Sana
അഴിയൂർ കോറോത്ത് റോഡിലെ കരിപുള്ളി താഴെ കുനിയിൽ മോഹനൻ അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡിലെ കരിപുള്ളി താഴെ കുനിയിൽ പൂമോഹനത്തിൽ മോഹനൻ മൈസൂർ കുടകിൽ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പുഷ്പലത മക്കൾ: മൊപുൽജിത്ത്, ഹാഷ്പലത, മോനിഷ് സഹോദരങ്ങൾ: സൗമിനി, പ്രേമചന്ദ്രൻ, ദിനേശൻ, സുഗുണ, സന്തോഷ്, ജയശ്രീ, രമ, സവിത, സംസ്കാരം കോറോത്ത് റോഡിലെ വീട്ടുവളപ്പിൽ നടന്നു
‘ഫോളോ ദ ഹൗൾ – ജാക്കൽ ദ റിയിൽ സ്റ്റോറി’; കുറുനരികളെക്കുറിച്ച് അപൂർവ്വവിവരങ്ങൾ പകരുന്ന ഡോക്യുമെന്ററിയുമായി പേരാമ്പ്ര സ്വദേശി അഭിജിത്ത്
പേരാമ്പ്ര: കുറുനരികളെ വർഷങ്ങളോളം പിന്തുടർന്ന് നിർമ്മിച്ച ഡോക്യുമെന്ററി ‘ഫോളോ ദ ഹൗൾ – ജാക്കൽ ദ റിയിൽ സ്റ്റോറി’ (Follow the howl , Jackal – the real story) ജനശ്രദ്ധ പിടിച്ചുപറ്റുന്നു. പേരാമ്പ്ര സ്വദേശി അഭിജിത്ത് പേരാമ്പ്ര നിർമ്മിച്ച ഡോക്യുമെന്ററി യൂട്യൂബിൽ ദിവസങ്ങൾക്കുള്ളിൽ ആയിരങ്ങളാണ് കണ്ടത്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ കേരള
സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി; പത്ത് മാസത്തിനിടെ മരിച്ചത് 163 പേർ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി എലിപ്പനി വ്യാപനം കൂടുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി വ്യാപനം. പത്ത് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 163 പേർ.ഈ മാസം 208 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഒമ്പത് മരണം സംഭവിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. എല്ലാ ജില്ലകളിലും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഓരോ മാസത്തെയും കണക്കുകൾ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രതിദിനം പത്തിലധികം ആളുകളിൽ എലിപ്പനി സ്ഥിരീകരിക്കുന്നു.
ടി.പി സീന പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്; തെരഞ്ഞെടുപ്പ് വൈസ് പ്രസിഡന്റായിരുന്ന സി.എം.വിജയന്റെ മരണത്തെ തുടർന്ന്
പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ടി.പി.സീനയെ (സിപിഎം) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന സി.എം.വിജയൻ മരണപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലാം വാർഡ് വിലാതപുരം അംഗമാണ് സീന. സീനയും യുഡിഎഫിലെ കെ.എം സമീറുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സീനക്ക് 9 വോട്ടും എതിരെ മത്സരിച്ച സമീറിന് ഏഴ് വോട്ടും ലഭിച്ചു. ആകെ 17 അംഗങ്ങളാണുള്ളത്.
ദാനാ ചുഴലിക്കാറ്റ്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കോഴിക്കോട് യെല്ലോ അലർട്ട്
തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ടു ജില്ലകളിലാണ്
ദേശീയപാതയിൽ കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 10 മണിയോടെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് സംഭവം. ചെങ്ങോട്ട്കാവില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന നാനോ കാര്‍ ആണ് കത്തിയത്. കാറില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ട് ഡ്രൈവര്‍ കാറില്‍ നിന്നും പെട്ടെന്ന് പുറത്തിറങ്ങി. നിമിഷ നേരം കൊണ്ട് തീ ആളിപ്പടര്‍ന്നു. സംഭവത്തില്‍
ദാനാ ചുഴലിക്കാറ്റ് ഉടൻ കരതൊടും; ചുഴലിക്കാറ്റ് കരയോടടുക്കുന്ന ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ
ഡൽഹി: ദാനാ ചുഴലിക്കാറ്റ് ഉടൻ കരതൊടും. ചുഴലിക്കാറ്റ് കരയോടടുക്കുന്ന ഉപഗ്രഹദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ഒഡീഷയിലും പശ്ചിമബംഗാളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉപഗ്രഹദൃശ്യങ്ങൾ അനുസരിച്ച് ദന ഒഡീഷയിൽ തന്നെ കര തൊടാനാണ് സാധ്യത. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തേക്കാണ് അടുക്കുന്നത്. ഒഡീഷയിലെ കേന്ദ്രപാഡാ ജില്ലയിലെ ഭീതർകണികയുടെയും ഭദ്രകിലെ ധാമ്രയ്ക്കുമിടയിലായിരിക്കും ചുഴലിക്കാറ്റ് കര
വടകരയിലെ കടവരാന്തയിൽ വയോധികൻ കൊല്ലപ്പെട്ട കേസ്; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, കഴിഞ്ഞ ദിവസം മാഹിയിൽ നിന്ന് പോലിസ് പിടിയിലായി
വടകര: വടകരയിലെ കടവരാന്തയിൽ വയോധികനെ കൊല്ലപ്പെുത്തിയ ശേഷം പ്രതി സജിത്ത് കാസർഗോഡേക്ക് കടന്നുകളഞ്ഞതായി വിവരം. റംല എന്ന സ്ത്രീക്കൊപ്പമാണ് ഇയാൾ രക്ഷപ്പെട്ടത്. ഈ സ്ത്രീ പ്രതിയുടെ കൂടെ സ്ഥിരമായി ഉള്ളയാളാണെന്ന് പോലിസ് പറയുന്നു. കാസർഗോഡിന്റെയും മംഗലാപുരത്തിന്റെയും അതിർത്തി ഗ്രാമത്തിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം സജിത്ത് മാഹിയിലെത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. തുടർന്നാണ് ഇയാൾ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി – കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
തലശ്ശേരി: കണ്ണൂർ തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനമായത്. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിലുണ്ടാകാൻ പോകുന്ന ഗതാഗതക്ലേശം പരിഹരിക്കാൻ നടാലിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ടാണ് ഈ റൂട്ടിലെ
വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അറസ്റ്റിൽ, കൊലപാതകം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊയിലാണ്ടി പൊയിൽകാവ് സ്വദേശി നായർ സജിത്തെന്ന സജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ സെപ്തംബർ 18 ന് രാവിലെയാണ് അഞ്ജാതനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തുണി മുറിക്കിയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലിസ് തുടക്കം മുതൽ സംശയം