമ്പ്രയിൽ ബസ് യാത്രയ്ക്കിടെ യുവതി കുഴഞ്ഞുവീണു; കൃത്യസമയത്ത് യുവതിയെ ആശുപത്രിയിലെത്തിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ് ജീവനക്കാർ
പേരാമ്പ്ര: പേരാമ്പ്രയിൽ ബസ്സിൽ കുഴഞ്ഞു വീണ യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ്സ് ഡ്രൈവർ. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അദ്നാൻ ബസിലായിരുന്നു സംഭവം. കുറ്റ്യാടിയിൽ നിന്നും ബസിൽ കയറിയ യുവതിക്ക് പേരാമ്പ്രയിൽ എത്തിയപ്പോൾ ശരീരാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ വിവരം ബസ് ജീവനക്കാരെ അറിയിക്കുകയും ഉടൻ
കുറ്റ്യാടി കേന്ദ്രീകരിച്ച് നടന്ന ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപതട്ടിപ്പ്;പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കോടതി മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കുറ്റ്യാടി കേന്ദ്രീകരിച്ച് നടന്ന ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കോടതി മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് അന്വേഷണം സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ ചോദ്യം ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കുറ്റ്യാടി
‘യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് ക്ഷണം കിട്ടിയിട്ട്, സംസാരിച്ചത് സദുദ്ദേശത്തോടുകൂടി’; പി പി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും തന്നെ ക്ഷണിച്ചത് കലക്ടറാണെന്നും ദിവ്യ ഹരജിയിൽ പറഞ്ഞു. യാത്രയയപ്പ് യോഗത്തിൽ സംസാരിക്കാൻ ക്ഷണമുണ്ടായി. ഡെപ്യൂട്ടി കലക്ടറാണ് സംസാരിക്കാൻ
വനം വിജിലൻസ് വിഭാഗം പരിശോധന; കൊയിലാണ്ടി താലൂക്കിലെ പനങ്ങാട് പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചന്ദന തടികൾ പിടികൂടി
കോഴിക്കോട്: വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാമോളം ചന്ദനം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊയിലാണ്ടി താലൂക്ക് പനങ്ങാട് വില്ലേജിൽ ഷാഫിഖ് എന്നയാളുടെ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. വെള്ളചെത്തി ഒരുക്കിയ നിലയിലുള്ള 38 ഓളം ചന്ദന തടി കഷ്ണങ്ങളും ,