Sana

Total 914 Posts

മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്

ഒഞ്ചിയം: മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. സായാഹ്ന ഒ.പി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ആഗ്സ്ത് 29 നു ഉച്ചയ്ക്ക് 12 മണിക്ക് നിയമന അഭിമുഖം നടക്കും. Description: Doctor, Pharmacist Vacancy in Madapally Family Health Centre

മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാ​ഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്

  ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക്

ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; വടകര – മാഹി കനാൽ പ്രവൃത്തി ചെരണ്ടത്തൂരിൽ നാട്ടുകാർ തടഞ്ഞു

ചെരണ്ടത്തൂർ: ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധം. വടകര-മാഹി കനാൽ പ്രവൃത്തി നാട്ടുകാർ തടഞ്ഞു. ചെരണ്ടത്തൂർ മാങ്ങാമൂഴിയില്ലാണ് പ്രവൃത്തി തടഞ്ഞത്. കനാലിനായി കൂടുതൽ സ്ഥലം ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം ഉടമകൾക്കും വിട്ടുനൽകിയ സ്ഥലത്തിന് കൃത്യമായ നഷ്ടപരിഹാര തുക കിട്ടിയില്ലെന്നാണ് പരാതി. കൊയിലാണ്ടി ലാന്റ് അക്വസിഷൻ തഹസിൽദാർക്ക് രേഖകൾ നൽകിയിട്ട് ഒരുവർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥലം ഉടമകൾ രംഗത്ത്

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസ്; മധ ജയകുമാറിനെ റിമാൻഡ് ചെയ്തു, പ്രതി കുടുങ്ങിയത് പുതിയ ആധാർ എടുക്കുന്നതിനിടെ, സ്വയം മുറിവേൽപ്പിച്ച് രക്ഷപ്പെടാനും ശ്രമം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലെ സ്വർണ്ണം തട്ടിപ്പ് കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ റിമാൻഡിൽ . കൊയിലാണ്ടി മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. തെലങ്കാനയിൽ നിന്നും ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് പുലർച്ചെയാണു മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയത്. ഒളിവിൽ പോയ തമിഴ്നാട് സ്വദേശിയായ

കുന്നുമ്മക്കര മുള്ളിലാണ്ടി വസൂട്ടി അന്തരിച്ചു

കുന്നുമ്മക്കര: മുള്ളിലാണ്ടി വസൂട്ടി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ശാന്ത മകൾ: അനിത മരുമകൻ: ജനാർദ്ദനൻ സഹോദരങ്ങൾ: ഭാസ്ക്കരൻ, അശോകൻ, ഗോപാലൻ ,രവീന്ദ്രൻ, ശേഖരൻ പരേതരായ ജനകി, സുകുമാരൻ

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു; പുറമേരിയിൽ ദന്താശുപത്രി ആരോഗ്യ വിഭാഗം പൂട്ടി

പുറമേരി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുറമേരിയിൽ ദന്താശുപത്രി അടച്ചു പൂട്ടി. ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പുറമേരി ടൗണിൽ പ്രവർത്തിക്കുന്ന ഡെന്റൽ പേൾ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിന്റെ പ്രവർത്തനം ആരോഗ്യ വിഭാഗം നിർത്തിവെപ്പിച്ചു . സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നാൽ

മലയാള സിനിമയിൽ തമ്പ്രാൻ വാഴ്ച, ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദ്ദം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: മലയാള സിനിമാമേഖലയിലെ ലൈംഗിക ചൂഷണ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. 2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഡബ്ല്യൂസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട്

തടി കുറയ്ക്കണോ? കൊറിയക്കാരുടെ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ

ഫിറ്റ്‌നസ് നിലനിർത്താൻ ശരീരഭാരം നിയന്ത്രണത്തിലാക്കേണ്ടത് വളരെ പ്രധാനമാണ്. അത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നു. ഭാരം കൂടുകയാണെങ്കിൽ അത് കുറയ്ക്കുക എന്നതാണ് ഏറ്റവും വെല്ലുവിളി. ശരീരഭാരം കുറയ്ക്കാൻ ആളുകൾ പലതും ചെയ്യുന്നു. ചില ആളുകൾ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു. കൊറിയക്കാരുടെ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ.. പച്ചക്കറികൾ കൊറിയക്കാർ നോൺ-വെജിറ്റേറിയൻ ഭക്ഷണവും സീ ഫുഡും വളരെയധികം ആസ്വദിക്കുന്നു,

കർഷകർക്ക് സുവർണാവസരം; വ്യാഴാഴ്ച ഒഞ്ചിയം കൃഷിഭവനിൽ വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും

ഒഞ്ചിയം: കൃഷിഭവന്റ ആഭിമുഖ്യത്തിൽ കർഷകർക്ക് 40%മുതൽ 80%വരെ സബ്‌സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്നു. വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പും വ്യാഴാഴ്ച രാവിലെ 10.30 മുതൽ 3 മണി വരെ കൃഷിഭവൻ പരിസരത്ത് നടക്കും. SMAM പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനു ആവശ്യമായ രേഖകൾ ആധാർ കാർഡ് കോപ്പി

ആകാശ വിസ്മയം; ഇന്ന് ആകാശത്ത് സൂപ്പർ മൂൺ, ബ്ലൂ മൂൺ പ്രതിഭാസം കാണാം

ഇന്ന് ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ പ്രതിഭാസം കാണാം. സ്റ്റർജിയൻ മൂൺ എന്നുകൂടി അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. ഇന്ത്യൻ സമയം 11.56-ന് ദൃശ്യമാകുന്ന സൂപ്പർമൂൺ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാൻ കഴിയും. എന്താണ് സൂപ്പർമൂൺ? ചന്ദ്രൻ പൂർണമായിരിക്കുന്ന അതേസമയത്ത് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പർമൂൺ

error: Content is protected !!