Sana
വിടാതെ പിൻതുടർന്ന് തേനീച്ചക്കൂട്ടം; പേരാമ്പ്ര നൊച്ചാട് തൊഴിലുറപ്പ് തൊഴിലാളികളുൾപ്പടെ ആറ് പേർക്ക് തേനീച്ചക്കുത്തേറ്റു
പേരാമ്പ്ര : നൊച്ചാട് രയരോത്ത് മുക്കിൽ തൊഴിലുറപ്പ് തൊഴിലാളികളുൾപ്പടെ ആറ് പേർക്ക് തേനീച്ചക്കുത്തേറ്റു. ആർക്കുന്നുമ്മൽ ബുഷറ, കണ്ണോത്ത് അനിത, വടക്കെചാലിൽ സതി, ഞാണോകടവത്ത് കമല, വടക്കേമാവിലമ്പാടി ദേവി, കാരക്കണ്ടി ശങ്കരൻ എന്നിവർക്കാണ് തിങ്കളാഴ്ചയാണ് സംഭവം. കാരക്കണ്ടി ശങ്കരൻ്റെ പറമ്പിലെ കുറ്റിക്കാട് വെട്ടിവൃത്തിയാക്കുമ്പോൾ തേനീച്ചക്കൂട് ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു. അനിതയ്ക്കാണ് ആദ്യം കുത്തേറ്റത്. ഈ സമയം രക്ഷിക്കാനെത്തിയപ്പോഴാണ്
ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ് പുനരുദ്ധരണ പദ്ധതി ഉടൻ യാഥാർത്യമാക്കണം; ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കി സിപിഐ എം കല്ലാച്ചി ലോക്കൽ സമ്മേളനം
കല്ലാച്ചി : ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം കല്ലാച്ചി ലോക്കൽ സമ്മേളനം പൂർത്തിയായി. കല്ലാച്ചിയിൽ പി കുഞ്ഞിരാമൻ നഗറിൽ സിപിഐ എം ജില്ല കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി പി ബാലകൃഷ്ണൻ, സി രാജൻ,കെ എം ചന്ദ്രി, എം എൻ അനുശ്രീ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം
കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ
കണ്ണൂർ: മാധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടിയിലെ പ്രാദേശിക മാധ്യമപ്രവർത്തകൻ ദേവരാജനാണ് മരിച്ചത്. എരിപുരത്തെ വാടക ക്വാർട്ടേഴ്സിൽ ഇന്ന് വൈകുന്നേരമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ വൺ ചാനൽ, സുദിനം സായാഹ്ന പത്രം എന്നിവിടങ്ങളിൽ ലേഖകനായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽകോളേജിലേക്ക് മാറ്റി.
ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി വടകര എം.പി ഷാഫി പറമ്പിൽ
പാലക്കാട്: വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി വടകര എം.പി ഷാഫി പറമ്പിൽ. കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്നാണ് ഷാഫി പറമ്പിലിന്റെ ആവശ്യം. പാലക്കാടിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഉത്സവമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നും ആളുകൾ വരുന്നതാണ്. അതേ തീയതിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ഷാഫി പറമ്പിൽ
കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു, പണം സംബന്ധിച്ച് ദുരൂഹതകൾ ബാക്കി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച പണം തട്ടിയെന്ന സംഭവത്തിൽ പിടികൂടിയ മൂന്ന് പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പയ്യോളി സ്വദേശിയായ സുഹൈൽ, സുഹൃത്ത് താഹ, തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസിർ പി.വി (20) എന്നിവരെയാണ് ഹാജരാക്കിയത്. ഇവരെ പതിനാല് ദിവസത്തേയ്ക്ക് മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു. സംഭവദിവസം തന്നെ മൊഴികളിൽ വൈരുദ്ധ്യം
റേഷൻകാർഡിൽ നിന്ന് മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യണം; അനധികൃതമായി വാങ്ങിയ ഭക്ഷ്യ ധാന്യത്തിന്റെ വില പിഴയായി ഈടാക്കും
കോഴിക്കോട്: റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്നാണ് റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം. കേരളത്തിന്
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം; രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകര മേഖലയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു
വടകര: നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകര മേഖലയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. വടകര ഫയർ ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫിസർ വർഗ്ഗീസ് നേതൃത്വം നൽകി. അപകടം ഉണ്ടായ ദിവസം രാവിലെ തന്നെ ചൂരൽമലയിലെത്തിയ വടകര ഫയർ ആൻഡ് റെസ്‌ക്യു സംഘത്തൊടൊപ്പം വടകരമേഖലയിലെ സന്നദ്ധ പ്രവർത്തകരായ
ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; പെൻഷൻ ലഭിക്കുക 62 ലക്ഷത്തോളം പേർക്ക്
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒക്ടോബർ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. 26.62 ലക്ഷം
കീഴ്പ്പയ്യൂർ പുറക്കാമലയിലെ ക്വാറി പ്രവർത്തനം ; തടയാൻ ശ്രമിച്ച സമര സമിതി പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം, ആർജെഡി നേതാവ് ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പുറക്കാമലയിലെ ക്വാറി പ്രവർത്തിക്കുന്നിടത്തേക്ക് റോഡ് നിർമ്മിക്കുന്നത് തടയാൻ ശ്രമിച്ച സമര സമിതി പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ജനതാദൾ സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, സിപിഎം കീഴ്‌പ്പയ്യൂർ ബ്രാഞ്ച് സെക്രട്ടറി എം എം പ്രജീഷ്, സമരസമിതി അംഗം കെ സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുറക്കാമല
കൊയിലാണ്ടിയിലെ കവർച്ച നാടകം; മൂന്നാം പ്രതി അറസ്റ്റിൽ, പ്രതി പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന വ്യാജ സംഭവത്തില്‍ മൂന്നാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസിര്‍ പി.വി (20) യെ ആണ് വടകര വില്യാപ്പള്ളിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് തെളിഞ്ഞതോടെ സുഹലിനെയും കൂട്ടാളിയായ താഹയെയും നേരത്തെ