Sana
വടകര നഗരസഭ മുൻ കൗൺസിലർ താഴത്തെ പള്ളിയിൽ അഷ്റഫ് അന്തരിച്ചു
വടകര: കൊയിലാണ്ടി വളപ്പിൽ താഴത്തെ പള്ളിയിൽ അഷ്റഫ് അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. വടകര നഗരസഭ മുൻ കൗൺസിലറായിരുന്നു. കൊയിലാണ്ടി വളപ്പ് ശാഖ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്, വടകര – മുട്ടുങ്ങൽ മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡണ്ട്, കൊയിലാണ്ടി വളപ്പ് റഹ്മാനിയ പള്ളി കമ്മിറ്റി സെക്രട്ടറി, ശൈഖ് പള്ളി കമ്മിറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:
കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയം ചുവപ്പണിഞ്ഞു; സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് പതാകയേറി
അഴിയൂർ: സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് പതാകയേറി. സമ്മേളന നഗരിയായ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ പി ശ്രീധരൻ പതാക ഉയർത്തി. ഒഞ്ചിയം രക്ത സാക്ഷി സ്ക്വയറിൽ നിന്ന് ആർ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു പതാക ജാഥ. രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി പതാക കൈമാറി. ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി ശനി, ഞായർ
പന്തീരാങ്കാവ് മോഷണക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ; ഏഴ് കൊലപാതകങ്ങൾ ചെയ്തതായി പ്രതികൾ, ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
കോഴിക്കോട്: പന്തീരാങ്കാവ് പാലാഴിയിലെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസിൽ ഉൾപ്പെട്ട സ്ഥാപനമായ ‘എനി ടൈം മണി’യിൽ കവർച്ച നടത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. സേലം സ്വദേശികളായ മുരുകൻ (33), സഹോദരൻ കേശവൻ (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഏഴ് കൊലപാതകങ്ങൾ
ബാംഗ്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര കൊയിലാണ്ടിവളപ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
വടകര: ബാംഗ്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊയിലാണ്ടിവളപ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മാടപ്പുല്ലന്റെ വിട നിയാസ് മുഹമ്മദ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച അർദ്ധ രാത്രി ബാംഗ്ലൂർ ബിടിഎമ്മിലാണ് അപകടം നടന്നത്. നിയാസിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്ത സുഹൃത്ത് മാഹി സ്വദേശി ഷുഹൈബ് (23) ന് പരിക്കേറ്റു.ഇരുവരും ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷ്യനിൽ
ഫുട്ബോൾ കളിക്കാൻ താല്പര്യമുള്ളവരാണോ?; വടകരയിൽ ഞായറാഴ്ച ഫുട്ബോൾ സെലക്ഷൻ ട്രയൽസ്
വടകര: ഫുട്ബോൾ കളിക്കാൻ താല്പര്യമുള്ള കുട്ടികൾക്കായി വടകരയിൽ ഞായറാഴ്ച ഫുട്ബോൾ സെലക്ഷൻ ട്രയൽസ് നടക്കുന്നു. കടത്തനാട് യുണൈറ്റഡ് ഫുട്ബോൾ അക്കാദമി (KUFA) വടകരയുടെ യൂത്ത്, ബേബി മത്സരങ്ങൾക്കുള്ള ടീമുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഞായറാഴ്ച നാരായണ നഗറിൽ നടക്കും. Under- 16 (2009-2010) Under- 14 (2011-2012) Under- 12 (2013-2014) Under 10 (2015-2016) എന്നീ
പേരാമ്പ്ര എൻഐഎം സ്കൂളിലെ അധ്യാപകനെതിരെ പീഡന പരാതി; സ്കൂളിലേക്ക് എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്, പോലീസ് ലാത്തി വീശി, 12 ഓളം പ്രവർത്തകർക്ക് പരിക്ക്
പേരാമ്പ്ര: എൻ ഐ എം സ്കൂളിലേക്ക് എസ്എഫ്ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പോലീസ് ലാത്തി വീശി. 12 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. സ്കൂളിലെ അധ്യാപകനായ നോച്ചാട് സ്വദേശി ജസീലിനെതിരെ പേരാമ്പ്ര പോലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് രാവിലെ 11 മണിയോടെ എസ്എഫ്ഐ സ്കൂളിലേക്ക് മാർച്ച് നടത്തിയത്. പീഡനക്കേസിൽ ഉൾപ്പെട്ട
ഏറാമല പയ്യത്തൂർ പൂക്കണ്ടി മീത്തൽ ശുഭ അന്തരിച്ചു
ഏറാമല: പയ്യത്തൂർ പൂക്കണ്ടി മീത്തൽ ശുഭ അന്തരിച്ചു. നാല്പ്ത്തി രണ്ട് വയസായിരുന്നു. അച്ഛൻ: അശോകൻ അമ്മ: രാധ ഭർത്താവ്: മനോജൻ മക്കൾ: പാർവണ, ആൽവിൻ
പോലീസിനു നേരെ വടിവാൾ വീശി പോലീസ് വാഹനം അക്രമിച്ചു, പിടിച്ചുപറി, ട്രെയിനിൽ മോഷണം തുടങ്ങി നിരവധി കേസുകൾ; കോഴിക്കോട് യുവാവിനെ കാപ്പചുമത്തി നാടുകടത്തി
കോഴിക്കോട് : പോലീസിനു നേരെ വടിവാൾ വീശി പോലീസ് വാഹനം അക്രമിച്ച കേസിലും പിടിച്ചുപറി, ട്രെയിനിൽ മോഷണം തുടങ്ങി മറ്റ് നിരവധി കേസുകളിലും പ്രതിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി. നടക്കാവ് തായാടി നിലം പറമ്പിൽ ക്രിസ്റ്റഫർ എം കെയാണ് നാടുകടത്തിയത്. രാത്രി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വഴിയാത്രക്കാരുടെ പണവും മൊബൈൽ ഫോണും മറ്റു വിലപിടിപ്പുള്ള മുതലുകളും
അത്തോളി കൂമുള്ളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
അത്തോളി: അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന സ്‌കൂട്ടർ യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടത്. കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ്സിന്റെ സൈഡിന് കൂട്ടിയിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. റോഡിൽ വീണ ഇയാളുടെ കാലിന്
എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ; ഫലപ്രഖ്യാപനം മെയ് മാസം മൂന്നാം വാരത്തിനുള്ളിൽ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷ 2025 മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. രാവിലെ 9.30നാണ് പരീക്ഷകൾ തുടങ്ങുക.മെയ് മാസം മൂന്നാം ആഴ്ചയ്ക്ക് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 17ന് തുടങ്ങി 21ന് അവസാനിക്കുന്ന രൂപത്തിലാണ് മോഡൽ പരീക്ഷ