Sana

Total 914 Posts

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നാളെ തുടക്കം

വടകര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലാണ് സമ്മേളനം നടക്കുക.വ്യാഴാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. തുടർന്ന് രക്തസാക്ഷി അനുസ്മരണം നടക്കും. 10 മണിക്ക് യാത്രയയപ്പ് യോഗവും പ്രതിനിധി സമ്മേളനവുമാണ്. പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മൂന്ന്

തിങ്കളാഴ്ച അഷ്ടമി രോഹിണി; ചെമ്മരത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ വിപുലമായ ആഘോഷം

ചെമ്മരത്തൂർ: ഈ വർഷത്തെ അഷ്ടമിരോഹിണി ആഘോഷം തിങ്കളാഴ്ച നടക്കും. ചെമ്മരത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കും. രാവിലെ 5ന് ക്ഷേത്രം നടതുറക്കലോടു കൂടി വിശേഷങ്ങൾ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 4 മണിക്ക് വർണാഭമായ ഘോഷയാത്ര നടക്കും. വൈകിട്ട് 6.30ന് ദീപാരാധനയ്ക് ശേഷം കോട്ടക്കൽ നിധിൻ മാരാരും കടമേരി തായമ്പക സംഘവും ഒന്നിച്ചണിനിരക്കുന്ന തായമ്പക

ദലിത്- ബഹുജൻ പ്രസ്ഥാനങ്ങൾ പ്രഖ്യാപിച്ച ഭാരത ബന്ദ് ആരംഭിച്ചു; വടകരയിൽ ജനജീവിതം സാധാരണപോലെ, ന​ഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു

വടകര: സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ദലിത് ആദിവാസി ബഹുജൻ സ്ത്രീ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച ഭാരത ബന്ദ് രാജ്യത്ത് ആരംഭിച്ചു.എന്നാൽ കേരളത്തില്ലെ പൊതുഗതാഗതത്തെയും സ്‌കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയെയും ഹർത്താൽ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജനജീവിതത്തെ ഹർത്താൽ ബാധിച്ചിട്ടില്ല. പതിവുപോലെ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. വടകര ടൗണിലും സമീപ പഞ്ചായത്തുകളിലുമെല്ലാം കടകളും ഹോട്ടലുകളും മറ്റു വ്യാപാര

അഴിയൂർ കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു അന്തരിച്ചു

അഴിയൂർ: കോറോത്ത് റോഡ് പുളിയുള്ളതിൽ കരിപ്പാല വാസു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പത്മിനി. മകൾ: നീതു മരുമകൻ: മോനിഷ് സംസ്ക്കാരം വീട്ടു വളപ്പിൽ നടന്നു. Description: Karipala Vasu passed away

നാളെ ഭാരതബന്ദ്; കേരളത്തിലും ഹർത്താൽ ആചരിക്കുമെന്ന് ആദിവാസി-ദലിത് സംഘടനകൾ, വയനാട് ജില്ലയെ ഒഴിവാക്കി

തിരുവനന്തപുരം: നാളെ ഭാരതബന്ദ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ വേർതിരിച്ച്‌ സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമിയും വിവിധ ദലിത് -ബഹുജൻ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാർലമെൻറ് നിയമനിർമാണം നടത്തുക,

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം ആചരിച്ചു

കുറ്റ്യാടി: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് പ്രസിഡണ്ടുമായ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് സദ്ഭാവന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ

മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം; യുഡിഎഫ് അംഗങ്ങൾ പിടിഎ സ്ഥാനവും അംഗത്വവും രാജിവെച്ചു

മേപ്പയൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തര്‍ക്കവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പിടിഎയിലെ സ്ഥാനങ്ങള്‍ യുഡിഎഫ് അംഗങ്ങള്‍ രാജിവെച്ചു. ഇടതുപക്ഷ സംഘടനയില്‍പെട്ട അധ്യാപകര്‍ സ്‌കൂള്‍ അധികൃതരെ സ്വാധീനിച്ച് വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ജയം അട്ടിമറിച്ചു എന്നരോപിച്ചാണ് രാജി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.സക്കീറിനാണ് രാജി കത്ത് നല്‍കിയത്. പുതുക്കുളങ്ങര സുധാകരന്‍ എസ്എംസി ചെയര്‍മാന്‍ സ്ഥാനവും

സി പി ഐ നേതാവായിരുന്ന വികെ ഭാസ്ക്കരൻ പതിമൂന്നാം ചരമവാർഷികം ആചരിച്ചു

വെള്ളികുളങ്ങര: സി പി ഐ ഒഞ്ചിയം ലോക്കൽ സെക്രട്ടറിയും ബീഡി സിഗാർ വർക്കേഴ്സ് യൂണിയൻ എഐടിയുസി നേതാവുമായിരുന്ന വി കെ ഭാസ്കരന്റെ പതിമൂന്നാമത് ചരമ വാർഷികം ആചരിച്ചു. പുന്നേരി താഴയിലെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു

വിവരാവകാശ അപേക്ഷയിന്മേൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം, കൃത്യമായ മറുടി നൽകാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; കോഴിക്കോട് വിവരാകാശ കമ്മീഷൻ അദാലത്ത് നടന്നു

കോഴിക്കോട്: 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിന്മേൽ മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി കെ രാമകൃഷ്ണൻ. ഒരു ഓഫീസിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷയിൽ ചോദിച്ച വിവരങ്ങൾ മറ്റൊരു ഓഫീസിൽ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കിൽ പോലും അത് ആ ഓഫീസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫീസർക്കുണ്ട്. വിവരങ്ങൾ ഈ

മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സംവരണ സീറ്റ് ഒഴിവ്

കുറ്റ്യാടി: മൊകേരി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദ വിഷയങ്ങളിൽ സംവരണ വിഭാ​ഗത്തിൽ സീറ്റൊഴിവ്. ബിഎ ഫങ്ഷനൽ ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റ മാനേജ്മെന്റ്, ബിബിഎ, ബിഎസ്‌സി കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് സീറ്റൊഴിവുള്ളത്. എസ്‌സി, എസ്ടി, ഒബിഎക്സ്, എൽസി, പിഡബ്ല്യുഡി, സ്പോർട്സ് വിഭാഗങ്ങളിലാണ് നിലവിലുള്ള ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ നാളെ കോളജിൽ സമർപ്പിക്കണം.

error: Content is protected !!